മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

നല്ല പശുക്കിടാങ്ങളെ ഉത്പാദിപ്പിക്കണമെങ്കില്‍ ഗര്‍ഭധാരണം മുതല്‍ തന്നെ പരിപാലനമുറകള്‍ അനുവര്‍ത്തിക്കേണ്ടതാണ്.

By ഡോ. ജോണ്‍ ഏബ്രഹാം
2025-12-16

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ പശുക്കളില്‍ പ്രത്യുത്പാദനം നടത്തിയത് കേരളത്തിലാണ്. ഈ സാങ്കേതിക വിദ്യ വ്യാപകമാക്കുക വഴി കേരളത്തിലെ പശുക്കളുടെ പാല്‍ ഉത്പാദനവും പാലുത്പാദന ശേഷിയും ഗണ്യമായി വര്‍ധിച്ചുവെന്നു നിസംശയം പറയാം. അങ്ങനെ പശുക്കളുടെ ജനിതക മേന്മ ഉയര്‍ന്നുവെങ്കിലും, നല്ല ഉത്പാദന ശേഷി ഉള്ള പശുക്കളെ വാങ്ങണമെങ്കില്‍, തമിഴ്‌നാട്ടിലെ ചിന്താമണി, സേലം, കൃഷ്ണഗിരി, ഈറോഡ് എന്നിവിടങ്ങളില്‍ പോകേണ്ട ഗതികേടിലാണ് കര്‍ഷകര്‍.

അഞ്ചു വര്‍ഷം കൂടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ വളര്‍ത്ത് മൃഗങ്ങളുടെ കണക്കെടുക്കുന്നത്. 2024ല്‍ ആണ് 21ാം സെന്‍സസ് നടന്നത്. അതിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ ഏകദേശം 38% പശുക്കളുടെ കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ പാലിന്റെ ആവശ്യകത ഓരോവര്‍ഷവും കൂടികൂടി   വരുകയാണ്. ഇത്തരത്തില്‍ നല്ല പാലുത്പാദന ശേഷിയുള്ള പശുക്കള്‍ക്ക് വലിയ ഡിമാന്‍ഡ് ആണ് വരാന്‍ പോകുന്നത്. നല്ല പശുക്കിടാങ്ങളെ ഉത്പാദിപ്പിക്കണമെങ്കില്‍ ഗര്‍ഭധാരണം മുതല്‍ തന്നെ പരിപാലനമുറകള്‍ അനുവര്‍ത്തിക്കേണ്ടതാണ്.

ശാസ്ത്രീയ കന്നുകുട്ടി പരിപാലനം

ചെന പിടിച്ച് 6ാം മാസം തുടങ്ങേണ്ടതാണ് കന്നുകുട്ടി പരിപാലനം. ഈ കാലയളവ് മുതല്‍ കിടാവിന്റെ വളര്‍ച്ച  ത്വരിതഗതിയില്‍ നടക്കുന്നതിനാല്‍ ഒന്നര കിലോ കാലിത്തീറ്റ അധികമായി നല്‍കണം. പല കര്‍ഷകരും കുട്ടിയുടെ വളര്‍ച്ച കൂടിയാല്‍ പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതി തീറ്റ കുറയ്ക്കും. 400 കിലോ ശരീര ഭാരമുള്ള സങ്കരയിനം പശുക്കള്‍ക്ക് 30 കിലോ ഭാരമുള്ള കുട്ടികളെ സുഖമായി പ്രസവിക്കാന്‍ സാധിക്കും, മാത്രമല്ല ജനന ഭാരം കൂടിയ പശുകുട്ടികള്‍ക്ക് ഉത്പാദന ശേഷികൂടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭധാരണം മുതല്‍ പ്രസവത്തിന് ഒരു മാസം മുന്‍പ് വരെ എല്ലാദിവസവും പാല്‍ ഉത്പാദനത്തിനും കുട്ടിയുടെ വളര്‍ച്ചക്കുമായി 50 - 100 ഗ്രാം ധാതു ലവണ മിശ്രിതം പശുക്കള്‍ക്ക് നല്‍കേണ്ടതാണ്. ഇത് എല്ലാത്തരം പോഷകകുറവില്‍ നിന്നും പശുക്കുട്ടിയെ സംരക്ഷിക്കും. ഗര്‍ഭാവസ്ഥയില്‍ തന്നെ പശുകുട്ടികളെ ബാധിക്കുന്ന വിരബാധയാണ് ഉരുളന്‍ വിരയായ ടോക്‌സിക്കോറ വിറ്റാലോറം. ഇതിന്റെ മുട്ടകള്‍ ഗര്‍ഭപാത്രത്തിലൂടെയും കന്നിപാലിലൂടെയും പകരാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ചെനയുള്ള പശുക്കള്‍ക്ക 6 മാസത്തിന് ശേഷം ശരീരഭാരത്തിനനുസൃതമായി വിരമരുന്നു നല്‍കണം.  

എട്ടാം മാസം മാസം കറവ വറ്റിക്കണം. തുടര്‍ച്ചയായി കറന്നുകൊണ്ടിരുന്നാല്‍, അടുത്ത പ്രസവത്തിലെ പാല്‍ ഉത്പാദനം കുറയും. കറവ വറ്റിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട പ്രധാന പരിപാലന മുറയാണ് 'വറ്റുകാലചികിത്സ'. പ്രസവത്തിന് മുന്‍പും ശേഷവും ഉണ്ടാകുന്ന അകിട് വീക്കം ഇതുകൊണ്ട് തടയാനാകും. അവസാനമായി കറവ നിര്‍ത്തുന്ന ദിവസം നാല് കാമ്പുകളിലും ആന്റിബയോട്ടിക്ക് ലേപനം കയറ്റി മുകളിലേക്ക് തിരുമ്മിക്കൊടുക്കണം.

കറവ വറ്റിച്ചതിന് ശേഷം അനുവര്‍ത്തിക്കേണ്ട പരിപാലന മുറയാണ് 'സ്റ്റിമിങ് അപ്പ്'. ഒരു കറവക്കാലം പശുവിന്റെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട പോഷകങ്ങള്‍ തിരികെ എത്തിക്കുന്ന പക്രിയയാണ് 'സ്റ്റിമിങ് അപ്പ്' ഈ കാലയളവില്‍ പശുവിന്റെ ശരീര ഭാരം 20-25 കിലോ എങ്കിലും കൂടണം. അതിനായി പുല്ലും ഉണക്കപ്പുല്ലും കാലിത്തിറ്റയും യഥേഷ്ടം നല്‍കണം. കഞ്ഞി കൊടുക്കരുത്. പ്രസവത്തിന് ശേഷം സംഭവിക്കാറുള്ള മറുപിള്ള വീഴാതിരിക്കുക, ഗര്‍ഭപാത്രം പുറംതള്ളുക, കിറ്റോസിസ് എന്നീ അസുഖങ്ങള്‍ ഇത് വഴി തടയാന്‍ സാധിക്കും.

പ്രസവത്തിന് തൊട്ട്മുന്‍പുള്ള പരിചരണം

ഈ കാലയളവില്‍ തീറ്റയില്‍ തവിട് കൂട്ടി കൊടുക്കണം. ഇത് ചാണകം അയഞ്ഞ് പോകാനും അസ്ഥികളില്‍ നിന്ന് കാല്‍സിയം അയോണുകളെ രക്തത്തിലേക്ക് കൊണ്ടുവരാനും സഹായിക്കും. ഇത് 'ക്ഷീരസന്നി' എന്ന അസുഖം തടയും. പശുക്കളുടെ സുഖപ്രസവം (കുട്ടി പുറത്തുവരുന്ന ഘട്ടം) അരമണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. കുട്ടിയുടെ രണ്ടുകൈയും തലയും പുറത്ത് വന്നാല്‍ പശുവിനെ സ്വാഭാവികമായി പ്രസവിക്കാന്‍ അനുവദിക്കണം. കൈകള്‍ പിടിച്ച് വലിച്ച് സഹായിക്കുന്നത് മറുപിള്ളവീഴാതിരിക്കാനും ഗര്‍ഭപാത്രം പുറംതള്ളാനും കാരണമായേക്കാം.

(കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, മണ്ണുത്തി തൃശൂരിലെ പ്രൊഫസറാണ് ലേഖകന്‍ ) 

(കന്നു കുട്ടിയുടെ പരിപാലനത്തേക്കുറിച്ചാണ് ഇനി, അത് അടുത്തലക്കത്തില്‍)

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs