നാലോ അഞ്ചോ കോഴികളെ വളര്‍ത്താന്‍ പറ്റുന്ന ചെറിയ കൂട് നമ്മുടെ വീടിനോടു ചേര്‍ന്നു തയാറാക്കാം. സ്ഥലപരിമിതിയുള്ളവര്‍ക്കും ചെലവു കുറഞ്ഞ രീതിയില്‍ കോഴികളെ എങ്ങനെ വളര്‍ത്താമെന്നു നോക്കാം.
അടുക്കളയ്ക്ക് പിന്നിലൊരു കോഴിക്കൂട് മലയാളികള്‍ പരമ്പരാഗതമായി തുടര്‍ന്നു
കൊണ്ടിരിക്കുന്ന രീതിയാണ്. ഇറച്ചിയും മുട്ടയും ലഭിക്കുന്നതിനോടൊപ്പം ഇതൊരു
നല്ല വരുമാന മാര്‍ഗം കൂടിയായിരുന്നു. എന്നാല്‍ ജീവിതം
തിരക്കുപിടിച്ചതായതോടെ കോഴിയും കൂടുമെല്ലാം പടിക്ക് പുറത്തായി.
പച്ചക്കറിയുടെ കാര്യത്തില്‍ മാറിചിന്തിക്കാന്‍ തുടങ്ങിയതു പോലെ കോഴി
വളര്‍ത്താനും മലയാളിയിപ്പോള്‍ തയാറാവുകയാണ്. നാലോ അഞ്ചോ കോഴികളെ
വളര്‍ത്താന്‍ പറ്റുന്ന ചെറിയ കൂട് നമ്മുടെ വീടിനോടു ചേര്‍ന്നു തയാറാക്കാം.
സ്ഥലപരിമിതിയുള്ളവര്‍ക്കും ചെലവു കുറഞ്ഞ രീതിയില്‍ കോഴികളെ എങ്ങനെ
വളര്‍ത്താമെന്നു നോക്കാം.
കൂട് തയ്യാറാക്കാം
വീടിന്റെ പുറക് വശമാണ് കോഴിക്കൂട് സ്ഥാപിക്കാന്‍ നല്ലത്. പരമാവധി കാലിയായിക്കിടക്കുന്ന സ്ഥലം തന്നെ ഇതിനായി തെരഞ്ഞെടുക്കാം. തറ നിരപ്പില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നു വേണം കൂട് സ്ഥാപിക്കാന്‍. ജിഐ പൈപ്പ് കൊണ്ട് നാല് കാലുകള്‍ കുഴിച്ചിട്ടോ, നിരപ്പായ സ്ഥലത്ത് വെച്ചോ അതില്‍ കണ്ണി അകലം കുറഞ്ഞ നെറ്റുകള്‍ വെല്‍ഡ് ചെയ്ത് നാല് വശങ്ങളും അടച്ച് ഉറപ്പുള്ളതാക്കണം. ഒന്ന് രണ്ട് വാതിലുകളും വെല്‍ഡ് ചെയ്ത് പിടിപ്പിക്കണം. കൂട് നനയാതിരിക്കാന്‍ ആസ്പറ്റോസുകൊണ്ടോ മറ്റു ഷീറ്റു കൊണ്ടോ മേല്‍ക്കൂര തയ്യാറാക്കാം. സ്ഥല സൗകര്യം നോക്കി കൂടുകള്‍ രണ്ട് തട്ടുകളാക്കി നിര്‍മ്മിച്ച് കോഴികളെ വളര്‍ത്താം. കൂടിന്റെ വലുപ്പം അനുസരിച്ചു വളര്‍ത്തുന്ന കോഴികളുടെ എണ്ണം നിജപ്പെടുത്തണം. പ്രത്യേകിച്ച് അഴിച്ചു വിടാതെ വളര്‍ത്തുമ്പോള്‍ കോഴികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ കൂട്ടില്‍ തന്നെ പാത്രങ്ങള്‍ ഒരുക്കണം. ഇത്തരം പാത്രങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ കിട്ടും. എപ്പോഴും കൂട്ടില്‍ വെള്ളം ലഭ്യമാക്കണം.
വൃത്തിയും വായുസഞ്ചാരവും
കോഴിക്കാഷ്ടം ആഴ്ച്ചയിലൊരിക്കല്‍ എടുത്തു
മാറ്റാന്‍ സംവിധാനമൊരുക്കണം. ഇതിനായി ഷീറ്റുകള്‍ മുറിച്ച് അതിന് മുകളില്‍
മരമില്ലില്‍ നിന്നും കിട്ടുന്ന ഈര്‍ച്ചപ്പൊടി വിതറാം. ഇതില്‍ വീഴുന്ന കോഴി
കാഷ്ടം ഈര്‍ച്ചപ്പൊടിയോടെ എടുത്ത് മാറ്റി പച്ചക്കറികള്‍ക്കും മറ്റു
വിളകള്‍ക്കും വളമായി ഉപയോഗിക്കാം. കോഴി കാഷ്ടത്തിന് ചൂട് കൂടുതലായതുകൊണ്ട്
നന്നായി തണുത്തതിന് ശേഷമേ പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാവൂ. കൂട്
വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമാണന്ന് ഉറപ്പാക്കണം, പ്രത്യേകിച്ച്
നഗരങ്ങളില്‍ കോഴിയേ വളര്‍ത്തുന്നവര്‍. മേല്‍പ്പറഞ്ഞ തരം കൂടുകള്‍
തയാറാക്കാന്‍ വെല്‍ഡര്‍മാരുടെ സഹായം തേടിയാല്‍ സ്ഥലത്തിന്റെ ലഭ്യത
അനുസരിച്ച് മികച്ച കൂടുകള്‍ അവര്‍ തയ്യാറാക്കിതരും.
വരാന്തയില്‍ വയ്ക്കുന്ന തരത്തിലുള്ള ചെറിയ കൂടുകളും ഇന്ന് മാര്‍ക്കറ്റില്‍
ലഭ്യമാണ്. 4 അടി നീളവും 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഇത്തരം കൂടുകളില്‍
അഞ്ച് ആറ് കോഴികളെ വളര്‍ത്താം. മുകളില്‍ ആദ്യം പറഞ്ഞ കൂട് കോഴികളെ
പുറത്ത് വിടാതെ വളര്‍ത്താന്‍ പറ്റുന്നതാണ്. അതു കൊണ്ട് തന്നെ സ്ഥല
പരിമിധിയുള്ളവര്‍ക്ക് വീടിന്റെ ടെറസിലും കൂട് വെച്ച് കോഴികളെ വളര്‍ത്താം. ഈ
രീതിയില്‍ ചെയ്യുമ്പോള്‍ ടെറസിലെ ചൂട് നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍
ഒരുക്കണമെന്നു മാത്രം.
കോഴി ഇനങ്ങള്‍
നാടന്‍ ഇനങ്ങള്‍ക്കു പുറമേ ഗ്രാമപ്രിയ, ഗ്രാമ ശ്രീ, ഗ്രാമലക്ഷ്മി, ഗിരിരാജ, വന രാജ, കലിംഗ ബ്രൗണ്‍ തുടങ്ങിയ ഉല്‍പ്പാദനശേഷി കൂടിയവയുമുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയ 7-8 ആഴ്ച പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നതാണ് നല്ലത്. പറമ്പില്‍ സ്വതന്ത്രമായി വിട്ടു വളര്‍ത്താന്‍ പറ്റിയാല്‍ ഇവ ചിക്കി നടന്നു തീറ്റ ശേഖരിക്കും. ഇതിനു പുറമേ ഭക്ഷ്യാവശിഷ്ടങ്ങള്‍, കൊത്തിയരിഞ്ഞ വാഴക്കന്ന്, വാഴത്തട, മുരിങ്ങയില, അസോള എന്നിവയും തീറ്റയായി നല്‍കാം. ഒരു കോഴിക്ക് ഒരു ദിവസം 100 ഗ്രാം തീറ്റ എന്ന അളവില്‍ കണക്കാക്കാം. ഇതിന്റെ കാല്‍ ഭാഗം സമീകൃത തീറ്റയായി നല്‍കിയാല്‍ മുട്ടയുല്‍പാദനം വര്‍ദ്ധിക്കും.
രോഗങ്ങളും നിയന്ത്രണവും
കോഴി വസന്ത വേനല്‍കാലത്ത് സാധാരണയായി കണ്ടു വരുന്ന രോഗമാണ്. വെള്ള നിറത്തിലുള്ള കാഷ്ടം, തൂങ്ങിപ്പിടിച്ച് നില്‍ക്കല്‍, തീറ്റ തിന്നാതിരിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗ ബാധയില്ലാതാക്കാന്‍ പ്രതിരോധ കുത്തിവയ്പ്പ് കൃത്യമായി കൊടുക്കണം. അഞ്ച് ദിവസം പ്രായത്തിലും ആറ്, ഏഴ് ആഴ്ച പ്രായത്തിലുമാണ് കുത്തിവെപ്പ് നല്‍കേണ്ടത്. രണ്ടു മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കണം. 18-20 ആഴ്ച പ്രായമാകുമ്പോള്‍ മുട്ടയിടല്‍ ആരംഭിക്കും. ഉല്‍പ്പാദനക്ഷമത കൂടിയ കോഴികള്‍ പ്രതിവര്‍ഷം ഏകദേശം 150 മുതല്‍ 200 വരെ മുട്ടകള്‍ ഇടും.
കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…
സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…
© All rights reserved | Powered by Otwo Designs
Leave a comment