വരുമാനം തരും കുറുമ്പി പൂച്ചകള്‍

ഇത്രത്തോളം മനുഷ്യനുമായി ഏറ്റവും അടുത്ത് ഇണങ്ങിക്കഴിയുന്ന മറ്റൊരു ജീവിയുമില്ല. പൂച്ചവളര്‍ത്തല്‍ നല്ല വരുമാനം നേടിത്തരുന്ന ഹോബി കൂടിയാണിന്ന്.

By Harithakeralam

ആദ്യകാലം മുതല്‍ക്കേ മനുഷ്യന്‍ ഇണക്കി വളര്‍ത്തുന്ന മൃഗമാണ് പൂച്ച. എലിയെ പിടിക്കാനും വീട്ടിനുള്ളില്‍ ഓമനിച്ചു വളര്‍ത്താനും പൂച്ചയോളം പ്രിയപ്പെട്ട മൃഗമില്ല. ഇത്രത്തോളം മനുഷ്യനുമായി ഏറ്റവും അടുത്ത് ഇണങ്ങിക്കഴിയുന്ന മറ്റൊരു ജീവിയുമില്ല. പൂച്ചവളര്‍ത്തല്‍ നല്ല വരുമാനം നേടിത്തരുന്ന ഹോബി കൂടിയാണിന്ന്. അലങ്കാര പൂച്ചകളെ വീടുകളില്‍ വളര്‍ത്തുന്ന ശീലം മലയാളിയും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സാധാരണ നാടന്‍ പൂച്ചകളയാണ് നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്നത്. കൂടുതല്‍ ഓമനത്വമുള്ള രോമക്കുപ്പായം ധരിച്ച വിദേശികളായ പൂച്ചകളാണിപ്പോള്‍ താരം. വീട്ടമ്മമാര്‍ക്ക് വരുമാനം കണ്ടെത്താന്‍ നല്ലൊരുമാര്‍ഗമാണ് പൂച്ച വളര്‍ത്തല്‍. വലിയ സ്ഥലമോ സൗകര്യമോ ആവശ്യമില്ലാതെ വീട്ടില്‍ തന്നെ വളര്‍ത്താം. 

ഇനങ്ങള്‍

പേര്‍ഷ്യന്‍, ലൈലാ ടെക്, പോയിന്റര്‍, സയാമിസ്, കലികോ,  ഡോള്‍ഫേസ്, സെമിഫ്രഞ്ച് തുടങ്ങിയ ഇനങ്ങളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം. കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ കുത്തിവെപ്പുകളും ആളുകളുമായി ഇണങ്ങാനുള്ള പരിശീലനവും നല്‍കണം. പൂച്ചകളെ വളര്‍ത്തുന്ന ഫാമുകള്‍ സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ പരിശീലനം നേടാം. ഓരോ പൂച്ചകളുടെയും ആരോഗ്യസ്ഥിതി സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണം. പ്രായം, നല്‍കിയ കുത്തിവെയ്പ്പുകള്‍, രോഗങ്ങള്‍ എന്നിവ രേഖപ്പെടുത്തിവെയ്ക്കുന്നത് ഗുണം ചെയ്യും. വില്‍പ്പന സമയത്ത് ഉടമസ്ഥന് ഇതു കൈമാറാം. അവര്‍ക്ക് ഭാവി പരിചരണത്തിന് ഇതു സഹായിക്കും. പാല്‍, മുട്ട, ഇറച്ചി, റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ എന്നിവ തീറ്റയായി നല്‍കാം. കാര്യമായ അസുഖങ്ങളൊന്നും വരാത്തതിനാല്‍ ചികിത്സാച്ചെലവുകളും കുറവാണ്.

ഇനങ്ങള്‍

പേര്‍ഷ്യന്‍, ലൈലാ ടെക്, പോയിന്റര്‍, സയാമിസ്, കലികോ, ഡോള്‍ഫേസ്, സെമിഫ്രഞ്ച് തുടങ്ങിയ ഇനങ്ങളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം.കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ കുത്തിവെപ്പുകളും ആളുകളുമായി ഇണങ്ങാനുള്ള പരിശീലനവും നല്‍കണം. പൂച്ചകളെ വളര്‍ത്തുന്ന ഫാമുകള്‍ സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ പരിശീലനം നേടാം. ഓരോ പൂച്ചകളുടെയും ആരോഗ്യസ്ഥിതി സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണം. പ്രായം, നല്‍കിയ കുത്തിവെയ്പ്പുകള്‍, രോഗങ്ങള്‍ എന്നിവ രേഖപ്പെടുത്തിവെയ്ക്കുന്നത് ഗുണം ചെയ്യും. വില്‍പ്പന സമയത്ത് ഉടമസ്ഥന് ഇതു കൈമാറാം. അവര്‍ക്ക് ഭാവി പരിചരണത്തിന് ഇതു സഹായിക്കും. പാല്‍, മുട്ട, ഇറച്ചി, റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ എന്നിവ തീറ്റയായി നല്‍കാം. കാര്യമായ അസുഖങ്ങളൊന്നും വരാത്തതിനാല്‍ ചികിത്സാച്ചെലവുകളും കുറവാണ്.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs