പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം.
പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം. ജൈവ കൃഷി, പ്രകൃതി കൃഷി, ബയോ ഡൈനമിക്സ്, വേദിക് കൃഷി എന്നിങ്ങനെ വിവിധ കൃഷി രീതികളുണ്ട്. ഇവയിലെല്ലാം മൃഗങ്ങളെയും അവയുടെ വിസര്‍ജ്യ വസ്തുക്കളെയും ഉപയോഗിച്ചാണ് പ്രധാനമായും വളക്കകൂട്ടുകളും മറ്റു ഉത്പാദന ഉപാധികളും തയാറാക്കുന്നതും ഉപയോഗിക്കുന്നതും. മണ്ണില്‍ നിന്നും വന്നത് മണ്ണിലേക്ക് എന്നതാണ് അടിസ്ഥാന തത്വം. അന്തരീക്ഷത്തില്‍ നിന്നെടുത്തത് അന്തരീക്ഷത്തിലേക്കും മണ്ണില്‍ നിന്നെടുത്തത് മണ്ണിലേക്ക് തിരിച്ചും നല്‍കുക. സസ്യ വളര്‍ച്ചക്ക് 17 മൂലകങ്ങള്‍ അത്യാവശ്യം. വായു വെള്ളം എന്നിവയില്‍ കൂടി 3 (കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ ), ബാക്കി 14 എണ്ണം മണ്ണില്‍ കൂടി. ഈ 14 എണ്ണത്തിന്റെ യഥാര്‍ത്ഥ ഉറവിടം മേല്‍ മണ്ണില്‍ ജൈവ വസ്തുക്കള്‍ ചിഞ്ഞഴുകി ചേര്‍ന്നു രൂപീകരിക്കുന്ന ക്ലെദം (humus ) ആകുന്നു. അതിനെ ഉല്‍പാദിപ്പിക്കുക, ഉപയോഗപ്പെടുത്തുക എന്നതാണ് ജൈവകൃഷിയില്‍ ചെയ്യുന്നത്.
മണ്ണില്‍ ജൈവാംശത്തിന്റെ പ്രാധാന്യം
ജൈവാംശം, ഇളക്കം, വായു സഞ്ചാരം, ജല ആഗിരണ ശേഷി, ജല നിര്‍ഗമന ശേഷി എന്നിവയുള്ള ഇരുണ്ട മേല്‍ മണ്ണാണ് കൃഷിക്ക് ഉത്തമമെന്ന് പറയാറുണ്ട്. അതിന് ജൈവ വളം കൂടിയേ തീരു.
പ്രാധാന്യം
1. മണ്ണിന്റെ സ്വഭാവികമായ രചന, ഘടന എന്നിവ നില നിര്‍ത്താന്‍.
2. മണ്ണ് ഇളക്കമുള്ളതും വായു സഞ്ചാരമുള്ളതുമാകാന്‍.
3. സസ്യ മൂലകങ്ങള്‍ ലഭ്യമാക്കാന്‍
4. ഈര്‍പ്പം സംരക്ഷിക്കാന്‍
5. മണ്ണ് ചൂട് പിടിക്കാതിരിക്കാന്‍
6. മണ്ണിന്റെ അംള- ക്ഷാരാവസ്ഥ ക്രമപ്പെടുത്തുവാന്‍
7. മണ്ണൊലിപ്പ് തടയാന്‍
8. മണ്ണിലെ സൂക്ഷ്മ ജീവികള്‍ക്ക് ആഹാരമാക്കാനും വശവര്‍ധനവിനും.
പച്ചില വളം, കാലി വളം, ആട്ടിന്‍ വളം, കോഴി വളം, ചാരം, വിവിധ തരം കമ്പോസ്റ്റുകള്‍, പിണ്ണാക്കുകള്‍, എല്ലു പൊടി തുടങ്ങിയവയാണ് സാധാരണ ഉപയോഗത്തിലുള്ള ജൈവ വളങ്ങള്‍.
എല്ലു പൊടി
ഫോസ്ഫറസ് വളത്തിന്റെ പ്രധാന സ്രോതസ്. അംഗീകരിച്ച എല്ലു പൊടിയില്‍ 3.5% നൈട്രജനും 18-24% ഫോസ്ഫറസുമുണ്ടാകണം. എല്ലു പൊടി രണ്ട് തരത്തില്‍ കിട്ടും.
1. ഉണങ്ങിയ എല്ലു പിടിച്ചത്. ഇതില്‍ 20% ഫോസ്ഫറസ് ഉണ്ട്. 8% ഫോസ്ഫറസ് പെട്ടെന്നു കിട്ടുന്നതും ബാക്കി സാവധാനം കിട്ടുന്നതും.
2. നീരാവിയില്‍ വേവിച്ചു ഉണക്കി പിടിച്ചത്.
ഇതില്‍ ഉള്ള 22% ഫോസ്ഫറസില്‍ 16% വളരെ വേഗത്തിലും ബാക്കി സാവകാശവും ലഭിക്കും.പൊതുവെ എല്ലു പൊടിയില്‍ 2-4% നൈട്രജന്‍ ഉണ്ടാകും. സ്റ്റാന്‍ഡേര്‍ഡ് എല്ലു പൊടിയില്‍ 3.5% നൈട്രജന്‍ വേണം. ഇപ്പോള്‍ ലഭിക്കുന്ന എല്ലില്‍ നിന്നും മാംസം പൂര്‍ണമായി മാറ്റാത്തതിനാല്‍ 4.5% വരെ കാണാം. എന്നാല്‍ ഫോസ്ഫറസ് പലപ്പോഴും 20%ല്‍ താഴെ 11-16% വരെ മാത്രം കാണുന്നു. വില കുറവില്ല താനും. ഹൃസ്വ കാല വിളകള്‍ക്ക് വേഗത്തില്‍ ഫോസ്ഫറസ് കിട്ടാന്‍ എല്ലു പൊടിയാണ് മറ്റുള്ളവയെക്കാള്‍ നല്ലത്.
പിണ്ണാക്ക്
ഭക്ഷ്യ യോഗ്യമായതും അല്ലാത്തതുമായ പല കുരുക്കളില്‍ നിന്നും എണ്ണ മാറ്റി കിട്ടുന്ന പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. മണ്ണില്‍ ചേര്‍ക്കുന്നതിനു മുമ്പ് പൊടിക്കണം. ചാണകം, മൂത്രം എന്നിവയോട് ചേര്‍ത്ത് പുളിപ്പിച്ചും ഉപയോഗിക്കാം. വേപ്പ്, ആവണക്ക്, പരുത്തിക്കുരു, തേങ്ങ, കടല, കടുക്, സൂര്യ കാന്തി, എള്ള് എന്നിവയുടെ പിണ്ണാക്കുകള്‍ ഉപയോഗിക്കുന്നു. പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ വിവിധ അളവുകളില്‍ കാണുന്നു. പൊതുവെ 3-7%വരെ.
വേപ്പിന്‍ പിണ്ണാക്ക്
വേപ്പിന്‍ കുരു ആട്ടി എണ്ണ മാറ്റിയതും കുരു ചതച്ചതുമായി കിട്ടും. എണ്ണ അടങ്ങിയിട്ടുള്ളതിനാല്‍ കീട നാശിനി ഗുണവുമുണ്ട്. തടത്തില്‍ പൊടിച്ചു ചേര്‍ത്ത് മണ്ണില്‍ കൂടെ വരുന്ന കീടങ്ങള്‍ക്കെതിരേയും, ചവച്ചോ നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍ക്കെതിരേയും ഗുണപ്രദം. 5.2% - നൈട്രജന്‍, 1% - ഫോസ്ഫറസ്, 1.4% - പൊട്ടാഷ് എന്നിവ അടങ്ങിയിട്ടുണ്ട്.
കാലി വളം
ചാണകം, മൂത്രം, തൊഴുത്തിലെ ഭക്ഷ്യ അവശിഷ്ടം എന്നിവ അഴുകി കിട്ടുന്നത്. ഒരു പശുവില്‍ നിന്ന് വര്‍ഷത്തില്‍ 5 ടണും എരുമയില്‍ നിന്നും 7 ടണും വളവും കിട്ടും. കാലി വളം മണ്ണില്‍ ചേര്‍ത്താല്‍ സാവധാനം അഴുകി മൂലകങ്ങള്‍ ലഭ്യമാക്കും. 30% നൈട്രജന്‍ 2/3 ഭാഗം ഫോസ്ഫറസ്, പൊട്ടാഷിന്റെ ഏറിയ പങ്കും തന്‍ വിളയില്‍ തന്നെ കിട്ടും. ബാക്കി വരും വിളകള്‍ക്ക് പ്രയോജനം ചെയ്യും. കാലി വളത്തില്‍ കുറഞ്ഞ അളവിലെ മൂലകങ്ങള്‍ ഉള്ളു. കൂടുതല്‍ അളവില്‍ ഉപയോഗിക്കണം. ചാണകത്തില്‍ 0.3-0.4% നൈട്രജന്‍ 0.1-0.2% ഫോസ്ഫറസ് 0.1-0.3% പൊട്ടാഷ് എന്ന തോതില്‍ മാത്രമേ മൂലകങ്ങള്‍ ഉള്ളു.
ആട്ടിന്‍ കാഷ്ടം
കാഷ്ടം , മൂത്രം എന്നിവ ചേര്‍ന്നതാണ്. കാഷ്ടത്തില്‍ മൂത്രം കുടി വീഴുന്നതിനാല്‍ മുലകത്തിന്റെ അളവ് മെച്ചമാണ്. കാഷ്ടത്തില്‍ 0.5-0.7% വരെ നൈട്രജന്‍ 0.4-0.6% ഫോസ്ഫറസ് 0.3-1.0% പൊട്ടാഷ് എന്നിവയും മൂത്രത്തില്‍ 1.5-1.7% നൈട്രജന്‍ 0.05% ഫോസ്ഫറസ് 1.8-2.0% പൊട്ടാഷ് എന്നിവയും അടങ്ങിയിരിക്കുന്നു. കാലി വളത്തേക്കാള്‍ ഉയര്‍ന്ന തോതില്‍ മൂലകങ്ങള്‍ ഉണ്ട്. ആട്ടിന്‍ കാഷ്ടം പൊടിക്കുന്നതിന് ചാക്കില്‍ നിറച്ചു അമര്‍ത്തി കെട്ടി വച്ചാല്‍ മതി. കുമ്മായം, ചാരം (വെണ്ണീര്‍ )ചേര്‍ത്ത് പൊടിക്കരുത്.
കോഴി വളം
ചാണകം മൂത്രം എന്നിവ ഒന്നിച്ചായതിനാല്‍ പൊതുവെ മൂലകങ്ങള്‍ കൂടുതല്‍ ആണ്. 1.0-1.8% നൈട്രജന്‍,1.4-1.8% ഫോസ്ഫറസ്, 0.8-0.9% പൊട്ടാഷ് എന്നിവ ഉണ്ട്. പഴകിയ കോഴിവളം ഉപയോഗിക്കണം. ജൈവീക പ്രവര്‍ത്തനം നടക്കുമ്പോള്‍ ചൂട് കൂടുന്നതിനാല്‍ ചെറിയ ചെടികള്‍ക്ക് ദോഷം വരാം. പൊടിച്ചു മണ്ണില്‍ ചേര്‍ക്കയോ, ചാണകം മൂത്രം എന്നിവയോട് ചേര്‍ത്ത് പുളിപ്പിച്ചോ ഉപയോഗിക്കാം. കാലിവളം, ആട്ടിന്‍ വളം, കോഴിവളം എന്നിവ കൂട്ടി പൊടിച്ചു നല്ല ജൈവവളം ഉണ്ടാക്കാം.
ചാരം ( വെണ്ണീര്‍ )
പൊട്ടാഷിന്റെ പ്രകൃതി ദത്ത ഉത്പന്നമായി പണ്ട് മുതലേ ഉപയോഗിച്ചു വരുന്നു. വിറക് മുതലായ വസ്തുക്കള്‍ വീട്ടില്‍ കത്തിച്ചു കിട്ടുന്ന ചാരത്തില്‍ 0.5-1.9% നൈട്രജന്‍ 1.6-4.2% ഫോസ്ഫറസ് 2.3-12% വരെ പൊട്ടാഷ് എന്നിവ അടങ്ങിയിട്ടുണ്ട്. പൊതുവെ പൊട്ടാഷ് 3-11% വരെ ആണെങ്കിലും തെങ്ങിന്‍ തടി മറ്റു ഭാഗങ്ങള്‍ എന്നിവ കത്തിച്ചു കിട്ടുന്ന ചാരത്തില്‍ 11-33% വരെ പൊട്ടാഷ് ഉണ്ടാകും. അത്തരം ചാരം ഇലകളില്‍ വീണാല്‍ കരിച്ചില്‍ ഉണ്ടാകും. പ്രകൃതി ദത്തമായ മേല്‍ വിവരിച്ച ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ജൈവ കൃഷി അനുവര്‍ത്തിക്കാം. എന്നാല്‍ വേണ്ടത്ര ലഭ്യത ഉറപ്പാക്കണം.
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…
വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…
അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…
കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…
© All rights reserved | Powered by Otwo Designs
Leave a comment