വാണിജ്യ പ്ലാവ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മലേഷ്യന്‍ പ്ലാവിനമാണ് J33. കയറ്റുമതിയിലൂടെയും മറ്റു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെയും കര്‍ഷകരെ സമ്പന്നരാക്കാന്‍ സഹായിക്കുന്നു.
വാണിജ്യ പ്ലാവ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മലേഷ്യന്‍ പ്ലാവിനമാണ് J33. കയറ്റുമതിയിലൂടെയും മറ്റു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെയും കര്‍ഷകരെ സമ്പന്നരാക്കാന്‍ സഹായിക്കുന്നു. മലേഷ്യയില്‍ വന്‍തോതില്‍ കൃഷി ചെയ്യുന്ന ഇനമാണ് J33. ചൈനയിലും ഗള്‍ഫ് മാര്‍ക്കറ്റുകളിലും പ്രിയമേറിയ ഈ ഇനത്തിന് ആരാധകര്‍ ഏറെയുണ്ട്.
നല്ല മഞ്ഞനിറമുള്ള വലിപ്പമേറിയ ചുളകള്‍ക്ക് നമ്മുടെ തേന്‍വരിക്കയെ വെല്ലുന്ന രുചിയും മധുരവുമുണ്ട്. ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയുള്ള ചുളകള്‍ മറ്റു പ്ലാവിനങ്ങളില്‍ നിന്ന് J33യെ വ്യത്യസ്തമാക്കുന്നു. നന്നായ് പഴുത്ത J33 പഴങ്ങള്‍ക്ക് മറ്റു ഇനങ്ങളെക്കാള്‍ 3 - 4 ദിവസം കൂടുതല്‍ സൂക്ഷിപ്പ് കാലം ലഭിക്കുന്നു. പാകമായ ചക്കകള്‍ക്ക് 15-25 കിലോ വരെ തൂക്കമുണ്ടാകും.
കേരളത്തിന്റെ കാലാവസ്ഥയില്‍ കരുത്തോടെ വളര്‍ന്ന് ഉയര്‍ന്ന വിളവ് നല്‍കുന്ന J33 പ്ലാവുകള്‍ 30 ഃ 30 അടി അകലത്തില്‍ കൃഷി ചെയ്യാവുന്നതാണ്. പ്രൂണിംഗിലൂടെ ഉയരം കുറച്ച് പടര്‍ത്തി വളര്‍ത്തുന്നത് വിളവെടുപ്പ് എളുപ്പമാക്കും. മൂന്നാം വര്‍ഷം പൂവിട്ടു തുടങ്ങുന്ന പ്ലാവ് സ്ഥിരമായ വിളവ് ഉറപ്പ് നല്‍കുന്നു.മഴക്കാലത്തിന് മുന്നോടിയായി കോപ്പര്‍ ഓക്സിക്ലോറൈഡ് 2g/L എന്ന തോതില്‍ സ്പ്രേ ചെയ്തു കൊടുക്കുന്നത് കുമിള്‍ രോഗബാധയുടെ വ്യാപനം തടയാന്‍ സഹായിക്കുന്നു.
അതുപോലെ ഏക്കറിന് 300 കിലോ എന്ന തോതില്‍ Dolomite നല്‍കണം. പഴയീച്ചകളുടെ ആക്രമണത്തെ തടയാനായി ചക്കകള്‍ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. പ്ലാവിന്റെ പ്രായമനുസരിച്ച് ചക്കകളുടെ എണ്ണം ക്രമീകരിക്കുന്നത് ചക്കകളുടെ ഗുണനിലവാരവും വലിപ്പവും കൂട്ടാന്‍ സഹായിക്കുന്നു. ഒരു കുലയില്‍ ഏറ്റവും ആരോഗ്യമുള്ള ഒരു ചക്കമാത്രം വളരാന്‍ അനുവദിച്ച് ബാക്കിയുള്ളവയെ നീക്കം ചെയ്യണം. മുറിച്ച് മാറ്റിയ ചക്കകള്‍ പച്ചക്കറിയായും ഉപയോഗിക്കാം.
പൂവിട്ടതിന് ശേഷം പൊട്ടാഷ്, സൂക്ഷ്മ മൂലകങ്ങള്‍ പോലെയുള്ള വളങ്ങള്‍ നല്‍കാം. വിളവെടുപ്പിന് ശേഷം കമ്പോസ്റ്റ് ചെയ്ത കാലിവളം, NPK തുടങ്ങിയ വളങ്ങള്‍ നല്‍കുന്നത് പ്ലാവിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. മറ്റു വിളകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ അളവില്‍ വെള്ളം നല്‍കി J33 വളര്‍ത്താവുന്നതാണ്. പൂവിട്ടതിന് ശേഷം വെള്ളം കൊടുക്കുന്നത് ചക്കയുടെ വളര്‍ച്ചയെ കൂട്ടുന്നതിന് സഹായിക്കുന്നു. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നത് പ്ലാവിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Homegrown Biotech Research & Development Department
Vizhikkathodu, Kanjirapally, 9562066333
നല്ല പരിചരണം നല്കിയാല് ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്കാന് നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
മഴയൊന്നു മാറി നില്ക്കുന്നതിനാല് പാഷന് ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന് ഫ്രൂട്ട് ഉപയോഗിക്കാം.…
© All rights reserved | Powered by Otwo Designs
Leave a comment