ഏലം, മഞ്ഞള്‍, തക്കോലം, സര്‍വ്വസുഗന്ധി, ജുനിപര്‍ ബെറി എന്നിവയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കാണ് അന്തിമ രൂപമായത്.
കൊച്ചി: ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്ന രാജ്യാന്തര സമിതിയായ കോഡെക്സ് കമ്മിറ്റി ഓണ്‍ സ്പൈസസ് ആന്റ് കുലിനറി ഹെര്‍ബ്സിന്റെ (സിസിഎസ്‌സിഎച്ച്) ഏഴാമത് സമ്മേളനം കൊച്ചിയില്‍ സമാപിച്ചു. അഞ്ച് ദിവസം നീണ്ട സമ്മേളനത്തില്‍ വിവിധ തലങ്ങളിലായി നടന്ന ചര്‍ച്ചകളിലൂടെ അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള ഗുണനിലവാരം നിശ്ചിയിക്കുന്ന കോഡെക്‌സ് മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ഇവ അംഗീകാരത്തിനായി കോഡെക്‌സ് അലിമെന്റേറിയസ് കമ്മീഷനു സമര്‍പ്പിച്ചു. ഏലം, മഞ്ഞള്‍, തക്കോലം, സര്‍വ്വസുഗന്ധി, ജുനിപര്‍ ബെറി എന്നിവയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കാണ് അന്തിമ രൂപമായത്. ഇതിനു പുറമെ വാനിലയുടെ കരട് മാനദണ്ഡം തയാറാക്കല്‍ പ്രക്രിയ അഞ്ചാം ഘട്ടത്തിലുമെത്തി. ഇത് ഒരു തവണകൂടി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.
ഉണക്ക മല്ലി , പേരേലം, കറുവപ്പട്ട, സ്വീറ്റ് മര്‍ജോറം എന്നിവയുടെ കോഡെക്സ് മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കമ്മിറ്റി അംഗീകരിച്ചു. വരാനിരിക്കുന്ന സമ്മേളനത്തില്‍ ഈ നാല് സുഗന്ധവ്യഞ്ജനങ്ങളുടെ കരട് മാനദണ്ഡങ്ങള്‍ തയാറാക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യത്തെ ഫിസിക്കല്‍ സമ്മേളനമായിരുന്നു സിസിഎസ് സിഎച്ചിന്റെ ഏഴാം സമ്മേളനം. 31 രാജ്യങ്ങളില്‍ നിന്നുള്ള 109 പ്രതിനിധികള്‍ ഇത്തവണ പങ്കെടുത്തു. സമ്മേളനത്തില്‍ ഏറ്റവു കൂടുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പങ്കെടുത്തതും ഇത്തവണയാണ്.
കമ്മിറ്റിയുടെ അധ്യക്ഷ പദവി ഇന്ത്യയ്ക്കാണ്. സ്പൈസസ് ബോര്‍ഡ് ഇന്ത്യയാണ് സിസിഎസ് സി എച്ച് സെക്രട്ടേറിയറ്റായി പ്രവര്‍ത്തിക്കുന്നത്. ഡോ.എം.ആര്‍.സുദര്‍ശനാണ് സമിതിയുടെ ചെയര്‍മാന്‍. മുമ്പ് നടന്ന ആറ് സമ്മേളനങ്ങളിലായി കമ്മിറ്റി ഇതുവരെ 11 സുഗന്ധവ്യഞ്ജനങ്ങളുടെ കോഡെക്‌സ് മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സമിതിയുടെ അടുത്ത യോഗം 18 മാസത്തിനു ശേഷം നടക്കും.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment