ചാണകത്തിനെ എങ്ങനെ ഉത്തമ വളമാക്കാം

ലോകം മുഴുവന്‍ അംഗീകരിച്ച ജൈവവളമാണ് ചാണകം. ചാണകപ്പൊടിയെ കടത്തിവെട്ടാന്‍ വേറൊരുവളവുമില്ല. പശുവിന്റെ ദഹനേന്ദ്രിയത്തിലൂടെ കടന്ന് പോയ ജൈവാവശിഷ്ടങ്ങളും ദഹന രസങ്ങളെ അതിജീവിച്ച കൊടിക്കണക്കിന് സൂക്ഷ്മാണുക്കളുമാണ് ചണകത്തിലടങ്ങിയിരിക്കുന്നത്.

By ഡോ. ജോണ്‍ ഏബ്രഹാം അസ്സൊസിയേറ്റ് പ്രഫസര്‍ + ഹെഡ് ഇന്‍സ്ട്രക്ഷണല്‍ ലൈവ്്‌സ്റ്റൊക്ക് ഫാം കൊപ്ലക്‌സ് കോള

ലോകമെമ്പാടും ജൈവകൃഷിയിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍, ഉത്തമമായ ജൈവവളം എങ്ങനെ ഉണ്ടാക്കണമെന്ന് ഇപ്പോഴും പലര്‍ക്കും അറിയുകയില്ല. ലോകം മുഴുവന്‍ അംഗീകരിച്ച ജൈവവളമാണ് ചാണകം. ചാണകപ്പൊടിയെ കടത്തിവെട്ടാന്‍ വേറൊരുവളവുമില്ല. പശുവിന്റെ ദഹനേന്ദ്രിയത്തിലൂടെ കടന്ന് പോയ ജൈവാവശിഷ്ടങ്ങളും ദഹന രസങ്ങളെ അതിജീവിച്ച കൊടിക്കണക്കിന് സൂക്ഷ്മാണുക്കളുമാണ് ചണകത്തിലടങ്ങിയിരിക്കുന്നത്. ഈ അണുക്കള്‍ മണ്ണിലെത്തി, മണ്ണിലേ മൂലകങ്ങളെ വിഘടിപ്പിച്ച് അയൊണിക്ക് രൂപത്തിലാക്കിയെങ്കില്‍ മാത്രമേ ചെടികള്‍ക്ക് അവയേ ആഗിരണം ചൈയ്ത്, വളര്‍ച്ചയും വിളവും വര്‍ദ്ധിപ്പിക്കാനാകൂ.


വളര്‍ച്ചക്കാവശ്യമായ മൂലകങ്ങള്‍

സസ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ 16 മൂലകങ്ങള്‍ ചാണകത്തിലടങ്ങിയിട്ടുണ്ട്. ഒരു പശു അതിന്റെ തീറ്റയുടെ അളവനുസരിച്ച് 18-30 കിലോയൊളം (ശരാശരി 25 കിലൊ) ചാണകം ഒരു ദിവസം പുറം തള്ളുന്നു. പച്ച ചാണകത്തിന്റെ ഘടന, പശു തിന്നുന്ന ജൈവവസ്തുക്കളുടെ, ഘടന, സാന്ദ്രത, ഗുണമന്മ, മൂപ്പ് എന്നിവയേ ആശ്രയിച്ചിരിക്കുന്നു. പച്ച ചാണകത്തില്‍ 85 ശതമാനം ജലമാണ്. 19.09% ജൈവവസ്തുക്കളും 0.35 ശതമാനം നൈട്രജനും 0.16 ശതമാനം ഫോസ്ഫറസും 0.16 ശതമാനം 0.40 ശതമാനം പൊട്ടാഷും ചാണകത്തിലുണ്ട്. പച്ച ചാണകത്തില്‍ 80% വെള്ളമടങ്ങിയിരിക്കുന്നത് കൊണ്ട് കിലോക്ക് 1.25 രൂപയ്ക്കാണ് വെറ്ററിനറി കൊളേജില്‍ വില്‍ക്കുന്നത്. എന്നാല്‍ ഉണക്കച്ചാണകത്തിന്റെ വില കിലൊയ്ക്ക് 12 രൂപയാണ്.

ചാണകം എങ്ങനെ ഉണക്കണം

ചാണകം നേരിട്ട് വെയിലത്തിട്ടുണകരുത്. പച്ചചാണകം വെയിലത്തിട്ടുണക്കിയാല്‍ ചാണകപ്പൊടിയാകില്ല. നേരിട്ട് വെയില്‍ കൊള്ളുന്ന ചാണകത്തിന്റെ ജലാംശം 20 ശതമാനത്തില്‍ താഴുമ്പോള്‍, എല്ലാ സൂക്ഷാണുക്കളും ചത്ത് പോകുകയും ചാണകത്തിന്റെ സാന്ദ്രത നഷ്ടപ്പെടുകയും അത് അറക്കപ്പൊടിപോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും വെള്ളത്തിലൂടെ ഒലിച്ചു പോകുകയും ചെയ്യും. ചാണകം തണലത്ത് കൂട്ടിയിട്ട് രണ്ടാഴ്ച്ച് ഉണക്കിയെടുത്താല്‍ ഉത്തമ ചാണകപ്പൊടിയുണ്ടാക്കാം.

ശരിയായ ചാണകക്കുഴി

ശാസ്ത്രീയമായ ചാണകകുഴി, മണ്ണില്‍ കുഴിയെടുത്തല്ല ഉണ്ടാക്കേണ്ടത്. തറനിരപ്പില്‍ നിന്നും മുകളിലേക്ക് കല്ലടുക്കിക്കെട്ടി, മേല്‍ക്കൂരയോട് കൂടിവേണം ഉണ്ടാക്കാന്‍. ഒരുകാരണവശാലും മഴവെള്ളം ചാണകക്കുഴിക്കുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. ചാണകം ഇടും തോറും ചാണകത്തിലുള്ള അധിക വെള്ളം കല്ലടുക്കിനിടയിലൂടെ പുറത്ത് വരുകയും അങ്ങനെ ഉണങ്ങിയ ചാണകം എപ്പോഴും ലഭിക്കുകയും ചെയ്യും.

ജൈവസമ്പുഷ്ടീകരണം

ചാണകത്തെ സമ്പുഷ്ടീകരിച്ച് ഉത്തമ ജൈവവളമാക്കുവാനുള്ള പക്രിയയാണ് കമ്പോസ്റ്റിങ്ങ്. മൂന്ന് തരം കമ്പോസ്റ്റിങ്ങ് പക്രിയ നിലവിലുണ്ട്. 1. അനൈറൊബിക്ക് (വായുരഹിത ) കമ്പോസ്റ്റിങ്ങ് 2. എയിറൊബിക്ക് കമ്പോസ്റ്റിങ്ങ് 3. വെര്‍മി കമ്പോസ്റ്റിങ്ങ്.

1 അനൈറൊബിക്ക് (വായുരഹിത ) കമ്പോസ്റ്റിങ്ങ്

വായുകടക്കാതെ ചാണകത്തേ 60 മുതല്‍ 90 ദിവസത്തോളം ഹ്യൂമിഫിക്കേഷന്‍ പക്രിയക്ക് വിധേയമാക്കി പലതരം ഫങ്ഷണല്‍ ഗ്രൂപ്പുകളുണ്ടാക്കിയെടുക്കുകയാണു ചെയ്യുന്നത്. ഇതിന് മണ്ണില്‍ കുഴിയെടുത്ത്, ചാണകം നിറച്ച്, പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ട് മൂടിയും തറയില്‍ കൂട്ടിയിട്ട് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടിയും അതിന് മുകളില്‍ മണ്ണിട്ട് വായുസഞ്ചാരവും വെയിലും കൊള്ളാതെ 60 മുതല്‍ 90 ദിവസത്തോളം സൂക്ഷിക്കണം. ഉത്തമ ജൈവവളമുണ്ടാക്കുവാന്‍ 10 കിലോ ചാണകത്തിന് ഒരു ലിറ്റര്‍ ഗോമൂത്രവും 5 കിലോ കരിയിലയുമിട്ട് കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ അനൈറൊബിക്ക് ബാക്റ്റീരിയയുടെ പ്രവര്‍ത്തനഫലമായി ചാണകം പൂര്‍ണമായും അഴുകുകയും അതിലുള്ള ജലാംശം മണ്ണില്ലേക്ക് വലിഞ്ഞ് പൂര്‍ണ്ണമായും പൊടി രൂപത്തിലായിത്തീരുകയും ചെയ്യും. ഇതാണ് സമ്പുഷ്ടീകരിച്ച ഉത്തമമായ ജൈവവളം. ഇതിന്റെ നിറം കറുപ്പായിരിക്കും. ഇതൊരിക്കലും വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയില്ല. പെട്ടെന്ന് തന്നേ മണ്ണില്‍ അലിഞ്ഞ് ചേരുകയും ചെയ്യും. മണ്ണും ഈ ജൈവവളവും സമാസമം കൂട്ടികലര്‍ത്തിയാണ ചെടിച്ചട്ടികള്‍ നിറക്കേണ്ടത്. ഇതിന് മണ്ണില്‍ ജലാംശം പിടിച്ചു നിര്‍ത്താന്‍ പ്രത്യേക കഴിവുണ്ട്.

2. എയിറൊബിക്ക് കമ്പോസ്റ്റിങ്ങ്

ഇത് വായു കടക്കുന്ന ബിന്നുകളിലാണ് ഉണ്ടാക്കുന്നത്. ബിന്നുകള്‍ മഴയും വെയിലും കൊള്ളാത്ത സ്ഥലത്ത് വേണം സ്ഥാപിക്കാന്‍. ഇതിലുപയോഗിക്കുന്ന എല്ലാവസ്തുകള്‍ക്കും 50% താഴെ മാത്രമേ ജലാംശം ഉണ്ടാകാന്‍ പാടുള്ളൂ. ആദ്യ ലയറായി ചാണകം നിരത്തുക, അതിന് മുകളില്‍ കരിയില നിരത്തുക, അതിന് മുകളില്‍ ഭക്ഷ്യാവശിഷ്ടങ്ങളോ, പച്ചക്കറി വെയിസ്റ്റൊ നിരത്തുക. ഇങ്ങനെ ബിന്ന് നിറക്കുക. രണ്ടാഴ്ചകൂടുമ്പോള്‍ ഇത് മൊത്തത്തില്‍ ഇളക്കിക്കൊടുക്കണം. ബിന്നിനുള്ളില്‍ 65 p¦ വരെ ചൂടുണ്ടാകുകയും അത് തന്മാത്രകളെ വിഘടിപ്പിച്ച് 45 ദിവസം കൊണ്ട് ഉത്തമ ജൈവവളമാകുകയും ചെയും.

3. വെര്‍മി കമ്പോസ്റ്റ്

ജൈവവസ്തുക്കളെ യൂഡ്രിലിസ് എന്ന ഇനത്തില്‍പ്പെട്ട മണ്ണിര ഭക്ഷിച്ചു പുറംതള്ളുന്ന ജൈവവളമാണ വെര്‍മി കമ്പോസ്റ്റ്. രാസവളത്തെ അപേക്ഷിച്ച് 10-12% അധിക വിളവ് നല്‍കാന്‍ വെര്‍മികമ്പോസ്റ്റിന് സാധിക്കും. ചെടികള്‍ പൂക്കാനും കായ്ക്കാനും ആവശ്യമായ ഹൊര്‍മോണുകള്‍ ഇതിലടങ്ങിയിരിക്കുന്നു. മണ്ണിരയുടെ ആമാശയത്തില്‍ നടക്കുന്ന ദഹനത്തില്‍ പലതരം വിഷ വസ്തുക്കള്‍ ഇല്ലാതാകുന്നു. ചാണകം കമ്പോസ്റ്റ് ടാങ്കില്‍ നിക്ഷേപിച്ചും, മണ്ണില്‍ കൂട്ടിയിട്ടും വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കാം. ഒരു ഏക്കറിന് 500 കിലോ എന്ന തൊതിലുപയൊഗിക്കാം.

പഞ്ചഗവ്യം

പശുവില്‍ നിന്നു ലഭിക്കുന്ന 5 ഉല്‍പ്പനങ്ങള്‍ (പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം) ഉപയൊഗിച്ച് പുളിപ്പിച്ച് ഉണ്ടാക്കുന്ന ഒരു വളര്‍ച്ച – വിളവ് വര്‍ദ്ധന ഉത്പന്നമാണ് പഞ്ചഗവ്യം. 20 ലിറ്റര്‍ പഞ്ചഗവ്യം ഉണ്ടാക്കുവാന്‍: പച്ചചാണകം 5 കിലോ, ഗോമൂത്രം 3 ലിറ്റര്‍, പാല്‍ 2 ലിറ്റര്‍, തൈര് 2 ലിറ്റര്‍, നെയ്യ് ഒരു കിലോ എന്നിവയെടുത്ത് മൂടിയുള്ള പ്ലാസ്റ്റിക്ക് വീപ്പയില്‍ നിറച്ചു നല്ലവണ്ണം ഇളക്കി അടച്ചു വെക്കുക. 15 ദിവസം കൂടുമ്പോള്‍ വീണ്ടും ഇളക്കി, 45 ദിവസം ഇരുട്ടത്ത് സൂക്ഷിക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 മില്ലി ചേര്‍ത്ത് സ്‌പ്രേ ചെയ്യുകയോ ഒരു സെന്റിന് 200 മില്ലി എന്ന തോതില്‍ ചെടിയുടെ ചുവട്ടില്‍ തളിക്കുകയൊ ചെയ്യാം. 15 ദിവസം ഇടവിട്ട് ഉപയോഗിക്കുക. ഏറ്റവും ഉത്തമമായ ജൈവവളമാണിത്.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs