അപൂര്‍വങ്ങളായ നിരവധി ഔഷധ സസ്യങ്ങള്‍ കണ്ടെത്തി അവയെ സംരക്ഷിച്ച് തൈകളുണ്ടാക്കിയ ജനങ്ങള്‍ക്ക് നല്‍കുന്ന വ്യക്തിയാണ് തൃശൂര്‍ മണ്ണുത്തി സ്വദേശി ബേബി എരിഞ്ഞേരി
അപൂര്‍വങ്ങളായ നിരവധി ഔഷധ സസ്യങ്ങള്‍ കണ്ടെത്തി അവയെ സംരക്ഷിച്ച് തൈകളുണ്ടാക്കിയ ജനങ്ങള്‍ക്ക് നല്‍കുന്ന വ്യക്തിയാണ് തൃശൂര്‍ മണ്ണുത്തി സ്വദേശി ബേബി എരിഞ്ഞേരി. നടുക, ഒരു ഔഷധ സസ്യമെങ്കിലും, തരുമത് ആയുസ് മുഴുവന്‍ ആരോഗ്യ സൗഖ്യം- ഈ വാക്കുകളാണ് ബേബിയുടെ നഴ്സറിയിലെത്തുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുക.
വീടിനോട് ചേര്‍ന്നുള്ള 40 സെന്റിലും മുളയത്ത് ഒന്നര ഏക്കറിലുമാണ് ബേബി ചേട്ടന്‍ നഴ്സറി ഒരുക്കിയിരിക്കുന്നത്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റായ ഇദ്ദേഹം കുറച്ചു കാലം ഈ മേഖലയില്‍ പരിശീലകനായി. പിന്നീട് ഒരു നഴ്സറിയില്‍ ജോലിക്ക് കയറി. കുറച്ചുകാലം ഈ ജോലിയില്‍ തുടര്‍ന്ന ശേഷം സ്വന്തമായി ഔഷധ സസ്യങ്ങളുടെ നഴ്സറി തുടങ്ങി. നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത നിരവധി ഔഷധ സസ്യങ്ങളാണ് ഇവിടെയുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുമാണിവ ഇദ്ദേഹം ശേഖരിക്കുന്നത്.
ചുവന്ന കറ്റാര്‍ വാഴ, ആരോഗ്യപച്ച, അമൃതംപാല, പുല്ലുരുവി, നാഗപുല്ലുരുവി, അടവ്, അര്‍ബുദ നാശിനി, കൈപ്പാമൃത്, കാട്ടുപാവല്‍, പാരിജാതം, മക്കോട്ടദേവ, അയ്യംപന, ചങ്ങലംപാടി, ഓറഞ്ച്-വയലറ്റ്-വെളുത്ത നിറങ്ങളിലുള്ള കുന്നിക്കുരു തുടങ്ങി നിരവധി ഔഷധസസ്യങ്ങള്‍ ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. തിപ്പലിയുടെ വകഭേദങ്ങളായ ആഫ്രിക്കന്‍ തിപ്പലി, കാട്ടു തിപ്പലി എന്നിവയും ഇവിടെയുണ്ട്. പണ്ടു കാലത്ത് നമ്പൂതിരി വീടുകളില്‍ നട്ടിരുന്ന സിന്ദൂരമരം കാണണമെങ്കില്‍ ബേബിയുടെ അടുത്തെത്തിയാല്‍ മതി. ഇതില്‍ പലതും പുതുതലമുറ കേട്ടിട്ടു പോലുമില്ലാത്തവയാണ്. ഇവയെല്ലാം കണ്ടെത്തി തിരിച്ചറിഞ്ഞ് സംരക്ഷിക്കുകയെന്ന വലിയ ദൗത്യമാണ് ബേബി ഏറ്റെടുത്തിരിക്കുന്നത്.
അപൂര്‍വമായി ലഭിക്കുന്ന ചെടികളുടെ തൈകള്‍ വില്‍ക്കാറില്ല. അവ കൂടുതല്‍ ഉത്പാദിപ്പിച്ചു ചെടികളെ സംരക്ഷിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. 1000 ത്തോളം ചെടികള്‍ കണ്ടാല്‍ തിരിച്ചറിയാനും അവയുടെ ഔഷധഗുണങ്ങള്‍ വിവരിക്കാനും തനിക്ക് കഴിയുമെന്ന് പറയുന്നു ബേബി. ദൈവം തന്നെ അനുഗ്രഹമായി ഈ അറിവിനെ അദ്ദേഹം കാണുന്നു. നാഗാര്‍ജുന, അംബുജ, കൃഷി ഭവന്‍ തുടങ്ങിയവര്‍ ഇവിടെയെത്തി തൈകള്‍ വാങ്ങാറുണ്ട്. പല തൈകളും ചോദിച്ച് ദൂര ദേശത്ത് നിന്നു പോലും ആളുകളെത്തുന്നു.
തനിക്കറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു നല്‍കാന്‍ സന്തോഷം മാത്രമേയുള്ളൂവെന്നു പറയുന്നു ബേബി. 2018 ലെ വെള്ളപ്പൊക്കത്തില്‍ നഴ്സറി മുഴുവന്‍ നശിച്ചിട്ടും രണ്ടാമതും ശക്തമായി പ്രസ്ഥാനം കെട്ടിപ്പടുത്തു. ഭാര്യ ഷീബ ബേബിയും അമ്മ മേരി പൊറിഞ്ചുവും നഴ്സറിക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. മൂത്തമകന്‍ ബെന്‍ഹര്‍ ബേബി ആര്‍മിയില്‍ കമ്യൂണിക്കേഷന്‍ ഓഫിസറാണ്. ഇളയ മകന്‍ ബെറിന്‍ ഷിപ്പില്‍ ഇലക്ട്രീഷ്യനും. തനിക്ക് ആരോഗ്യമുള്ള കാലത്തോളം ഔഷധ സസ്യങ്ങളുടെ സംരക്ഷണവുമായി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഫോണ്‍ - 9656419856.
കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര് ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക്…
തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…
സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്ഗനൈസേഷന് നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രി…
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…
തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…
കളമശ്ശേരി: ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…
തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…
© All rights reserved | Powered by Otwo Designs
Leave a comment