ആദ്യം കയ്ക്കും പിന്നെ മധുരിക്കും ; നെല്ലിക്കയുടെ ഗുണങ്ങള്‍

ആയുര്‍വേദ ചികിത്സയിലും നെല്ലിക്ക പ്രധാന വസ്തുവാണ്. അനീമിയ പോലുള്ള ഗുരുതര രോഗങ്ങള്‍ ചെറുക്കാന്‍ നെല്ലിക്ക സഹായിക്കുന്നു

By Harithakeralam

െല്ലിക്കയുടെ സീസണാണിപ്പോള്‍. കടകളിലും റോഡരികിലും ധാരാളമായി നെല്ലിക്ക വില്‍ക്കുന്നത് കാണാം. നെല്ലിക്കയുടെ ഗുണങ്ങള്‍ വിവരണാതീതമാണ്. നിരവധി രോഗങ്ങള്‍ക്കെതിരേയും സൗന്ദര്യ സംരക്ഷണത്തിലും നെല്ലിക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ നാട്ടില്‍ എവിടെയും നല്ല പോലെ കായ്ക്കുന്ന മരമാണ് നെല്ലിക്ക. ഗുണങ്ങള്‍ ആയുര്‍വേദ ചികിത്സയിലും നെല്ലിക്ക പ്രധാന വസ്തുവാണ്. അനീമിയ പോലുള്ള ഗുരുതര രോഗങ്ങള്‍ ചെറുക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. നാലോ അഞ്ചോ നെല്ലിക്ക പതിവാക്കിയാല്‍ രക്തക്കുറവ് പരിഹരിക്കാം. മാത്രമല്ല ദിവസവും വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ പ്രമേഹവും പ്രഷറുമെല്ലാം വഴിമാറും. ഇരുമ്പ്, വിറ്റാമിന്‍ സി, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ ബി -ത്രീ , തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയെ വിറ്റാമിന്‍ സിയുടെയും ഇരുമ്പിന്റെയും കലവറ എന്ന് പറയപ്പെടുന്നു. കഷണ്ടി, നര എന്നിവയെ തടയാനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയിട്ടു കാച്ചിയ എണ്ണ തലയില്‍ തേച്ചു കുളിക്കുന്നത് മലയാളിയുടെ പതിവു ശീലങ്ങളില്‍ ഒന്നാണ്. വിവിധ ഇനങ്ങള്‍ വളരെ ജനിതക വ്യത്യാസങ്ങളുള്ള മരമാണ് നെല്ലി. അത്യുദ്പാന ശേഷിയുള്ളതും നന്നായി കായ്ക്കുന്നതുമായ ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ചമ്പക്കാടന്‍ ലാര്‍ജ്, ബനാറസി, കൃഷ്ണ, കഞ്ചന്‍ എന്നിവയാണ് മറ്റ് ഇനങ്ങള്‍. ചെറിയ കായുണ്ടാകുന്ന നെല്ലിയാണ് പോഷകഗുണമുള്ളതായി പറയപ്പെടുന്നത്്. ചമ്പക്കാട് ലാര്‍ജ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. നടുന്ന രീതി നടുന്ന രീതി-നല്ലയിനം ബഡ്ഡുതൈകള്‍ ശേഖരിച്ച് മൂന്നടി നീളവും വീതിയും അതേ ആഴവുമുള്ള കുഴികള്‍ എടുത്ത് അഞ്ച് കിലോ ചാണകപ്പൊടിയും അഞ്ച് കിലോ ചകിരിച്ചോറും ഒരൂ കിലോ വേപ്പിന്‍ പിണ്ണാക്കും കുട്ടിക്കലര്‍ത്തി കുഴിമുടൂക. അതിനൂശേഷം ചെറൂകുഴി എടുത്ത് നടാം. വലിയ മരമായിട്ട് വളരും നെല്ലിക്ക. മഴക്കാലമാണ് തൈ നടാന്‍ അനുയോജ്യം. സാധാരണ പരിചണം നല്‍കിയാല്‍ മതി നെല്ലി മരം വളരാന്‍. നാടന്‍ നെല്ലിക്ക ചെറുതും കയ്‌പ്പേറിയതുമായിരിക്കും. ബെഡ്ഡ് ചെയ്ത മരങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും. നാടന്‍ നെല്ലിക്കയേക്കാള്‍ വലുതായിരിക്കും ഇവ. ചില നെല്ലി മരങ്ങള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കാറുണ്ട്. ഒരു മരത്തില്‍ നിന്ന് 30-35 കിലോ കായ്കള്‍ ഒരു വര്‍ഷം ലഭിക്കും.

Leave a comment

ചിക്കന്‍ കറി മുതല്‍ നര മാറ്റാനുള്ള എണ്ണ വരെ : റോസ് മേരിയാണ് താരം

ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…

By Harithakeralam
ബിരിയാണിയുടെ രുചി കൂട്ടും സര്‍വ സുഗന്ധി

ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…

By Harithakeralam
അരൂതയുടെ അത്ഭുത ഗുണങ്ങള്‍

നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…

By Harithakeralam
ബുദ്ധി വികസിക്കാന്‍ ബ്രഹ്‌മി

ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…

By Harithakeralam
സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…

By Harithakeralam
യൗവനം നിലനിര്‍ത്തും ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രതിവിധി ; അറിയാം തഴുതാമയുടെ ഗുണങ്ങള്‍

ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…

By Harithakeralam
ദാഹശമനിയും ഔഷധവും

കരിങ്ങാലിയിട്ടു തിളപ്പിച്ച വെള്ളം നമ്മുടെ പ്രിയപ്പെട്ട ദാഹശമനിയാണ്. പിത്തവും കഫവും ശമിപ്പിക്കുന്ന കരിങ്ങാലി നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണിത്.…

By Harithakeralam
വേപ്പിന്റെ ഗുണങ്ങള്‍

േരു കേള്‍ക്കുമ്പോളേ കയ്പ്പ് മനസില്‍ വന്നു കയറിയിട്ടുണ്ടാകും. എന്നാല്‍ വേപ്പിന്റെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്. നിംബാ, വേമ്പക, രമണം, നാഡിക എന്നീ പേരുകളില്‍ സംസ്‌കൃതത്തില്‍ വേപ്പ് അറിയപ്പെടുന്നു. ഏകദേശം പന്ത്രണ്ടു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs