പയര്‍ കൃഷി ലാഭകരമാക്കാനുള്ള മാര്‍ഗങ്ങള്‍

വീട്ടുവളപ്പില്‍ എല്ലാ കാലത്തും പയര്‍ കൃഷി ചെയ്യാം. വേനല്‍ കൃഷിയാണ് ഏറ്റവും മെച്ചം.

By Harithakeralam

പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയര്‍ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയര്‍, കുറ്റിപ്പയര്‍, വന്‍പയര്‍, മമ്പയര്‍, അച്ചിങ്ങാ പയര്‍ തുടങ്ങിയ പല പേരിലും, ഇനത്തിലും പയര്‍ അറിയപ്പെടുന്നു. പയര്‍ കൃഷി ചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി വര്‍ധിക്കുന്നതിന് സഹായിക്കും. അടുക്കളത്തോട്ടത്തിലും, തെങ്ങിന്‍തോപ്പുകളിലും, വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിലും പയര്‍ വിതയ്ക്കാറുണ്ട്. വീട്ടുവളപ്പില്‍ എല്ലാ കാലത്തും പയര്‍ കൃഷി ചെയ്യാം. വേനല്‍ കൃഷിയാണ് ഏറ്റവും മെച്ചം. **വിത്തൊരുക്കല്‍** വിളവ് എടുത്ത് 30 ദിവസമായ പയര്‍മണി വിത്തിനായി ഉപയോഗിക്കാം. പയര്‍ വിത്ത് നടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വെള്ളത്തില്‍ ഇടണം. പയര്‍ വിത്ത് കൂടുകളിലോ, കപ്പുകളിലോ, ട്രൈപോഡിലോ മുളപ്പിച്ചെടുക്കുക. മുളപ്പിച്ച് രണ്ടാഴ്ച പ്രായമായ തൈകള്‍ പറിച്ചു മാറ്റി നടാം. പയര്‍ വിത്ത് വെള്ളത്തില്‍ ഇടുമ്പോള്‍ തന്നെ നടേണ്ട സ്ഥലം ഒരുക്കേണ്ടതാണ്. പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പ് തടത്തില്‍ കുമ്മായം ചേര്‍ത്ത് മണ്ണിലെ പുളിരസം മാറ്റുക. നടുന്നതിന് മൂന്ന്, നാല് ദിവസം മുമ്പ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ മണ്ണുമായി നന്നായി യോജിപ്പിച്ച് ദിവസം രണ്ടു നേരം നനച്ചു കൊടുക്കുക. നടുവിലായി തൈ നട്ടു വയ്ക്കുക. ദിവസവും പയര്‍ചെടി നനച്ചു കൊടുക്കുക. പയര്‍ പടരാനുള്ള സൗകര്യമൊരുക്കണം. **വളപ്രയോഗം** വളപ്രയോഗം, ജലസേചനം ഇതു രണ്ടും തുടക്കം മുതലേ ശ്രദ്ധിക്കണം. ചെടിയുടെ വളര്‍ച്ചയില്‍ ജൈവവളങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്കും ജലാംശം പിടിച്ചു നിര്‍ത്തുന്നതിനും, രാസവളങ്ങള്‍ ആഗിരണം ചെയ്യുന്നതിനും മണ്ണില്‍ ജൈവവളങ്ങള്‍ സമ്പുഷ്ട മായിരിക്കണം. ജലസേചനത്തിന്റെ കൂടുതല്‍, കുറവുകള്‍ ചെടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. നല്ല വിളവിന് കൃത്യമായ ജലസേചനം ഉറപ്പുവരുത്തണം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. ജൈവസ്ലറി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുക്കുകയും, ജീവാമൃതം രണ്ട് ആഴ്ച കൂടുമ്പോള്‍ ചേര്‍ത്തുകൊടുക്കുകയും ചെയ്താല്‍ പയര്‍ വേഗം വളരുന്നതായി കാണാം. **ചാഴി പ്രധാന വില്ലന്‍** പയര്‍ കൃഷിയിലെ പ്രധാന വില്ലനാണ് ചാഴി. നന്നായി പൂവിടുന്നതിനും, ചാഴി ശല്യം മാറുന്നതിനും ഫിഷ് അമിനോ ആസിഡ് വളരെ നല്ലതാണ്. വിളവെടുപ്പ് സമയമാകുമ്പോഴാണ് പ്രധാനമായും ചാഴി ശല്യം കണ്ടു തുടങ്ങുന്നത്. മത്തി തോട്ടത്തിന്റെ വിവിധഭാഗങ്ങളില്‍ തൂക്കിയിടുന്നത് ഒരു പരിധിവരെ ചാഴിയെ അകറ്റുന്നു. ചാഴിയെയും, ഇലചുരുട്ടിപ്പുഴുവിനെയുംവേപ്പെണ്ണ എമല്‍ഷന്‍ തളിച്ചുകൊടുത്ത് നിയന്ത്രിക്കാം. പയര്‍ കൃഷി ചെയ്യുന്നിടത്ത് ബന്ദി ചെടി നട്ടുവളര്‍ത്തുന്നത് ചാഴിയെ അകറ്റുന്നതായി കാണുന്നു. **വിളവെടുപ്പ്** സാധാരണയായി 45, 50 ദിവസത്തിനുള്ളില്‍ പൂവിടും. പെട്ടെന്ന് പൂവിടുന്നത് പയറിലെ ഇലകള്‍ 10% മുറിച്ചുനീക്കി അതിനുശേഷം അഞ്ച് ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്പ്രേ ചെയ്യുക. രോഗപ്രതിരോധ ശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കുക, കൃഷിക്ക് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക, കൃഷിയിടത്തില്‍ വായു പ്രവാഹം കടന്നു പോകുന്നത് സാഹചര്യം ഉണ്ടാക്കുക, രോഗബാധ ശ്രദ്ധയില്‍ പെടുമ്പോള്‍ തന്നെ ഇലകള്‍ നശിപ്പിക്കുക, കൃഷിസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നീ മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ പയര്‍കൃഷി വിജയകരമായി തീരും.

Leave a comment

കറിവേപ്പിന് പച്ചപ്പില്ല, പപ്പായയുടെ പൂ കൊഴിയുന്നു - അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു-  കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. വായനക്കാരുടെ…

By Harithakeralam
കറിവേപ്പിന്റെ ഇല പുഴുതിന്നുന്നു, തക്കാളിച്ചെടി വാടുന്നു പരിഹാരമാര്‍ഗങ്ങളിതാ

അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?

കറിവേപ്പിലയില്‍…

By Harithakeralam
പടവലം പൂവിടുന്നില്ല, കൈപ്പ ഇല മഞ്ഞളിക്കുന്നു, ജൈവരീതിയിലുള്ള പരിഹാരമാര്‍ഗങ്ങളിതാ

ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.

By Harithakeralam
മുളകിന്റെ ഇലകള്‍ക്ക് മുരടിപ്പ്, വെണ്ടയ്ക്ക് മഞ്ഞളിപ്പ്

നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള…

By Harithakeralam
സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു

പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള…

By Harithakeralam
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

1.…

By Harithakeralam
പച്ചക്കറികളുടെ ഇലകളില്‍ വരുന്ന കീടബാധ

മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…

By Harithakeralam
രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന വെണ്ട കായ്ക്കുന്നില്ല, പയറില്‍ ചോണനുറുമ്പ്, പപ്പായ ഇലയ്ക്ക് മഞ്ഞളിപ്പ് വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടി

കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs