പാവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ
പാവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ **പാവക്കയില്‍ കുരുടിപ്പ്** 50 ഗ്രാം വെളുത്തുള്ളി അരച്ച് 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക. മൂന്നു ദിവസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ കുരുടിപ്പ് ശമനമുണ്ടാകും. അതിരാവിലെയോ വൈകിട്ടോ ചെയ്യാന്‍ ശ്രമിക്കുക. **പയറില്‍ മുഞ്ഞ** അല്‍പ്പം മഞ്ഞളും ഒരു നുള്ള് ഉപ്പും നന്നായി യോജിപ്പിച്ചു പയര്‍ ചെടിയുടെ മുകളില്‍ കുറേശെയായി തൂവുക. ഉപ്പിന്റെ അംശം തട്ടുന്നതോടെ മുഞ്ഞ ഊര്‍ന്നു താഴെ വീഴും. മുഞ്ഞയുള്ള ഭാഗത്ത് തന്നെ നേരിട്ട് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. നല്ല ഫലം ലഭിക്കും. **തക്കാളിയില്‍ മഞ്ഞളിപ്പ്** ഒരു വൈറസ് കാരണമാണ് മഞ്ഞളിപ്പ് അഥവാ മൊസൈക്ക് രോഗമുണ്ടാകുന്നത്. ഇലകളില്‍ മഞ്ഞയും പച്ചയും ഇടകലര്‍ന്ന മൊസൈക്ക് പാറ്റേണ്‍ കാണാം. ഇല്ല ഞരമ്പുകള്‍ കട്ടി കൂടിയതായി കാണപ്പെടും. ഇലകള്‍ മുരടിച്ച് വികൃതമാക്കുകയും ചെയ്യും. രോഗം ബാധിച്ച ചെടികള്‍ പിഴുതെടുത്ത് നശിപ്പിക്കണം. 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ വെര്‍ട്ടിസീലിയം ലായനി രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാനായി ഉപയോഗിക്കാം. **വെണ്ട നന്നായി കായ്ക്കാന്‍** ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. എന്നാല്‍ ചിലപ്പോള്‍ കായ്ക്കാന്‍ മടി കാണിക്കുന്നത് കാണാം. അര ലിറ്റര്‍ കഞ്ഞി വെള്ളം പുളിപ്പിച്ചതില്‍ ഒരു ലിറ്റര്‍ വെള്ളം മിക്സ് ചെയ്ത് ചാരം ചേര്‍ത്ത് വെണ്ടയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുത്താല്‍ നല്ല പോലെ കായ്കളുണ്ടാകും.
കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു- കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. വായനക്കാരുടെ…
അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?
കറിവേപ്പിലയില്‍…
ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.
നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള…
പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1.…
മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…
കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment