ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതര്‍ക്ക് വേണ്ടി

ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം അതേ വേദിയില്‍ മുണ്ടക്കൈ, ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറും.

By Harithakeralam
2024-12-22

വയനാട് ഫെസ്റ്റിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ഡിറ്റിപിസിയും സംയുക്തമായി മുണ്ടക്കൈ, ചൂരമല്‍മല ദുരിത ബാധിതര്‍ക്കായി ബോചെ 1000 ഏക്കറില്‍ നടത്തുന്ന പുതുവത്സരാഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഇവന്റായ സണ്‍ബേണ്‍ എത്തുന്നു. ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം അതേ വേദിയില്‍ മുണ്ടക്കൈ, ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറും. അതോടൊപ്പം ദുരന്തം തരണം ചെയ്തവരെ ആദരിക്കും. ദുരിതമനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം അവരുടെ മാനസിക ഉല്ലാസവും കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

ദുരിത ബാധിതര്‍ക്ക് അതിനായി ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും. ഡിസംബര്‍ 31ന് വൈകുന്നേരം 6 മണിമുതലാണ് പരിപാടി ആരംഭിക്കുക. ഗൗരി ലക്ഷ്മി, മാറി ഫെറാരി, അന്ന ബ്രെത്ത് എന്നിവരടങ്ങുന്ന സംഘമാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വയനാട്ടിലെത്തുന്നത്. വയനാടിന്റെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതും ഈ പരിപാടിയിലൂടെ ഡിറ്റിപിസി ലക്ഷ്യമാക്കുന്നുണ്ട്. ഇതിന്റ ഭാഗമായി 1000 രൂപയുടെ ടിക്കറ്റുകള്‍ 500 രൂപയ്ക്ക് റിസോര്‍ട്ടുകള്‍ക്ക് നല്‍കും. ബുക്ക് മൈ ഷോയിലൂടെയും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.

വയനാട്ടില്‍ നടത്താനിരിക്കുന്ന പുതുവത്സരാഘോഷം ജില്ലാ കലക്റ്ററുടെ അനുവാദത്തോടുകൂടി നടത്താമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടു. ആഘോഷങ്ങള്‍ക്കെതിരേ രണ്ടു വ്യക്തികള്‍ സമര്‍പ്പിച്ച അന്യായത്തിന്‍മേലാണ് കോടതി ഉത്തരവ്. വിവിധ സ്ഥാപനങ്ങളും സംഘടനകളും വയനാട് ജില്ലയില്‍ ടൂറിസം പ്രമോഷന്റെ ഭാഗമായും മറ്റും സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ഈ ഉത്തരവ് ആശ്വാസമാകും.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs