ലോകമെമ്പാടുമുള്ള രജിസ്‌റ്റേഡ് നഴ്‌സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം.
കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്‌റ്റേഡ് നഴ്‌സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം. വൈവിധ്യമാര്‍ന്ന മെഡിക്കല്‍ മേഖലകളിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുകയും, ആരാഗ്യപരിപാലന രംഗത്തിന് അവര്‍ നല്‍കിയ അതുല്ല്യമായ സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതാണ് ഈ അഭിമാനകരമായ ആഗോള പുരസ്‌ക്കാരം.
രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് അവരുടെ അപേക്ഷകള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം, രോഗീ പരിചരണം, നഴ്‌സിങ്ങ് നേതൃപാഠവം, നഴ്‌സിങ്ങ്് വിദ്യാഭ്യാസം, സാമൂഹ്യ സേവനം (കമ്യൂണിറ്റി സര്‍വീസ്), നുതനമായ ആശയങ്ങളിലെ ഗവേഷണം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ നഴ്‌സുമാര്‍ക്ക് അപേക്ഷയില്‍ വിശദീകരിക്കാം. ഒരു െ്രെപമറി മേഖലയിലും, രണ്ട് സെക്കണ്ടറി മേഖലകളിലും നടത്തിയ ബുഹുമുഖ പ്രയത്‌നങ്ങള്‍ നഴിസുമാര്‍ക്ക് പ്തിപാദിക്കാം. ലഭിച്ച എല്ലാ അപേക്ഷകളും ഒരു സ്വതന്ത്ര ജൂറിയുടെയും ഒരു ബാഹ്യ ഉപദേശക സ്ഥാപനമായ ഏണസ്റ്റ് & യംഗ് എല്‍എല്‍പി (EY) യും നേതൃത്വം നല്‍കുന്ന കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാക്കും. പ്രഗല്‍ഭരും, വിദഗ്ധരുമായ ഒരു സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി ലഭിച്ച അപേക്ഷകള്‍ അവലോകനം നടത്തി അതില്‍ നിന്നും മികച്ച 10 പേരെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. കൂടുതല്‍ അവലോകനങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് 2025 മെയ് മാസത്തില്‍ ഇതില്‍ നിന്നും അന്തിമ വിജയിയെ നിര്‍ണ്ണയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും.
'ആഗോള നഴ്‌സിങ്ങ് സമൂഹത്തിന്റെ സേവനങ്ങളെ മികച്ച രീതിയില്‍ അംഗീകരിക്കുന്ന മുന്‍നിര അവാര്‍ഡുകളിലൊന്നായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ്് അവാര്‍ഡ് ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ഈ അവസരത്തില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഓരോ പതിപ്പും പ്രതിരോധശേഷിയുടെയും നവീകരണത്തിന്റെയും പരിചരണത്തിന്റെയും അസാധാരണമായ കഥകള്‍ വെളിപ്പെടുത്തുന്നതാണ്, ഇത് നഴ്‌സിങ്ങ് സമൂഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ബഹുമാനിക്കുന്നത് തുടരാന്‍ പ്രചോദിപ്പിക്കുന്നതാണെന്നും ഡോ.ആസാദ് മൂപ്പന്‍ വ്യക്തമാക്കി. ആരോഗ്യ സംരക്ഷണത്തിനുള്ള നഴ്‌സുമാരുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നതിനൊപ്പം, രോഗി പരിചരണം, നേതൃത്വം, നവീകരണം എന്നിവയില്‍ മികവിന്റെ പുതിയ ഉയരങ്ങളിലെത്താന്‍ അടുത്ത തലമുറയെ ഈ പുരസ്‌ക്കാര വേദി പ്രചോദിപ്പിക്കുന്നു. നഴ്‌സുമാരുടെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുന്നതിലും അവരുടെ സമര്‍പ്പണത്തെ ആഘോഷിക്കുന്നതിലും ഭാവിയിലെ നേതൃസ്ഥാനങ്ങളിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താനാവുന്നതിലും അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 മെയ് മാസത്തില്‍ ദുബായില്‍ നടന്ന അവാര്‍ഡിന്റെ ആദ്യ പതിപ്പില്‍ കെനിയയില്‍ നിന്നുള്ള നഴ്‌സ് അന്ന ഖബാലെ ദുബെയാണ് അവാര്‍ഡ് നേടിയത്. 2023 ലെ രണ്ടാം പതിപ്പിന്റെ വിജയിയായി യുകെയില്‍ നിന്നുള്ള നഴ്‌സ് മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. 202ലധികം രാജ്യങ്ങളില്‍ നിന്നായി 78,000ലധികം അപേക്ഷകള്‍ ലഭിച്ച 2024ലെ ഇന്ത്യയില്‍ നടന്ന അവാര്‍ഡിന്റെ മൂന്നാം പതിപ്പില്‍ വിജയിയായത് നഴ്‌സ് മരിയ വിക്ടോറിയ ജുവാനാണ്. ഫിലിപ്പൈന്‍സിലെ, ഫിലിപ്പൈന്‍ ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്റായ് മരിയ, ഫിലിപ്പൈന്‍സിലെ സായുധ സേനയിലെ (എഎഫ്പി) എയറോമെഡിക്കല്‍ ഒഴിപ്പിക്കല്‍ സംവിധാനത്തിന് നേതൃത്വം നല്‍കി. ദ്രുതഗതിയില്‍ പലായനം ചെയ്യാനും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി നേരത്തെയുള്ള ചികിത്സ ലഭ്യമാക്കാനും ഈ സംവിധാനം സഹായിച്ചു. പ്രത്യേകിച്ച് സംഘര്‍ഷ മേഖലകളില്‍ അതിജീവന നിരക്ക് മെച്ചപ്പെടുത്താനും ഇത് സഹായിച്ചു. മണ്ണൊലിപ്പും ജലമലിനീകരണവും ചെറുക്കുന്നതിന് വെറ്റിവര്‍ ഗ്രാസ് സാങ്കേതികവിദ്യ സമന്വയിപ്പിച്ച് പരിസ്ഥിതി ആരോഗ്യ ഉദ്യമങ്ങള്‍ക്കും അവര്‍ തുടക്കമിട്ടിട്ടുണ്ട്.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment