കാബേജ്, കോളിഫഌര്‍, കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങിയ ശീതകാലപച്ചക്കറികള്‍ ഇപ്പോള്‍ നല്ല വിളവ് നേടിയിട്ടുണ്ടാകും.
ശീതകാല പച്ചക്കറികള്‍ക്ക് രണ്ടാം വളപ്രയോഗം നടത്താന്‍ സമയമായി. കാബേജ്, കോളിഫഌര്‍, കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങിയ ശീതകാലപച്ചക്കറികള്‍ ഇപ്പോള്‍ നല്ല വിളവ് നേടിയിട്ടുണ്ടാകും. അനുകൂലമായ കാലാവസ്ഥയാണ് പ്രധാന കാരണം. നല്ല മഞ്ഞും തണുപ്പും കേരളത്തിലിപ്പോള്‍ ലഭിക്കുന്നുണ്ട്. ഇത് ശീതകാലപച്ചക്കറികള്‍ക്ക് വളരാന്‍ അനുകൂലമാണ്. ഇതിനൊപ്പം നല്ല പരിചരണം കൂടി നല്‍കിയാല്‍ മികച്ച് വിളവ് ലഭിക്കും.
1. പച്ചച്ചാണകം - കടലപ്പിണ്ണാക്ക് - വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ ഒരു ബക്കറ്റിലിട്ട് രണ്ട് ദിവസം വയ്ക്കുക. തുടര്‍ന്ന് നന്നായി ഇളക്കി കുഴമ്പ് പരുവമാക്കുക. തുടര്‍ന്ന് പത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അതിന്റെ തെളി എടുത്ത് കാബേജ്, കോളിഫഌര്‍ എന്നിവയുടെ തടത്തിലൊഴിച്ചു കൊടുക്കാം. വളപ്രയോഗത്തിന് ശേഷം അല്‍പ്പം മേല്‍മണ്ണ് തടത്തില്‍ വിതറണം.
2. ഒരാഴ്ച്ചക്ക് ശേഷം തടം ചെറുതായി ഇളക്കിയതിന് ശേഷം ഒരു പിടി ചാരം തടത്തില്‍ വിതറി കൊടുത്താല്‍ ചെടിയുടെ വളര്‍ച്ച വേഗത്തിലാകും.
3. മിതമായ രീതിയില്‍ രാസവളമിട്ടും കൃഷി ചെയ്യാം. ഒരു സെന്റിന് ഒന്നേകാല്‍ കിലോഗ്രാം യൂറിയ, രണ്ട് കിലോഗ്രാം മസ്സുറിഫോസ്, എണ്ണൂറ് ഗ്രാം പൊട്ടാഷ് എന്ന തോതില്‍ കലര്‍ത്തി ചെടിയൊന്നിന് 15 - 20 ഗ്രാം വീതം നല്‍കണം. വളമിട്ടുകഴിഞ്ഞാല്‍ നന ഉറപ്പാക്കണം.
4. ഇലതീനി പുഴുക്കളെയും നിമാവിരകളെയും നിയന്ത്രിക്കാന്‍ വേപ്പിന്‍ സത്ത് തുടങ്ങിയ കീടനാശിനികള്‍ തളിച്ചു കൊടുക്കണം.
5. ബ്യുവേറിയ ബാസ്സിയാന എന്ന കുമിള്‍ കള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതു വഴി ഇലതീനി പുഴുക്കളെ നശിപ്പിക്കാം.
വിഷുക്കാലമെത്താനായി... മലയാളിയുടെ കാര്‍ഷിക ഉത്സവമായ വിഷുവിന് പ്രധാനമാണ് കണികാണല്‍. കണിവെള്ളരിയാണ് വിഷുക്കണിയിലെ പ്രധാന പച്ചക്കറി. ഇതു നമ്മുടെ വീട്ടില്‍ തന്നെ കൃഷി ചെയ്തതാണെങ്കില്‍ ഏറെ നല്ലതല്ലേ...? വലിയ…
നല്ല വെയിലായതിനാല്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായി നനയ്ക്കുന്നവരാണ് നാം. കത്തുന്ന വെയില്‍ ചെടി വാടിപ്പോകാതിരിക്കാന്‍ നല്ല പോലെ നനച്ചു പ്രശ്‌നത്തിലായവരുണ്ട്. തടത്തില്‍ വെള്ളം കെട്ടികിടന്ന് ഫംഗസ് ബാധ വന്ന്…
പല വിഭവങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും കാപ്‌സിക്കം നമ്മളങ്ങനെ കൃഷി ചെയ്യാറില്ല. ചിക്കന്‍ വിഭവങ്ങള്‍ തയാറാക്കുമ്പോഴും മറ്റും കാപ്‌സിക്കം നിര്‍ബന്ധമാണ്. കാണാന്‍ ഏറെ മനോഹരമാണ് കാപ്‌സിക്കം. ചുവപ്പ്,…
കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ പച്ചക്കറിയാണ് ചൗ ചൗ. ഇതരസംസ്ഥാന തൊഴിലാളികളാണ് ചൗ ചൗവിന്റെ പ്രധാന ആവശ്യക്കാര്‍. മലയാളികള്‍ ഈയിനത്തെ കൂടുതല്‍ മനസിലാക്കി വരുന്നതേയുള്ളൂ. പാവയ്ക്ക, ചിരങ്ങ, വെള്ളരിക്ക…
നല്ല ചൂടുള്ള കാലാവസ്ഥയാണിപ്പോള്‍, ഉച്ച സമയത്തെല്ലാം നല്ല വെയിലുമുണ്ട്. ഈ കാലാവസ്ഥയിലും കോവലില്‍ നിന്നും മികച്ച വിളവ് ലഭിക്കാന്‍ നല്ല പരിചരണം ആവശ്യമാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും രോഗങ്ങളും…
ഗ്രോബാഗില്‍ കൃഷി ചെയ്യുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. സ്ഥലപരിമിതി ഏറെയുള്ള കേരളത്തില്‍ സ്വന്തമായി പച്ചക്കറികള്‍ വിളയിക്കാന്‍ മികച്ചൊരു മാര്‍ഗമാണ് ഗ്രോബാഗ് കൃഷി. ടെറസിന് മുകളില്‍ ഗ്രോബാഗില്‍…
കുറച്ചു ദിവസം മുമ്പ് വിതച്ച ചീര വിത്തുകള്‍ കാലാവസ്ഥ മികച്ചതായതിനാല്‍ നല്ല വളര്‍ച്ച നേടിയിരിക്കും. മുരടിപ്പില്ലാതെ തുടര്‍ന്നു ചീര തഴച്ചു വളര്‍ന്ന് നല്ല പോലെ ഇലകളുണ്ടാകാനുള്ള മാര്‍ഗങ്ങള്‍ പലതുണ്ട്. മുരടിച്ചു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന വിളയാണ് കാന്താരി മുളക്. സാധാരണയായി കീടങ്ങളും രോഗങ്ങളുമൊന്നും കാന്താരിയെ ആക്രമിക്കാറില്ല. എന്നാല്‍ അടുത്ത കാലത്തായി ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം കാന്താരിയില്‍…
© All rights reserved | Powered by Otwo Designs
Leave a comment