കുറ്റിപ്പയറില്‍ വിളവ് വര്‍ധിക്കാന്‍

കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ഇതാണ്.

By Harithakeralam
2024-12-20

വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ഇതാണ്.

1. പയര്‍ വളര്‍ന്നു തുടങ്ങി മൂന്ന് ആഴ്ചയായാല്‍ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. ചെടിയൊന്നിന് 50 മുതല്‍ 100 ഗ്രാം വരെ കടലപ്പിണ്ണാക്ക് നല്‍കുന്നതാണ് ഉചിതം, ഇതിനൊപ്പം അല്‍പ്പം വേപ്പിന്‍പ്പിണ്ണാക്ക് കൂടി ചേര്‍ത്താല്‍ ഉറുമ്പുശല്യവും ഒഴിവാക്കാം.

2. രണ്ടാഴ്ച്ച കൂടുമ്പോള്‍ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

3. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തിലിട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.

4. മുഞ്ഞയാണ്   പ്രധാന ശത്രു.  തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക.

5. ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത് ചേര്‍ത്ത് നേര്‍പ്പിച്ചത് സ്‌പ്രേ ചെയ്യാം.  

6. കായ്കള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാല്‍ കായ്കളുടെ രുചി കുറയും.  

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs