പ്രത്യേകിച്ചു പരിചരണമൊന്നും ആവശ്യമില്ലാത്ത വിളയാണ് മുരിങ്ങ. കീടങ്ങളും രോഗങ്ങളുമൊന്നും മുരിങ്ങയെ ആക്രമിക്കാറില്ല. തടത്തില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിച്ചാല്‍ മതി. നല്ല വേനലാണെങ്കില്‍ ഇടയ്‌ക്കൊന്നു നനച്ചു കൊടുക്കണം.
കായും പൂവും തൊലിയുമെല്ലാം മനുഷ്യന് ഉപയോഗമുള്ളതാണ്. ഇലക്കറിയായും ഔഷധമായുമെല്ലാം മുരിങ്ങ പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു. വീട്ടുവളപ്പില്‍ ഒരു മുരിങ്ങച്ചെടി വളര്‍ത്തുകയെന്നത് വളരെ നിഷ്പ്രയാസം ചെയ്യാവുന്ന കാര്യമാണ്. പണ്ടു കാലത്തൊക്കെ എല്ലാ വീടുകളിലും പറമ്പില്‍ ഒന്നോ രണ്ടോ മുരിങ്ങയുണ്ടാകുമായിരുന്നു. മുരിങ്ങ ഇലയുടെ ഗുണങ്ങളും നട്ടുവളര്‍ത്തുന്ന രീതിയുമാണ് ഇലക്കറികളെക്കുറിച്ചുള്ള പരമ്പരയില്‍.
മുരിങ്ങ നടല്‍
കമ്പ് കുത്തിയും തൈയുണ്ടാക്കിയുമാണ് മുരിങ്ങ നടുക. കമ്പ് കുത്തിയാണ് പ്രധാനമായും മുരിങ്ങ നടുക പതിവ്. നല്ല ആരോഗ്യമുള്ള കമ്പുകള്‍ മുറിച്ചെടുത്ത് നടാം. മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ നടുന്നതാണ് ഉത്തമം. ചുവട്ടില്‍ വെള്ളം കെട്ടികിടക്കാതെ നോക്കിയാല്‍ മാത്രം മതി, മുരിങ്ങ താനേ വളര്‍ന്നോളും. കുരു നട്ട് തൈയുണ്ടാക്കിയും മുരിങ്ങ നടാം.
പരിചരണം
പ്രത്യേകിച്ചു പരിചരണമൊന്നും ആവശ്യമില്ലാത്ത വിളയാണ് മുരിങ്ങ. കീടങ്ങളും രോഗങ്ങളുമൊന്നും മുരിങ്ങയെ ആക്രമിക്കാറില്ല. തടത്തില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിച്ചാല്‍ മതി. നല്ല വേനലാണെങ്കില്‍ ഇടയ്‌ക്കൊന്നു നനച്ചു കൊടുക്കണം.
സാധ്യതകള്‍
വലിയ സാധ്യതയാണ് മുരിങ്ങക്കൃഷി കര്‍ഷകര്‍ക്കു മുന്നില്‍ തുറന്നിടുന്നത്. മുരിങ്ങയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കുന്ന നിരവധി പേരുണ്ട്. മുരിങ്ങച്ചായ, മുരിങ്ങപ്പൂവില്‍ നിന്നുള്ള തേന്‍, കുരുവില്‍ നിന്നുള്ള എണ്ണ, ഇലയില്‍ നിന്നെടുക്കുന്ന സത്ത് എന്നിവയ്‌ക്കെല്ലാം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ വില ലഭിക്കുന്നു. ഭാവിയില്‍ ഇന്ത്യയ്ക്ക് ഡോളര്‍ സമ്പാദിക്കുന്ന മാര്‍ഗമായിട്ടാണ് വിദഗ്ധര്‍ മുരിങ്ങയെ വിലയിരുത്തുന്നത്. തമിഴ്‌നാട്ടില്‍ ഏക്കറുകണക്കിന് സ്ഥലങ്ങളില്‍ മുരിങ്ങ കൃഷി ചെയ്യുന്നുണ്ട്.
ഗുണങ്ങള്‍
പ്രോട്ടീന്‍, കാല്‍സ്യം, അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ, ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങ. ചര്‍മ്മം, മുടി, എല്ലുകള്‍, കരള്‍, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മുരിങ്ങ ഇലകള്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ മുരിങ്ങയിലകളില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, സി ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെയും മുടിയുടെയും ഘടന മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. ഉറക്കവും പോഷകാഹാരവും പരസ്പരം സ്വാധീനം ചെലുത്തുന്നുണ്ട്. മുരിങ്ങ ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നു. തളര്‍ച്ച, ക്ഷീണം എന്നിവയ്ക്ക് പരിഹാരവുമാണ് മുരിങ്ങയിലകള്‍. മുരിങ്ങ ഇലകള്‍ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്കെതിരെ ഗുണം ചെയ്യും. മലബന്ധം, ഗ്യാസ്, ഗ്യാസ്‌െ്രെടറ്റിസ് എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ മുരിങ്ങ ഇലകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്
അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന് ഈ രണ്ടു കീടങ്ങള്‍…
ഗ്രോബാഗിലെ കുറ്റിച്ചെടിയില് നിറയെ മുന്തിരി കായ്ച്ചു നില്ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്ഷം വരവായി. ഇത്തവണ ജൂണ് ആദ്യവാരം തന്നെ കാലവര്ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്ക്ക് ഇവയുടെ നിര്മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില് നമ്മള് കേരളീയര് വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള് വളര്ത്തുകയാണെങ്കില് വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന് നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില് ഒഴിവാക്കാനും തുടങ്ങി കര്ഷകര്ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
© All rights reserved | Powered by Otwo Designs
Leave a comment