നട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ വളം നല്‍കി തുടങ്ങണം. പരിചരണം അല്‍പ്പം ആവശ്യമുള്ള വിളയാണിത്. പലതരത്തിലുള്ള പുഴുക്കളും പ്രാണികളുമെല്ലാം ചീരയെ ആക്രമിക്കാനെത്തും.
കേരളത്തില്‍ അത്രയധികം പ്രചാരം ലഭിക്കാത്ത ചീരയിനമാണ് പാലക്. ഉത്തരേന്ത്യയില്‍ പ്രധാനമായും ലഭിക്കുന്ന ചീരയിനം ഇതാണ്. ശൈത്യകാല വിളയാണ് പാലക്, എന്നാല്‍ അധികം ചൂടില്ലാത്ത കാലത്ത് നടാം. ഗ്രോബാഗിലും ചാക്കിലുമെല്ലാം നടാന്‍ ഏറെ അനുയോജ്യമാണത്. ഒരു മാസത്തിനുള്ളില്‍ വിളവ് എടുക്കുകയും ചെയ്യാം. ഇലക്കറികളെക്കുറിച്ചുള്ള പരമ്പരയില്‍ പാലക് ചീരയെപ്പറ്റിയാണ് ഇന്നത്തെ ലക്കത്തില്‍.
വിത്ത് പാകി മുളപ്പിക്കാം
വിത്ത് പാകി മുളപ്പിച്ചാണ് പാലക് കൃഷി ചെയ്യുക. സാധാരണ ചീര വിത്തുകളെപോലെയല്ല, ബീറ്റ്‌റൂട്ട് വിത്തുകളോടാണ് സാമ്യം. എട്ട് മണിക്കൂര്‍ വെള്ളത്തിലിട്ടുവച്ച ശേഷം വേണം വിത്ത് നടാന്‍. കഞ്ഞിവെള്ളം സ്യൂഡോമോണസ് ലായനി എന്നിവയിലിട്ട് വയ്ക്കുന്നതും ഏറെ നല്ലതാണ്. നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് തന്നെ വിത്തിടാം. പറിച്ചു നടുന്നതിനേക്കാള്‍ നല്ലത് നേരിട്ടു പാകുന്നതാണ്. ഒരു ഗ്രോബാഗില്‍ മൂന്നോ നാലോ വിത്ത് നടാം. ഒരാഴ്ചയ്ക്കുള്ളില്‍ മുളച്ചു തുടങ്ങും.
പരിചരണം
നട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ വളം നല്‍കി തുടങ്ങണം. പരിചരണം അല്‍പ്പം ആവശ്യമുള്ള വിളയാണിത്. പലതരത്തിലുള്ള പുഴുക്കളും പ്രാണികളുമെല്ലാം ചീരയെ ആക്രമിക്കാനെത്തും. നല്ല പച്ചനിറമുള്ള ഇലകളായതിനാല്‍ കീടങ്ങളുടെ ശല്യം കൂടുതലായിരിക്കും. ദിവസം ഒരു നേരമെങ്കിലും ചീരയുടെ ഇലകള്‍ കൈകൊണ്ടു തൊട്ടു നോക്കി പരിശോധിക്കണം. പുകയില കഷായം, വേപ്പെണ്ണ എമല്‍ഷന്‍ എന്നിവ ആഴ്ചയിലൊരിക്കലെങ്കിലും പ്രയോഗിക്കുന്നത് പുഴുക്കളെപ്പോലുള്ള കീടങ്ങളെ അകറ്റാന്‍ സഹായിക്കും. വിളവെടുക്കാന്‍ ഉദ്ദേശിക്കുന്ന സമയത്തിന് കുറച്ചു ദിവസം മുമ്പ് കീടനാശിനികള്‍ പ്രയോഗിക്കുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ രുചിയില്‍ വ്യത്യാസമുണ്ടാകും. നട്ട് ഒരുമാസത്തിനുള്ളില്‍ വിളവെടുക്കാം. വലിയ ഇലകള്‍ നോക്കി പറിച്ചെടുത്താല്‍ മതി. ഒരു ചെടിയില്‍ നിന്നു തന്നെ നിരവധി കാലം വിളവ് ലഭിക്കും.
ഗുണങ്ങള്‍
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക് ചീര. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ അണുബാധയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുന്നു. ചീരയിലടങ്ങിയിരിക്കുന്ന അയണ്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ അത് ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീര വീക്കം കുറയ്ക്കാനും ആസ്ത്മ, മൈഗ്രെയ്ന്‍ തുടങ്ങിയ അവസ്ഥകളെ നിയന്ത്രിക്കാനും സഹായിക്കുന്നു.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment