വ്യായാമക്കുറവ്, ഉറക്കമില്ലാത്ത ജോലി, ഭക്ഷണ രീതികള്‍, ടെന്‍ഷന്‍ എന്നിവയെല്ലാം രക്തസമര്‍ദം വര്‍ധിക്കാന്‍ കാരണമാണ്.
അമിതമായ രക്ത സമര്‍ദം ഇപ്പോള്‍ നിരവധി പേര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നമാണ്. യുവാക്കള്‍ അടക്കം രക്ത സമര്‍ദം കാരണം പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. വ്യായാമക്കുറവ്, ഉറക്കമില്ലാത്ത ജോലി, ഭക്ഷണ രീതികള്‍, ടെന്‍ഷന്‍ എന്നിവയെല്ലാം രക്തസമര്‍ദം വര്‍ധിക്കാന്‍ കാരണമാണ്. ഭക്ഷണത്തില്‍ ഈ പഴങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ രക്ത സമര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും.
1. പപ്പായ
പപ്പായയില്‍ ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളതിലും കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ മറ്റ് വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, പൊട്ടാസ്യം എന്നിവ ഉള്‍പ്പെടയുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെത്തിക്കാന്‍ ഇവ സഹായിക്കും. കൂടാതെ പൊട്ടാസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
2. പേരയ്ക്ക
പേരയ്ക്ക പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുള്ളതിനാലാണ് ഇവ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പുറമെ ശരീരഭാരം കുറയ്ക്കാനും ഇവ മികച്ചതാണ്.
3. അവൊക്കാഡോ
പൊട്ടാസ്യം, ഫൈബര്‍, ഏകഅപൂരിത കൊഴുപ്പ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവൊക്കാഡോ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ പല തരത്തില്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ മൂന്ന് രീതിയിലുള്ള സമീപനങ്ങളും സഹായകരമാകും.
4.തണ്ണിമത്തങ്ങ
തണ്ണിമത്തങ്ങയുടെ ഗുണങ്ങള്‍ അധികമാരും തിരിച്ചറിയാറില്ല. എല്ലാ എല്‍ സിട്രല്ലിനും അടങ്ങിയിട്ടുള്ളതിനാല്‍ രക്ത സമ്മര്‍ദ്ദം ഉയരുമ്പോഴും താഴുമ്പോഴും ഇവ സഹായകരമാണ്. രക്തധമനികളുടെ ആയാസം കുറച്ച് രക്ത സമ്മര്‍ദ്ദം താഴാന്‍ ഇവ സഹായിക്കും.അതിനാല്‍ വേനല്‍ക്കാലത്ത് മാത്രമല്ല തണ്ണിമത്തന്‍ ഉപയോഗപ്രദമാവുക. രാവിലെ തണ്ണിമത്തന്‍ കഴിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഗുണകരമാവും. മധുര മത്തങ്ങയും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
5. വാഴപ്പഴം
രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്തുന്നതിന് ദിവസം രണ്ട് പഴം വീതം കഴിക്കുക. ആഘാതം വരുന്നത് തടയാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഒരു പഴം കൂടി ഇതില്‍ ഉള്‍പ്പെടുത്തുക. കുടുംബപരമായി ആഘാതം വരാന്‍ സാധ്യത ഉള്ളവര്‍ക്ക് ഇത് ഏറെ ഫലപ്രദമാകും.
6. കിവി ഫ്രൂട്ട്
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ല ഫ്രൂട്ടാണ് കിവി. കിവിയില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന ആന്റിഓക്‌സിഡന്റ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്ത സമര്‍ദം യുവാക്കള്ക്കിടയില് വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. രക്ത സമര്‍ദം കൂടി സ്ട്രോക്ക് പോലുള്ള മാരക പ്രശ്‌നങ്ങള്‍ പലര്‍ക്കും സംഭവിക്കുന്നു. രക്ത സമര്‍ദം നിയന്ത്രിക്കാനുള്ള…
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്ലിമിറ്റഡായി…
സൗത്ത് ഇന്ത്യയില് ആദ്യമായി അതി നൂതന ക്യാപ്സ്യൂള് പേസ്മേക്കര് (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്ഡിയാക് സെന്റര്. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല് ഇനി പ്രശ്നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില് ആറ് പുതിയ ഉല്പ്പന്നങ്ങള് ഓര്ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്മയുടെ സാന്നിധ്യത്തില് വിപണിയില്…
കൊച്ചി: ആല്മണ്ട് ബോര്ഡ് ഓഫ് കാലിഫോര്ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില് 'ആയുര്വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില് ചര്ച്ച സംഘടിപ്പിച്ചു.…
ഇന്ത്യയില് പത്തില് ഒരാള്ക്കെങ്കിലും വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ സന്തുലിതമായ പ്രവര്ത്തനത്തിന് വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
© All rights reserved | Powered by Otwo Designs
Leave a comment