മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച് വളരാന്‍ കഴിവുന്ന ചായമന്‍സയ്ക്ക് നിരവധി ഔഷധ ഗുണങ്ങളാണുള്ളത്. മറ്റു ഇലക്കറികളില്‍ ഉള്ളതിനേക്കാള്‍ മൂന്നു മടങ്ങ് പോഷകമൂല്യം കൂടുതല്‍ ചായമന്‍സയ്ക്കുണ്ട്. ഇതിനാല്‍ ഇലക്കറികളുടെ രാജാവ് എന്നാണ് ചായമന്‍സ അറിയപ്പെടുന്നത്.
ഏതു കാലാവസ്ഥയിലും എവിടെയും വളരും, വളമോ പരിചരണമോ ആവശ്യമില്ല, കീടങ്ങളും രോഗങ്ങളും ഒന്നു നോക്കുക പോലുമില്ല- അതാണ് ഇലക്കറികളുടെ രാജാവായ ചായമന്‍സ. അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമന്‍സ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച് വളരാന്‍ കഴിവുന്ന ചായമന്‍സയ്ക്ക് നിരവധി ഔഷധ ഗുണങ്ങളാണുള്ളത്. മറ്റു ഇലക്കറികളില്‍ ഉള്ളതിനേക്കാള്‍ മൂന്നു മടങ്ങ് പോഷകമൂല്യം കൂടുതല്‍ ചായമന്‍സയ്ക്കുണ്ട്. ഇതിനാല്‍ ഇലക്കറികളുടെ രാജാവ് എന്നാണ് ചായമന്‍സ അറിയപ്പെടുന്നത്. പച്ച നിറത്തിലുള്ള ഇല നന്നായി വേവിച്ച് പാചകം ചെയ്തു പോഷക മൂല്യമുള്ള വിഭവങ്ങള്‍ തയാറാക്കാം. അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും കൃഷി ചെയ്യേണ്ട ഇലക്കറികളെക്കുറിച്ചുള്ള പരമ്പര തുടരുന്നു.
ഗുണങ്ങള്‍
ചായമന്‍സ ലോകത്ത് പ്രചരിക്കപ്പെടുന്നത് അതില്‍ അടങ്ങിയിരിക്കുന്ന പോഷക മൂല്യത്തിന്റെ പ്രാധാന്യം കാരണമാണ്. മണ്ണിലെ നൈട്രേറ്റിനെ പ്രോട്ടീനാക്കാനുള്ള കഴിവ് ചായമന്‍സക്കുണ്ട്. പാല്‍, മുട്ട, ഇറച്ചി, പയര്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പന്നമായ എല്ലാ ഭക്ഷ്യവിഭവങ്ങളും വിലയേറിയതാണ്. വിപണിയില്‍ ഹെല്‍ത്ത് ഫുഡുകള്‍ വിറ്റഴിക്കുന്നതും പ്രോട്ടീനിന്റെ പേരിലാണ്. എന്നാല്‍ വലിയ ചെലവില്ലാത്ത വീട്ടുമുറ്റത്ത് വളര്‍ത്താവുന്ന ചെടിയാണ് ചായമന്‍സ. കാത്സ്യവും അയണും വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയുമാണ് ചായമന്‍സയിലെ മറ്റു പ്രധാന പോഷകങ്ങള്‍.
നട്ടുവളര്‍ത്താം
തണ്ടുകളാണ് നടാനായി ഉപയോഗിക്കുന്നത്. തളര്‍ തണ്ടുകളാണ് നടാന്‍ ഏറെ അനുയോജ്യം. വേഗത്തില്‍ വളരുന്ന ഈ ചെടി, മരച്ചീനി (കപ്പ) യുടെ വംശത്തിലുള്ളതാണ്. മനോഹരമായ ചെറിയ വെള്ളപ്പൂക്കളുമുണ്ടാകും. എന്നാല്‍ പൂക്കുന്നത് അപൂര്‍വമായി മാത്രം. 20 അടി വരെ ഉയരത്തില്‍ വളരുന്ന ചായമന്‍സയുംട ഇലയ്ക്ക് കപ്പയുടെ ഇലയോടാണ് രൂപസാദൃശ്യം. വീട്ടുമുറ്റത്ത് മനോഹരമായ ഒരു ഇലച്ചെടിപോലെയും ഇതു നട്ടുവളര്‍ത്താം. വേരില്‍ നിന്നും മുള പൊട്ടി തൈകള്‍ ഉണ്ടാകും. മരച്ചീനി കമ്പ് നടുന്നതുപോലെ 6 മുതല്‍ 12 അക്കം വരെ സെന്റീമീറ്റര്‍ നീളത്തില്‍ തളിര്‍ തണ്ട് പൊട്ടിച്ചു നടാം. മുറിച്ചെടുത്ത കമ്പ് 3 - 4 ദിവസം കഴിഞ്ഞ് നടാന്‍ ഉപയോഗിച്ചാലും മുളയ്ക്കുന്നതാണ്. ചായമന്‍സയ്ക്ക് വെള്ളത്തിനേക്കാളും പ്രിയം വരണ്ട കാലാവസ്ഥയോടാണ്. നമ്മുടെ സാധാരണക്കൃഷിരീതിയില്‍ നിന്ന് വ്യത്യസ്തമായി വരള്‍ച്ച മാസങ്ങളിലും ചായമന്‍സ നട്ടു വളര്‍ത്താം. നട്ടു കഴിഞ്ഞ തണ്ടിന്റെ ചുവട്ടില്‍ ഈര്‍പ്പം വേണം. ധാരാളം വെള്ളം ഒഴിക്കുന്നത് ഗുണകരമല്ല. തണല്‍ സ്ഥലത്ത് നട്ടാല്‍ ഇലയുടെ ഉല്‍പാദനം കുറയും. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമാണ് അനിയോജ്യം. വേഗത്തില്‍ വളരുന്ന ചെടിയാണെങ്കിലും ആദ്യ ഘട്ടത്തില്‍ വളര്‍ച്ച സാവാധാനമായിരിക്കും. 6 മാസത്തിനുള്ളില്‍ ആദ്യവിളവെടുക്കാന്‍ കഴിയും. ചായമന്‍സ വിളവെടുക്കുമ്പോള്‍ 50% ഇലകള്‍ ചെടിയില്‍ തന്നെ നിര്‍ത്തണം. ആദ്യ തണ്ടുകള്‍ മുറിച്ചു മാറ്റിയാല്‍ അതിന്റെ ചുവട്ടില്‍ നിന്നും പുതിയ മുളകള്‍ ഉണ്ടാവും.
രോഗകീട ബാധ
രോഗകീട ബാധ വളരെകുറിവാണ് ചായമന്‍സയ്ക്ക്. എല്ലാ തരംജൈവ വളങ്ങളും ഉപയോഗിക്കാം, ചാണകം, വെണ്ണീര്, പച്ചിലകമ്പോസ്റ്റ് എന്നിവ ചെറുതായി തടം തുറന്ന് ഇട്ടുകൊടുക്കുന്നത് നല്ല തളില്‍ ഇലകള്‍ ഉണ്ടാകാന്‍ സഹായിക്കും. വേനല്‍ക്കാലത്തും ചായമന്‍സ ഇലയുടെ ഉല്‍പാദനം കുറയുന്നില്ല. പ്രത്യേകിച്ച് വളപ്രയോഗം ആവശ്യമില്ല. ചെടിയുടെ ചുവട്ടില്‍ നിന്നും ഒരു മീറ്റര്‍ അകലത്തില്‍ ഒരു ചെറിയ കുഴി തയ്യാറാക്കി ജൈവമാലിന്യം നിക്ഷേപിച്ചാല്‍ അത് ഒരു മാലിന്യ സംസ്‌കരണ സംവിധാനമാകും. ചായമന്‍സക്ക് ആവശ്യമായ വളവും അവിടെ നിന്ന് ലഭിക്കും. ജൈവമാലിന്യങ്ങള്‍ വേഗത്തില്‍ വിഘടിക്കാന്‍ കമ്പോസ്റ്റിംഗ് പക്രിയയില്‍ ചായമന്‍സ ഇലകള്‍ ഇടുന്ന രീതി അമേരിക്കയിലുണ്ട്. എന്നാല്‍ കേരളത്തില്‍ വലിയ പ്രചാരം ഈ ഇലക്കറിക്ക് ലഭിച്ചിട്ടില്ല.
ചായമന്‍സ വിഭവങ്ങള്‍
ചായമന്‍സ പാചകം ചെയ്തു മാത്രമേ ഉപയോഗിക്കാവൂ. ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രോസൈനിക് ഗ്ലൂക്കോസൈഡി ചൂടുകൊടുക്കുമ്പോള്‍ മാത്രമേ നഷ്ടപ്പെടുകയുള്ളൂ. പാചകം ചെയ്യാന്‍ അലൂമിനിയം മാത്രം ഒഴിവാക്കുന്നതും തുറന്ന പാത്രത്തില്‍ പാചകം ചെയ്യുന്നതും കൂടുതല്‍ ഉത്തമം. ചായമന്‍സ തണ്ട് മുറിക്കുമ്പോള്‍ വരുന്ന വെള്ളക്കറ (പാല്‍) കൈയില്‍ പുരണ്ടാല്‍ കഴുകാന്‍ ശ്രദ്ധിക്കുക. മറ്റ് ഇലക്കറികള്‍ പാചകം ചെയ്യുന്നത് പോലെ ഓരോ വീട്ടിലേയും രുചിക്കനുസരിച്ച് ഉപ്പേരി, മെഴുക്ക് പുരട്ടി എന്നിവ ഉണ്ടാക്കാം. കറിവേപ്പിലക്ക് പകരവും ചായമന്‍സ ഇലകള്‍ ഉപയോഗിക്കാം. ചായമന്‍സയുടെ ഗുണങ്ങള്‍ മനസിലാക്കി കേരളത്തില്‍ പല നഴ്‌സറികളിലും ഇതിന്റെ തൈ മുളപ്പിച്ച് വിതരണം ചെയ്തുവരുന്നു.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment