ഫ്രഷ് പുതിന വീട്ടില്‍ തന്നെ വളര്‍ത്താം

വലിയ പ്രയാസമില്ലാതെ തന്നെ നമുക്ക് വീട്ടില്‍ പുതിന കൃഷി ചെയ്യാം.

By Harithakeralam
2024-03-07

പുതിന ഇലകള്‍ കടയില്‍ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് നമ്മുടെ പതിവ്. എന്നാല്‍ ദിവസങ്ങളോളം പഴക്കമുള്ള വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചവയാണ് കടകളില്‍ നിന്നും ലഭിക്കുന്ന മിക്ക പുതിന ഇലകളും. വലിയ പ്രയാസമില്ലാതെ തന്നെ നമുക്ക് വീട്ടില്‍ പുതിന കൃഷി ചെയ്യാം. ഇതിനുള്ള മാര്‍ഗമാണിന്ന് വ്യക്തമാക്കുന്നത്.

നടാന്‍ തണ്ടുകള്‍

ഇനി കടയില്‍ നിന്നും പുതിന വാങ്ങുമ്പോള്‍ അത്യാവശ്യം മൂത്ത കുറച്ചു തണ്ടുകള്‍ കൂടി തെരഞ്ഞെടുക്കുക. ഇവയാണ് നടീല്‍ വസ്തുവായി ഉപയോഗിക്കേണ്ടത്. നടാന്‍ തെരഞ്ഞെടുത്തവ ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുത്. അടിഭാഗം മുറിച്ചു കളഞ്ഞ ശേഷം നല്ല പോലെ കഴുകി വൃത്തിയാക്കുക. അടി ഭാഗത്ത് മണ്ണും പൊടിയുമെല്ലാമുണ്ടാകും. വാടി നശിക്കാതിരിക്കാന്‍ കീടനാശിനികള്‍ പ്രയോഗിച്ച പുതിനയാണ് നമ്മുടെ അടുക്കളയിലെത്തുന്നത്. നല്ല പോലെ കഴുകിയാല്‍ ഇലകളില്‍ നിന്നുമിവ പോയിക്കിട്ടും.  

വേരുപിടിപ്പിക്കല്‍

ഒരു ചില്ലു ഗ്ലാസ് എടുത്ത് ഇതിലേക്ക് പുതിന തണ്ടുകള്‍ കുത്തനെ നിര്‍ത്തുക. തുടര്‍ന്ന് വെള്ളമൊഴിച്ചു കൊടുത്ത് വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വയ്ക്കാം. അടുക്കള ജനാലയിലോ ബാല്‍ക്കണിയോ വച്ചാമതി, നല്ല വെയില്‍ ലഭിക്കരുത്, മിതമായ രീതിയില്‍ സൂര്യപ്രകാശം ലഭിച്ചാല്‍ മതി. എല്ലാ ദിവസവും ഗ്ലാസിലെ വെള്ളം മാറ്റി കൊടുക്കണം. രണ്ടു ദിവസം കൊണ്ട് തണ്ടുകളില്‍ വേരു പിടിച്ചു തുടങ്ങും. അഞ്ചു ദിവസം ഇത്തരത്തില്‍ ഗ്ലാസില്‍ തണ്ടുകള്‍ സൂക്ഷിക്കണം. അഞ്ചാം ദിവസമാകുമ്പോഴേക്കും നല്ല പോലെ വേരുകള്‍ മുളച്ചു വന്നിട്ടുണ്ടാകും. ഇനി ചട്ടിയിലേക്ക് മാറ്റി നടാം.

ചട്ടിയിലും ഗ്രോബാഗിലും

ചട്ടി, ഗ്രോബാഗ്, ചാക്ക് എന്നിവയിലെല്ലാം വേരു പിടിപ്പിച്ച പുതിന തൈകള്‍ നടാം. ചാണകപ്പൊടി, കമ്പോസ്റ്റ്, ചകിരിച്ചോര്‍ എന്നിവയെല്ലാം ചേര്‍ത്ത് നടീല്‍ മിശ്രിതം തയാറാക്കാം. കമ്പുകള്‍ നട്ട ശേഷം നനച്ചു കൊടുക്കണം. ബാല്‍ക്കണിയിലും ജനലിനോട് ചേര്‍ന്നുമെല്ലാം ചട്ടികള്‍ വയ്ക്കാം. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കണമെന്നു മാത്രം. വെള്ളം അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വേരു പിടിച്ച ശേഷം നട്ടതിനാല്‍ വേരു ചീയല്‍ രോഗത്തെ പേടിക്കേണ്ട. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും പുതിന നല്ല പോലെ വളര്‍ന്നു കൊള്ളും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs