വേനല്‍ക്കാല കൃഷിയില്‍ മികച്ച വിളവിന് ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി നല്ലൊരു ജൈവവളം കൂടിയാണ്. വേനല്‍ക്കാലത്ത് കൃഷി ചെയ്യുമ്പോള്‍ ഉമി ഉപയോഗിച്ചാല്‍ വിളവ് ഇരട്ടിയാകും.

By Harithakeralam
2024-03-05

ഉമി എന്നുകേള്‍ക്കുമ്പോള്‍ അല്‍പ്പം അത്ഭുതമുണ്ടാകും പുതിയ തലമുറയ്ക്ക്. നെല്‍ക്കൃഷിയെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലാത്തൊരു തലമുറയാണിവിടെയിപ്പോള്‍ വളര്‍ന്നു വരുന്നത്. നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി നല്ലൊരു ജൈവവളം കൂടിയാണ്. വേനല്‍ക്കാലത്ത് കൃഷി ചെയ്യുമ്പോള്‍ ഉമി ഉപയോഗിച്ചാല്‍ വിളവ് ഇരട്ടിയാകും.  

1. കരിയില, മുരിങ്ങയില, ചീമക്കൊന്നയില തുടങ്ങിയവ ഉപയോഗിച്ച് തടത്തില്‍ ഈ സമയത്ത് പുതയിടാറുണ്ടാകും, ഇതിനൊപ്പം അല്‍പ്പം ഉമി കൂടി വിതറിക്കൊടുക്കുന്നത് നല്ലതാണ്. തടത്തില്‍ നിന്ന് അല്‍പ്പം മാറി വേണം ഉമിയിട്ട് കൊടുക്കാന്‍. ഇലകള്‍ ചീഞ്ഞ് കമ്പോസ്റ്റാകുന്ന പക്രിയ വേഗത്തില്‍ നടക്കാന്‍ ഈര്‍പ്പം പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള ഉമിയിട്ട് കൊടുക്കുന്നതു സഹായിക്കും.  

2. എലി, പെരുച്ചാഴി, ഒച്ച് എന്നിവയുടെ ശല്യം ഈ സമയത്ത് കൂടുതലായിരിക്കും. ഉമി തടത്തില്‍ വിതറിയാല്‍ ഇവ പിന്നെ ആ വഴിക്ക് വരില്ല. ഇവയുടെ മൂക്കില്‍ ഉമിയിലെ നെല്ലിന്റെ അംശം കുത്തുന്നതാണ് കാരണം.

3. ഗ്രോബാഗ്, വലിയ ഡ്രം എന്നിവയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഉമി വളരെ സഹായം ചെയ്യും. ഗ്രോബാഗില്‍ മിശ്രിതം നിറയ്ക്കുന്ന സമയത്ത് ഉമി കൂടി ഉള്‍പ്പെടുത്തുക. ചകിരിച്ചോര്‍ നിറയ്ക്കുന്ന അതേ ഗുണം ഉമിയില്‍ നിന്നും ലഭിക്കും. ചകിരിച്ചോറിനെ അപേക്ഷിച്ച് ഉമിക്ക് വിലയും കുറവാണ്. ടെറസില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഗ്രോബാഗിന്റെ ഭാരക്കൂടുതല്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഉമി നിറയ്ക്കുന്നത് നല്ലതാണ്.  

4. തടത്തിലും ഗ്രോബാഗിലും വായുസഞ്ചാരമുണ്ടാകാന്‍ ഉമി സഹായിക്കും.  നല്ല വായുസഞ്ചാരം ലഭിക്കുന്നതിനാല്‍ വേരുകള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കും. ഇത് ചെടിയുടെ വളര്‍ച്ചയേയും മണ്ണില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള കഴിവിനെയും ത്വരിതപ്പെടുത്തും.

5. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഉമി സഹായിക്കും. ഉമിയിട്ടാല്‍ പിന്നെ രണ്ടു ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതി.  

6. രണ്ടു വര്‍ഷം വരെയെടുക്കും ഉമി പൂര്‍ണായി മണ്ണില്‍ അലിയാന്‍. മണ്ണിന്റെ ഘടന തന്നെ മാറ്റാനിതു സഹായിക്കും.

7. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ധാരാളമുണ്ട് ഉമിയില്‍, ചെടികള്‍ക്ക് ഇതു ലഭിക്കാന്‍ ഉമി പ്രയോഗിക്കുന്നത്  സഹായിക്കും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs