മുരിങ്ങ നിറയെ കായ്കള്‍ വേണോ...? ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍

വീട്ടിലുള്ള മുരിങ്ങ നിറയെ കായ്കള്‍ ലഭിക്കാന്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കൂ.

By Harithakeralam
2024-03-04

മുരിങ്ങയില്‍ നിന്ന് നല്ല പോലെ ഇല നുള്ളാന്‍ കിട്ടിയാലും കായ്കള്‍ ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും  കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്‍ വരുന്ന ചില അബദ്ധങ്ങള്‍ കാരണമാണിത്. വീട്ടിലുള്ള മുരിങ്ങ നിറയെ കായ്കള്‍ ലഭിക്കാന്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കൂ.

1. വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത ചെടിയാണ് മുരിങ്ങ. മറ്റു പച്ചക്കറികളും ഫലവര്‍ഗങ്ങളും പോലെ മുരിങ്ങയെ പരിചരിക്കരുത്. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യമിതാണ്.

2. സൂര്യപ്രകാശം നല്ല പോലെ ലഭിക്കുന്ന സ്ഥലത്ത് മാത്രമേ മുരിങ്ങ നടാവൂ, വെയില്‍ യഥേഷ്ടം ലഭിച്ചാല്‍ നിറയെ പൂക്കളുണ്ടാകും കായ്ക്കും.

3. പുല്‍ക്കൊടി മുതല്‍ വലിയ മരങ്ങള്‍ വരെ വെയിലേറ്റ് വാടി നില്‍ക്കുന്ന സമയമാണ് മാര്‍ച്ച്. എന്നാല്‍ ഇക്കാലത്ത് മുരിങ്ങ നനയ്ക്കാനേ പാടില്ല. ഒരു തുള്ളി വെള്ളം പോലും കൊടുത്തു പോകരുത്, നനവ് ഇല്ലെങ്കില്‍ മുരിങ്ങ നല്ല പോലെ പൂക്കും.  

4. പൂക്കള്‍ നന്നായി ഉണ്ടായി പിടിച്ചതിന് ശേഷം നല്ല പോലെ നനച്ചു കൊടുക്കണം. ഇല്ലെങ്കില്‍ ഇവ കൊഴിഞ്ഞു പോകും.

5. പൂകൊഴിച്ചില്‍ തടയാന്‍ ചാരം കഞ്ഞി വെള്ളത്തില്‍  മിക്‌സ് ചെയ്തു പൂക്കളിലും മൊട്ടിലും തളിച്ചു കൊടുക്കാം.

6. മഞ്ഞളിപ്പ് വന്നു ഇലകള്‍ കൊഴിയുന്നുണ്ടെങ്കില്‍  100 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് തടത്തിലിട്ടു കൊടുക്കണം.  നന്നായി നനച്ച ശേഷം മാത്രമേ മഗ്നീഷ്യം സള്‍ഫേറ്റ് കൊടുക്കാവൂ.

7. വര്‍ഷത്തിലൊരിക്കല്‍ കാല്‍ കിലോ പൊട്ടാഷ് കൊടുക്കുന്നതും നല്ലതാണ്. എന്നാല്‍ മഗ്നീഷ്യം കൊടുത്ത് രണ്ടാഴ്ചയ്ക്ക്  ശേഷം മാത്രമേ പൊട്ടാഷ് കൊടുക്കാവൂ.  

8. ചെറു ചൂടുള്ള കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുന്നതു നല്ലതാണ്. തടത്തില്‍ നിന്നും കുറച്ചു മാറി വേണം ഒഴിച്ചു കൊടുക്കാന്‍.  

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs