തൈ നടുമ്പോഴും വിത്ത് സൂക്ഷിക്കുമ്പോഴുമെല്ലാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പച്ചക്കറി ചെടി വളര്‍ന്നു വരുമ്പോള്‍ നല്ല രോഗപ്രതിരോധ ശേഷിയുണ്ടാകും
തൈ നടുമ്പോഴും വിത്ത് സൂക്ഷിക്കുമ്പോഴുമെല്ലാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പച്ചക്കറി ചെടി വളര്‍ന്നു വരുമ്പോള്‍ നല്ല രോഗപ്രതിരോധ ശേഷിയുണ്ടാകും.പണ്ടുകാലം മുതലേ നമ്മുടെ പൂര്‍വികര്‍ ചെയ്തുവരുന്ന കാര്യങ്ങളാണിവ.
1. പച്ചക്കറി വിത്തുകളും ഫലവര്‍ഗ വിത്തുകളും വെളുത്ത വാവിന് രണ്ടു ദിവസം മുമ്പ് നടുന്നത് മുളയ്ക്ക് ശക്തി കൂടാനും കീടരോഗങ്ങളില്ലാതെ തൈ നന്നായി വളരാനും സഹായിക്കും.
2. അല്‍പ്പം ഉലുവ ചതച്ച് പടവലത്തിന് ചുവട്ടില്‍ ചേര്‍ത്താല്‍ തണ്ടു തുരപ്പന്‍ വരില്ല.
3. കിഴങ്ങു വര്‍ഗവിളകള്‍ കറുത്തവാവില്‍ നട്ടാല്‍ നന്നായി വളര്‍ന്നുവരാനും കൂടുതല്‍ വിളവ് കിട്ടാനും സഹായിക്കും.
4. പാവലിന്റെ കുരുടിപ്പ് മാറ്റാന്‍ 10 ഗ്രാം വെളുത്തുള്ളി ചതച്ച് നീരെടുത്ത് ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക.
5. പാവല്‍, പടവലം, പയര്‍ ഇവ നടുന്നതിനു മുമ്പ് ചപ്പുചവറുകള്‍ തടത്തിലിട്ട് തീ കത്തിച്ചാല്‍ മത്തന്‍ വണ്ടുകള്‍, കായീച്ചകള്‍, തുടങ്ങിയവയുടെ സമാധികളേയും നിമവിരകളേയും തണ്ടുചീയല്‍ വരുത്തുന്ന കുമിളുകളേയും നശിപ്പിക്കാം.
6. പാവല്‍, പടവലം, ചുരയ്ക്ക, പീച്ചില്‍ എന്നിവയുടെ പൂകൊഴിച്ചില്‍ മാറാന്‍ 25 ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
7. ചീരയ്ക്ക് ചാരം വളമായി നല്‍കരുത്. നല്‍കിയാല്‍ പെട്ടെന്ന് പൂ വന്നു നശിച്ചു പോകും.
8. പയറിന്റെ പൂ പൊഴിച്ചിലിന് ചാരം വളമായി ഇടുക.
9. മരച്ചീനിക്കിടയില്‍ മഞ്ഞള്‍ നട്ടാല്‍ എലിശല്യമൊഴിവാക്കാം. ചെത്തിക്കൊടുവേലി നട്ടാലും എലി വരില്ല.
10. മത്തന്‍, വെള്ളരി, കുമ്പളം ഇവയുടെ ആണ്‍പൂക്കള്‍ രാവിലെ ഏഴു മണിയോടുക്കൂടി പറിച്ച് പെണ്‍പൂക്കളുടെ മുകളില്‍ കുടയുക. കായ്പിടുത്തം കൂടും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment