ചൂടും പൊടിയും കാരണം തൊണ്ടയ്ക്ക് പണി കിട്ടിയവര്‍ ഏറെയാണ്.കാലാവസ്ഥയാണ് തന്നെയാണ് ഇക്കാര്യത്തിലെ വില്ലന്‍. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കും മറ്റും പുറത്തിറങ്ങി യാത്ര ചെയ്യേണ്ടത് അനിവാര്യമായതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ചില പായീനയങ്ങള്‍ സ്ഥിരമാക്കാം.
1. ജിന്‍ജര്‍ ടീ
ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് ഏറെ നല്ലതാണ്. കടുത്ത തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ നോര്‍ത്ത് ഇന്ത്യക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ഇഞ്ചി ചായ. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ തൊണ്ടവേദനയെ അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
2. നാരങ്ങയും തേനും
പണ്ടു മുതല്‍ക്കേ ആളുകള്‍ പരീക്ഷിക്കുന്നതാണ് നാരങ്ങ നീരും തേനും ചെറിയ ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത്. . നാരങ്ങയിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
3. മഞ്ഞള്‍ പാല്‍
രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ അണുബാധകളെ പ്രതിരോധിക്കുന്നതിനും തൊണ്ടവേദനയെ അകറ്റാനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിനാണിതിനു സഹായിക്കുന്നത്.
4. കറ്റാര്‍ വാഴ ജ്യൂസ്
. കറ്റാര്‍വാഴ ജ്യൂസാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ കുടിക്കുന്നത് ഏറെ നല്ലതാണ്.
5. കറുവാപ്പട്ട ചായ
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറുവാപ്പട്ട ചായയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment