ഔഷധച്ചെടിയായും പൂച്ചെടിയായും വളര്‍ത്തുന്ന നിത്യകല്യാണിയുടെ പരിപാലന രീതികള്‍.
കേരളത്തിലെ പൂന്തോട്ടങ്ങളിലെ താരമാണിപ്പോള്‍ വിന്‍ക റോസ്. പേരു കേട്ട് ഇതേതു ചെടി എന്നൊന്നുമാലോചിച്ച് തല പുകയ്‌ക്കേണ്ട. നമ്മുടെ നിത്യകല്യാണി തന്നെയാണിത്. പണ്ട് നമ്മുടെ പറമ്പിലും പാടത്തുമൊക്കെ വളര്‍ന്നു പൂവിട്ടിരുന്ന നിത്യകല്യാണിക്കിപ്പോള്‍ നഴ്‌സറികളിലെല്ലാം വലിയ ഡിമാന്‍ഡാണ്. ഔഷധച്ചെടിയായും പൂച്ചെടിയായും വളര്‍ത്തുന്ന നിത്യകല്യാണിയുടെ പരിപാലന രീതികള്‍.
നല്ല പച്ച നിറമുള്ള മിനുസമുള്ള ഇലകളാണ് നിത്യകല്യാണിയുടേത്. ചെറിയ പൂക്കള്‍ വെള്ള നിറത്തിലോ ഇളം ചുവപ്പുനിറത്തിലോ കാണുന്നു. പയറു പോലെ നേര്‍ത്തു നീണ്ടു കാണുന്ന ഫലത്തിന്റെയുള്ളില്‍ അനേകം വിത്തുകളുണ്ടായിരിക്കും. വിത്തു മുളപ്പിച്ചോ, മാതൃ സസ്യത്തിന്റെ കമ്പ് മുറിച്ചു നട്ടോ ഇതിന്റെ പ്രജനനം നടത്താം. നഴ്‌സറികളില്‍ നിന്നും നല്ല ഗുണനിലവാരമുള്ള തൈകള്‍ വാങ്ങി നടുകയാണ് നല്ലത്.
വേനല്‍ക്കാലത്ത് വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണിത്. അധികം വെള്ളം ആവശ്യമില്ല, വെയിലത്ത് നല്ല പോലെ പൂക്കളുണ്ടാകും. ചട്ടിയിലും കവറിലുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമാണ്. വലിയ വലിപ്പമില്ലാത്തതു കൊണ്ട് കൈകാര്യം ചെയ്യാനും എളുപ്പമാണ്. ചാണകപ്പൊടി, നല്ല പോലെ പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവയിട്ടു കൊടുത്താല്‍ കരുത്തോടെ വളര്‍ന്ന് നല്ല പോലെ പൂക്കും.
നിത്യകല്യാണി, ഉഷമലരി എന്നീ സംസ്‌കൃതനാമങ്ങള്‍ക്ക് പുറമേ കേരളത്തില്‍ ഈ ചെടി അഞ്ചിലത്തെറ്റി, കാശിത്തെറ്റി, പാണ്ടിറോസ്, ചുംബുടു എന്നീ പേരുകളിലുമറിയപ്പെടാറുണ്ട്. ശവക്കോട്ടകളില്‍ നട്ടുവളര്‍ത്താറുള്ളതുകൊണ്ട് ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച, ശവംനാറി എന്ന പേരുമുണ്ട്. പ്രധാനമായും പിങ്ക്, വെളുപ്പ് എന്നീ രണ്ടു നിറങ്ങളില്‍ കാണപ്പെടുന്നതിനാല്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതിനെ ആദോം ഔവേം (ആദവും ഹവ്വയും) എന്നും വിളിക്കാറുണ്ട്.
അര്‍ബുദ ചികിത്സക്കുപയോഗിക്കുന്ന വിന്‍ബ്ലാസ്റ്റിന്‍, വിന്‍ക്രിസ്റ്റീന്‍ തുടങ്ങിയ മരുന്നുകള്‍ ഈ ചെടിയില്‍ നിന്നുണ്ടാക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാല്‍ മുത്രാശായരോഗങ്ങള്‍ മാറികിട്ടും. ചെടി ചതച്ചിട്ട തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വയറിളക്കം,കൃമി എന്നിവ ഇല്ലാതാകും. മുറിവില്‍ നിന്ന് ഉണ്ടാകുന്ന രക്തപ്രവാഹം നിര്‍ത്താന്‍ ഇതിന്റെ അരച്ച് വെച്ചുകെട്ടിയാല്‍ മതി. പ്രമേഹ ചികിത്സയ്ക്കുള്ള നാടന്‍ മരുന്നായി ശവംനാറിച്ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിക്കുന്നു.
നല്ലൊരു പൂന്തോട്ടം വീട്ടുമുറ്റത്ത് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇതിനു വേണ്ടി അധ്വാനിക്കാന്‍ നല്ല മനസ് വേണം. മഴക്കാലം കഴിഞ്ഞ് മഞ്ഞുകാലത്തിലൂടെ വേനലിലേക്കാണ് കാലാവസ്ഥയുടെ പോക്ക്. കടുത്ത വേനല്‍ക്കാലമായിരിക്കും…
കല്‍പ്പറ്റ : ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് ചേരുന്നു. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി…
മഞ്ഞു പുതച്ച പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ലപ്പൂക്കള്‍, കൂട്ടിന് നല്ല സുഗന്ധവും....അറേബ്യന്‍ ജാസ്മിന്‍, സെവന്‍ ലയര്‍ ജാസ്മിന്‍ എന്നീ പേരുകളിലും നമ്മള്‍ ഗുണ്ടുമല്ലിയെന്നും വിളിക്കുന്നു മുല്ലയിനം. ചട്ടിയിലും…
മുകേഷ് അംബാനിയുടെ മകന്റെ കല്യാണ വിശേഷങ്ങള്‍ കേള്‍ക്കാത്തവരുണ്ടാകില്ല... ആ കല്യാണവിരുന്നിന്റെ മോടി കൂട്ടിയ പൂക്കളില്‍ ചിലതു കേരളത്തില്‍ നിന്നുള്ളവയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായ് ബച്ചന്റെ കല്യാണവേദിയെ…
കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ്…
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍…
ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും…
ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍…
© All rights reserved | Powered by Otwo Designs
Leave a comment