നല്ലൊരു പൂന്തോട്ടമൊരുക്കാന്‍ അത്യാവശ്യം അധ്വാനിക്കണം.
വീട്ട്മുറ്റത്തൊരു പൂന്തോട്ടമൊരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഭംഗി വര്‍ധിപ്പിക്കാനും മാനസികോല്ലാസത്തിനും വേണ്ടിയാണ് പൂന്തോട്ടമൊരുക്കേണ്ടത്. നല്ലൊരു പൂന്തോട്ടമൊരുക്കാന്‍ അത്യാവശ്യം അധ്വാനിക്കണം.
1. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികള്‍ വാങ്ങി നടാന്‍ ശ്രദ്ധിക്കുക. നഴ്‌സറിക്കാരുടെ വാക്ക് കേട്ട് കേരളത്തില്‍ വളരാന്‍ ബുദ്ധിമുട്ടുള്ള ചെടികള്‍ വലിയ വില കൊടുത്തു വാങ്ങി വീട്ടിലെത്തിച്ചാല്‍ നിരാശയായിരിക്കും ഫലം.
2. വീട്ടുമുറ്റത്ത് നടുന്ന ചെടികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണം. എന്നാല്‍ മാത്രമേ വളരാന്‍ സൗകര്യമുണ്ടായിരിക്കൂ.
3. ഓരോ ചെടികളും നേരിട്ട് പരിശോധിച്ചു പരിചരണം നല്‍കണം. ശാഖകള്‍ മുറിച്ചു മാറ്റുകയും പഴകിയ ഇലകള്‍ മുറിച്ചു മാറ്റുകയും ചെയ്താല്‍ മാത്രമേ നല്ല പോലെ വളര്‍ച്ചയുണ്ടാകൂ.
4. കാലാവസ്ഥ അനുസരിച്ച് മാത്രം കീടനാശിനി പ്രയോഗം നടത്താനായി ശ്രദ്ധിക്കണം. ശക്തമായ മഴ,കാറ്റ് എന്നിവ ഉണ്ടെങ്കില്‍ കീടനാശിനി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാറ്റും മഴയും ഉള്ള സമയങ്ങളില്‍ കീട നാശിനി പ്രയോഗിച്ചാല്‍ അവ ചെടിയില്‍ നിന്നും പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഫലം ലഭിക്കുകയില്ല.
5. വെളളം ആവശ്യത്തിന് മാത്രം വെള്ളം നല്‍കിയാല്‍ മതി. അധികമായാല്‍ ചെടി നശിച്ചു പോകും.
6. നല്ല വെയില്‍ ലഭിക്കേണ്ട ചെടികള്‍ ഇതു ലഭിക്കുന്ന സ്ഥലത്തു തന്നെ നടുക. തണല്‍ ഇഷ്ടപ്പെടുന്ന ചെടികള്‍ അല്ലെങ്കില്‍ വെയില്‍ അധികം വേണ്ടാത്തവ അത്തരം സ്ഥലങ്ങളില്‍ നടാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ പൂക്കളുണ്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment