പച്ചക്കറിച്ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഗുണപതജ്ഞലി കായ്പിടിത്തം വേഗമാകാനും സഹായിക്കും.
ദ്രാവക രൂപത്തിലുളള വളങ്ങളാണ് ഈ സമയത്ത് ചെടികള്‍ക്ക് നല്‍കാന്‍ നല്ലത്. കത്തുന്ന ചൂടായതിനാല്‍ ഇവ എളുപ്പത്തില്‍ മണ്ണിലേക്കിറങ്ങി വേരുകള്‍ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കും. പച്ചക്കറികളും പഴച്ചെടികളും പെട്ടെന്നു വളരാനും കീടരോഗ ബാധകള്‍ ഇല്ലാതാകാനും ഏറെ അനുയോജ്യമായൊരു ജൈവ ഉത്തേജകമാണ് ഗുണപതജ്ഞലി. പച്ചക്കറിച്ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഗുണപതജ്ഞലി കായ്പിടിത്തം വേഗമാകാനും സഹായിക്കും. ഇതു പ്രയോഗിക്കുന്ന വിളകളില്‍ കീടങ്ങളും രോഗങ്ങളും ബാധിക്കുന്നതു വളരെ കുറവാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പച്ചില, ഗോമൂത്രം, ചാണകം എന്നിവയൊക്കെയാണ് ഗുണപതജ്ഞലിയുണ്ടാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.
ആവശ്യമുള്ള വസ്തുക്കള്‍
1. പച്ചില - 15 കിലോ
( പപ്പായ, കമ്യൂണിസ്റ്റ് പച്ച, ശീമക്കൊന്ന എന്നിവയുടെ ഇലകളാണ് ഏറെ അനുയോജ്യം. മുള, തേക്ക്, യൂക്കാലിപ്റ്റസ് എന്നിവയുടെ ഇല ഒരിക്കലും ഉപയോഗിക്കരുത്.)
2. ഉഴുന്ന് ഒരു കിലോ
3. ശര്‍ക്കര ഒരു കിലോ
4. ഗോമൂത്രം 5 ലിറ്റര്‍
5. ചാണകം 5 കിലോ
തയാറാക്കുന്ന വിധം
വലിയൊരു ഡ്രം സംഘടിപ്പിച്ച ശേഷം അതില്‍ പകുതിയോളം വെള്ളം നിറച്ച ശേഷം പച്ചിലകള്‍ ഇടുക. ഇതിലേക്ക് മുളപ്പിച്ച ഉഴുന്ന്, ശര്‍ക്കര, ഗോമൂത്രം, ചാണകം എന്നിവയുമിട്ട് ഇളക്കി ഡ്രമ്മിന്റെ വായ് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും വൈകിട്ട് മൂടി തുറന്ന് നന്നായി ഇളക്കുക. 15 ദിവസം ഇതാവര്‍ത്തിക്കണം. 15 ദിവസമാകുമ്പോഴേക്കും ഇലകള്‍ നന്നായി അലിഞ്ഞ് ഗുണപതജ്ഞലി തയാറായിട്ടുണ്ടാകും. ഇതു നന്നായി അരിച്ചെടുത്തുവേണം ഉപയോഗിക്കാന്‍.
ഉപയോഗിക്കേണ്ട രീതികള്‍
നന്നായി അരിച്ചെടുത്ത ഒരു ലിറ്റര്‍ ഗുണപതജ്ഞലി അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു വേണം ഉപയോഗിക്കാന്‍. വെള്ളം ചേര്‍ത്ത ശേഷം 50 മില്ലി ലിറ്റര്‍ വീതം വേണം ഒരു ചെടിക്ക് പ്രയോഗിക്കാന്‍. ചെടികളുടെ തടത്തിന് ചുറ്റും ഒഴിക്കുകയും ഇലകളില്‍ സ്േ്രപ ചെയ്യുകയും ചെയ്യാം. സ്േ്രപ ചെയ്യുകയാണെങ്കില്‍ ഒരു ലിറ്റര്‍ ഗുണപതജ്ഞലിയില്‍ പത്ത് ലിറ്റര്‍ വെള്ളം ചേര്‍ക്കണം.
ഗുണങ്ങള്‍ നിരവധി
കീടനാശിനിയായും വളര്‍ച്ചത്വരകമായും ഒരേ സമയം പ്രവര്‍ത്തിക്കുമെന്നാണ് ഗുണപതജ്ഞലിയുടെ പ്രധാന പ്രത്യേകത. ഒരു ചെടിയുടെ വളര്‍ച്ചയ്ക്കു വേണ്ട ഏറെക്കുറെ എല്ലാ മൂലകങ്ങളും ഗുണപതജ്ഞലിയില്‍ അടങ്ങിയിട്ടുണ്ട്. ഗോമൂത്രം, ചാണകം, അഴുകിയ ഇലകള്‍ എന്നിവ ചെടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. എളുപ്പത്തില്‍ നമ്മുടെ വീട്ടില്‍ തയാറാക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment