പാല്‍ ; രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കാര്‍ഷികവിള, പാല്‍പ്പെരുമ വിളിച്ചോതി ലോകക്ഷീരദിനം

പാലിന്റെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ പാല്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി ഇന്ന് ലോക ക്ഷീരദിനം.'നല്ല പാല്‍ - നമ്മുടെയും നാടിന്റെയും നന്മക്ക് 'എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുഖ്യപ്രമേയം

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-06-01

പാലിന്റെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ പാല്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി ഇന്ന് ലോക ക്ഷീരദിനം.'നല്ല പാല്‍ - നമ്മുടെയും നാടിന്റെയും നന്മക്ക് 'എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുഖ്യപ്രമേയം. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളില്‍ ചെറുകിട വ്യാപാര വ്യവസായ മേഖലകളില്‍ മിക്കതും സാമ്പത്തികമാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തെന്നിവീണപ്പോള്‍ സുസ്ഥിരതയോടെ പിടിച്ചുനിന്ന തൊഴില്‍ മേഖലകളില്‍ ഒന്നാമതാണ് നമ്മുടെ ക്ഷീരമേഖല. ഏത് പ്രതിസന്ധികളുടെ കാലത്തും പാലിന് സുസ്ഥിരമായ വിപണിയും വിലയും ലഭിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. 

വിപണന മൂല്യമുള്ള കാര്‍ഷികവിള
സമ്പൂര്‍ണ്ണ സമീകൃതാഹാരം എന്ന വിശേഷണത്തിനപ്പുറം ലക്ഷോപലക്ഷം മനുഷ്യര്‍ക്ക് ജീവിതോപാധി നല്‍കുന്ന മേഖലയാണ് പാലുത്പാദനരംഗം.പാലിന്റെ ധവളശോഭയ്ക്ക് പിന്നില്‍ അനേകകോടി മനുഷ്യരുടെ അധ്വാനം മറഞ്ഞിരിപ്പുണ്ട്. എന്തിനേറെ പറയുന്നു, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ച് ശതമാനം വിഹിതം സംഭാവന ചെയ്യുന്നത് ക്ഷീരമേഖലയില്‍ നിന്നാണ്. 80 ദശലക്ഷത്തിലധികംഗ്രാമീണ കുടുംബങ്ങളാണ്  ക്ഷീരമേഖലയില്‍ ഉപജീവനം നയിക്കുന്നത്. 2021-22 വര്‍ഷം 221.06 ദശലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിച്ചുകൊണ്ട് ഇന്ത്യ ലോക ക്ഷീര ഭൂപടത്തില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തു തുടര്‍ന്നുവരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലിസമ്പത്തും കന്നുകാലികളുടെ ജൈവവൈവിധ്യവും ഇന്ത്യയിലാണ്. 2020-21 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ദ്ധനവോടെ 7.72 ലക്ഷം കോടിയുടെ വാര്‍ഷിക വിപണിമൂല്യമാണ് രാജ്യത്തെ പാലുല്‍പ്പാദനശേഷിക്ക് കണക്കാക്കുന്നത്. പ്രസ്തുത വര്‍ഷം രാജ്യത്ത് ആകെ ഉല്‍പ്പാദിപ്പിക്കപ്പെട്ട നെല്ലിന്റെയും, ഗോതമ്പിന്റെയും വിപണിമൂല്യത്തെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഈ കണക്കുകള്‍ രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കാര്‍ഷിക വിള പാല്‍ ആണെന്ന് അടിവരയിടുന്നു.

സമ്പൂര്‍ണ്ണസമീകൃതാഹാരം;
ആരോഗ്യദായിനി
പാലിനെ സമ്പൂര്‍ണ്ണ സമീകൃതാഹാരം എന്ന് വെറുതെ വിശേഷിപ്പിക്കുന്നതല്ല, പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, ജീവകങ്ങള്‍, ഇരുമ്പ് ഒഴികെയുള്ള ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണത്തിന് വേണ്ടതെല്ലാം പാല്‍ രുചിയിലുണ്ട്. പേശികള്‍ നിര്‍മ്മിക്കാനും കരുത്തുറ്റതാക്കാനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീനും ഒമ്പത് അവശ്യ അമിനോആസിഡുകളും പാലിലുണ്ട്. ട്രിഫ്‌റ്റോഫന്‍, ലുസിന്‍ തുടങ്ങിയ അവശ്യ അമിനോഅമ്ലങ്ങളുടെ പാലിലെ ഉയര്‍ന്ന സാന്നിധ്യം പ്രധാനപ്പെട്ടതാണ്. എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ പാലിലുണ്ട്. പാല്‍ കുടിക്കുന്നതും പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും ഓസ്റ്റിയോപൊറോസിസ് തടയുകയും എല്ലുകള്‍ പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ദിവസം വെറും 2OO മില്ലീലിറ്റര്‍ പാല്‍ കുടിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ കാല്‍സ്യത്തിന്റെ 41 ശതമാനവും കിട്ടുന്നു. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ മസ്തിഷ്‌കവളര്‍ച്ചയെ പിന്തുണയ്ക്കുന്ന അയഡിന്റെ മികച്ച ഉറവിടമാണിത് പാല്‍. ഗര്‍ഭകാലത്ത് സ്ത്രീകള്‍ മൂന്ന് ഗ്ലാസ് എങ്കിലും പാല്‍ ദിനേന കുടിക്കുന്നത് കുഞ്ഞുങ്ങളുടെ ജനനത്തൂക്കം കൂട്ടുമെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടികള്‍ക്ക് പാല്‍ നല്‍കുന്നത് ശീലമാക്കിയാല്‍ അവരുടെ വളര്‍ച്ച വേഗത്തിലാവും.

അഞ്ച്- ആറ് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ശാരീരിക വികാസത്തിന് ഒരു ദിവസം ആവശ്യമായ മാംസ്യത്തിന്റെ 48 ശതമാനവും 9 ശതമാനം ഊര്‍ജവും കാത്സ്യം, മഗ്‌നീഷ്യം, സെലീനിയം, റൈബോഫ്‌ലാവിന്‍ തുടങ്ങി ആവശ്യമായ മുഴുവന്‍ സൂക്ഷ്മ മൂലക ജീവക പോഷകങ്ങളും വെറും 250 മില്ലിലിറ്റര്‍ പാല്‍ ദിവസവും കുട്ടിയ്ക്ക് നല്‍കുന്നതിലൂടെ ഉറപ്പാക്കാം എന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ സ്രോതസ്സാണ് പാല്‍.പാലിലെ ധാതുക്കള്‍, പ്രത്യേകിച്ച് കാല്‍സ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. പാലില്‍ ഇല്ലാത്ത ജീവകങ്ങള്‍ ഇല്ലന്നാണ് ഭക്ഷ്യഗവേഷകരുടെ നിഗമനം.ബി വിറ്റാമിനുകളുടെ ഒരു നല്ല ഉറവിടമാണ് പാല്‍, പ്രത്യേകിച്ച് വിറ്റാമിന്‍ ബി 12. ദിവസം വെറും 2OO മില്ലീലിറ്റര്‍ പാല്‍ കുടിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ബി 12 പൂര്‍ണ്ണമായും കിട്ടുന്നു. ബി ജീവകങ്ങളുടെ സാന്നിധ്യം തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു.പാലിനേക്കാള്‍ ചുരുങ്ങിയ ചിലവില്‍ ലഭ്യമാവുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷ്യഉത്പന്നം വേറെയുണ്ടോ ?. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസേര്‍ച്ച് ആരോഗ്യമുള്ള ഒരാള്‍ ദിവസം 300 മില്ലീലിറ്റര്‍ പാല്‍ എങ്കിലും ദിനേന കുടിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതിന്റെ കാരണവും ഈ പോഷകസമൃദ്ധി തന്നെ.

Leave a comment

മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
വവ്വാലുകള്‍ കര്‍ഷകമിത്രം; വവ്വാലുകളെ ഉന്മൂലനം ചെയ്താല്‍ നിപ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?

'ധാരാളം വവ്വാലുകള്‍ പഞ്ചായത്തില്‍ താവളമടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ജനങ്ങള്‍ ഭീതിയിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പഞ്ചായത്തിലെ വവ്വാലുകള്‍ കേന്ദ്രീകരിച്ച മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുകളയുവാന്‍ ഭരണസമിതി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തക്കാളിയില്‍ മഞ്ഞളിപ്പ് മാറാനും വെണ്ട നന്നായി കായ്ക്കാനും

ഒരു പിടിയും തരാത്ത കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമെത്തി ഓണം കഴിഞ്ഞിട്ടും പൊള്ളുന്ന വെയില്‍. കൃഷിയിലുമീ കാലാവസ്ഥമാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി കീടങ്ങളും…

By Harithakeralam
ജൈവ വളങ്ങളുടെ പ്രാധാന്യം കൃഷിയില്‍

പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം.…

By പി. വിക്രമന്‍ കൃഷി ജോയന്റ് ഡയറക്റ്റര്‍ ( റിട്ട )
തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു

തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു... അടുക്കളത്തോട്ടത്തിലെ ചില സ്ഥിരം പ്രശ്‌നങ്ങളാണിവ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവരീതിയിലുള്ള പ്രതിവിധികളിതാ. കൃഷി വകുപ്പ് ഡയറക്റ്റര്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs