വിവിധയിനം ഫല വൃക്ഷങ്ങള്‍ നമ്മുടെ വീട്ട് വളപ്പില്‍ നട്ട് വളര്‍ത്താന്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചൊരു പരമ്പരയ്ക്ക് ഹരിത കേരളം ന്യൂസ് തുടക്കമിടുകയാണ്.
ഫല വൃക്ഷങ്ങള്‍ നടാനുളള സമയമാണിപ്പോള്‍. വിഷമേല്‍ക്കാതെ പഴങ്ങള്‍ നമ്മുടെ വീട്ടില്‍ തന്നെ വിളയിച്ചെടുത്താല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിവിധയിനം ഫല വൃക്ഷങ്ങള്‍ നമ്മുടെ വീട്ട് വളപ്പില്‍ നട്ട് വളര്‍ത്താന്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചൊരു പരമ്പരയ്ക്ക് ഹരിത കേരളം ന്യൂസ് തുടക്കമിടുകയാണ്. ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങള്‍ക്കൊപ്പം വിദേശത്ത് നിന്നെത്തിയവയും നമ്മുടെ കാര്‍ഷിക മേഖലയില്‍ വലിയ ചലനമുണ്ടാക്കി കഴിഞ്ഞു. റംബുട്ടാന്‍, മാംഗോസ്റ്റീന്‍, അബിയു, അവാക്കാഡോ, മില്‍ക്ക് ഫ്രൂട്ട്, ലോംഗന്‍ എന്നിവ ഇതിന് ഉദാഹരമാണ്.
ജനപ്രിയം റംബുട്ടാന്‍
കേരളത്തില്‍ വലിയ തോതില്‍ പ്രചാരത്തിലായ പഴമാണ് റംബുട്ടാന്‍. ഈ പഴത്തിന്റെ വിവിധയിനങ്ങള്‍ നടുന്നതിനെക്കുറിച്ചാണ് ആദ്യം വിശദമാക്കുന്നത്. വിദേശിയാണെങ്കിലും കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കുന്ന പഴമാണിത്. ഹൈറേഞ്ച് മേഖലയിലും മറ്റും ഇപ്പോള്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് വാണിജ്യ രീതിയില്‍ റംബുട്ടാന്‍ കൃഷി ചെയ്യുന്നുണ്ട്. വീട്ട് മുറ്റത്ത് പോലും കൃഷി ചെയ്യാമെന്നതാണ് റംബുട്ടാന്റെ പ്രത്യേകത.
ഒരു പഴത്തില് തന്നെ നിരവധി പഴങ്ങളുടെ രുചി, അതാണ് ചെറിമോയ. പ്രകൃതിയുടെ ഫ്രൂട്ട്സലാഡ് എന്നാണ് ഈ പഴത്തിന്റെ വിശേഷണം. മാങ്ങ, ചക്ക,വാഴ, പേരയ്ക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നീ പഴങ്ങളുടെ സമ്മിശ്ര രുചിയാണിതിന്.…
വാഴയ്ക്ക് കുല വരുന്ന സമയമാണിപ്പോള്‍. നല്ല വില കിട്ടുന്നതിനാല് കര്ഷകരെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ രോഗങ്ങള് വലിയ തോതില്‍ വാഴയ്ക്ക് ബാധിക്കുന്നുണ്ട്. ഇവയില്‍ ഏറെ ഗുരുതരമായതാണ് സിഗാര്…
ജനുവരി ഫെബ്രുവരി മാസത്തില് നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്കിയിട്ടില്ലെങ്കില് ചെടികള് നശിച്ചു പോകാന്…
കേരളത്തിലിപ്പോള് കര്ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്നാട്ടിലെ കടലൂര് ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല് ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല് തന്നെ പൊട്ടിച്ച് കഴിക്കാന് തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല് വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്ട്രേലിയന് സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
© All rights reserved | Powered by Otwo Designs
Leave a comment