ഏവര്‍ക്കും പ്രിയപ്പെട്ട പ്രിയൂര്‍ മാമ്പഴം

സീസണായാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മാമ്പഴങ്ങളിലൊന്നാണ് പ്രിയൂര്‍. രുചിയും ഭംഗിയും തന്നെയാണ് പ്രിയൂരിനെ പ്രിയപ്പെട്ടതാക്കുന്നത്.

By Harithakeralam
2023-05-30

മലയാളിക്ക് പ്രിയപ്പെട്ട മാമ്പഴമാണ് പ്രിയൂര്‍. സീസണായാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മാമ്പഴങ്ങളിലൊന്നാണ് പ്രിയൂര്‍. രുചിയും ഭംഗിയും തന്നെയാണ് പ്രിയൂരിനെ പ്രിയപ്പെട്ടതാക്കുന്നത്. നമ്മുടെ വീട്ട് മുറ്റത്തും പ്രിയൂര്‍ മാവ് നടാം. ബഡ് ചെയ്ത തൈയാണെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കായ്ക്കും.

പേരക്കമാവ്

പേരക്കമാവ് എന്നൊരു പേരു കൂടിയുണ്ട് പ്രിയൂരിന്. പച്ചയിലും പഴുത്താലും നിറത്തില്‍ പേരയ്ക്കയോട് സാമ്യമുണ്ടായിട്ടാണിത്. ഇളം പച്ച കളറിലും പഴുത്താല്‍ ഇളം മഞ്ഞ കളറിലുമാണിതു കാണപ്പെടുക. ഏതു പഴത്തോടും കിടപിടിക്കുന്ന രുചിയാണ് പ്രിയൂരിനുള്ളത്, തേനിനേക്കാള്‍ മധുരമുണ്ടാകും പഴുത്താല്‍. പ്രത്യേക തരം സുഗന്ധമാണ് മറ്റൊരു പ്രത്യേകത. ഒരു മാങ്ങ ഏകദേശം 450-500 ഗ്രാം തൂക്കം വരും. കുറച്ചു നീണ്ട് ചെറിയൊരു കൊക്ക് പോലെ തോന്നിക്കുന്നതാണ് മാങ്ങയുടെ ആകൃതി.

വീട്ട്മുറ്റത്ത് നടാം
വലിയ മരമായി പോകാത്തതിനാല്‍ വീട്ട്മുറ്റത്ത് നടാന്‍ അനുയോജ്യമാണ് പ്രിയൂര്‍ മാവ്. മുറ്റത്തിന് തണലും ഭംഗിയും നല്‍കും. കുലകളായി മാങ്ങയുണ്ടാകുന്നത് കാണാന്‍ തന്നെ നല്ല ചേലാണ്. മാര്‍ച്ച് മാസമാകുമ്പോഴേക്കും  മൂപ്പെത്തി പഴുക്കാറായ മാങ്ങക്ക് വിപണിയില്‍ നല്ല ഡിമാന്‍ഡുമാണ്.

നടീല്‍ രീതി
നല്ല തൈകള്‍ വിശ്വാസ്യതയുള്ള നഴ്‌സറികളില്‍ നിന്നും വാങ്ങി വേണം നടാന്‍. പ്രിയൂര്‍ മാങ്ങയുടെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നുണ്ട്. കൂടിയ വില നല്‍കി ഗുണനിലവാരമില്ലാത്ത തൈകള്‍ വാങ്ങി കാത്തിരുന്ന് അവസാനം മാവ് തന്നെ മുരടിച്ചു പോകും. ഇത്തരം അനുഭവമുണ്ടായവര്‍ ഏറെയുണ്ട്. ഇതിനാല്‍ നല്ല തൈകള്‍ തന്നെ വാങ്ങണം. രണ്ടടി വീതിയും ആഴത്തിലും കുഴിയെടുത്ത് ജൈവവളം നിറയ്ക്കണം. ഇതിനു ശേഷം മധ്യത്തില്‍ ചെറിയ കുഴിയെടുത്ത് തൈ നടാം. തൈ നട്ട് ഒരു വര്‍ഷത്തോളം നല്ല പരിചരണം നല്‍കണം.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs