മനം കവരും മനില ടെന്നിസ് ചെറി

രുചിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മനില ടെന്നിസ് ചെറി കേരളത്തിന്റെ കാലാവസ്ഥയിലും നല്ല വിളവ് തരും

By Harithakeralam
2023-01-02

കേരളത്തിന്റെ കാലാവസ്ഥയുമായി ഏകദേശം സാമ്യമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ, ഇതിനാല്‍ നിരവധി മലയാളികള്‍ ഇവിടേക്ക് കുടിയേറി പാര്‍ക്കുന്നുണ്ട്. എന്നാല്‍ ഇവിടെ നിന്നുമൊരാള്‍  കേരളത്തിലേക്കെത്തിയിട്ടുണ്ട്, മനില ടെന്നിസ് ചെറി. രുചിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഈ പഴം കേരളത്തിന്റെ കാലാവസ്ഥയിലും നല്ല വിളവ് തരും. റംബുട്ടാന്‍ , അബിയു, ബട്ടര്‍ഫ്രൂട്ട് പോലെ കേരളത്തിലും ഈ പഴം നടാം.


നെല്ലിക്ക വലിപ്പത്തില്‍

നെല്ലിക്ക വലിപ്പത്തില്‍ കുലകളായിട്ടാണ് മനില ചെറി കായ്ക്കുക. ടെന്നീസ് ബോളിന്റെ ആകൃതിയാണ് കായ്കള്‍ക്ക്, മനില ടെന്നീസ് ചെറിയെന്ന പേരിനു പിന്നിലും ഈ രൂപം തന്നെ. പഴുത്തു വരുമ്പോള്‍ കറുപ്പ് നിറത്തിലേക്ക് വരും കായ്കള്‍. പൂര്‍ണമായും പഴുത്താല്‍ നല്ല രുചിയാണ്. ഗ്രാഫ്റ്റ്/ ബഡ് തൈകള്‍ നട്ടാല്‍ പെട്ടെന്ന് തന്നെ കായ്ക്കും. കടയില്‍ നിന്നും ലഭിക്കുന്ന പ്ലംസ്‌ന്റെ അതേ രുചിയാണിതിനും. ഇതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ഈ പഴം ഇഷ്ടമാകും.

ചട്ടിയിലും ഡ്രമ്മിലും 

കാഴ്ചയില്‍ പ്ലം പഴങ്ങള്‍ കായ്ച്ചു നിറഞ്ഞു നില്‍ക്കുന്നത് പോലെ തോന്നിപ്പിക്കുന്ന  പഴച്ചെടി വീട്ട്മുറ്റത്തിന് നല്ല അഴക് സമ്മാനിക്കും. ചട്ടിയിലും ഡ്രമ്മിലും നട്ടുവളര്‍ത്താം. സ്ഥല പരിമിതിയുള്ളവര്‍ക്ക് ടെറസിന് മുകളില്‍ വളര്‍ത്താം. ട്രോപിക്കല്‍ കാലാവസ്ഥയില്‍ നല്ല വിളവ് തരും മനില ടെന്നിസ് ചെറി. ഇന്ത്യോനേഷ്യ, ഹവായ് ദ്വീപുകള്‍, പസഫിക് മേഖലയിലും ഈ ചെടി വാണിജ്യ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്.

Leave a comment

റംബുട്ടാനിലെ കായ്‌പൊഴിച്ചില്‍ രൂക്ഷം; നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ

നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴച്ചെടിയാണ് റംബുട്ടാന്‍. കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്ന റംബുട്ടാനില്‍ കായ്‌പൊഴിച്ചില്‍ രൂക്ഷമാണിപ്പോള്‍. കാലാവസ്ഥയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനുള്ള…

By Harithakeralam
വീട്ടുമുറ്റത്തൊരു മുന്തിരിപ്പന്തല്‍

വീട്ട് മുറ്റത്ത് കുലകളായി മുന്തിരി വിളഞ്ഞ് നില്‍ക്കുന്നതു നല്ലൊരു കാഴ്ചയായിരിക്കും. അതൊക്കെ തണുപ്പുള്ള നാട്ടില്‍ മാത്രമേ ഉണ്ടാവൂ എന്നു പറയാന്‍ വരട്ടെ, നമ്മുടെ വീട്ടുമുറ്റത്തും മുന്തിരി വിളയും, നല്ല തണലും…

By Harithakeralam
പ്രകൃതിയുടെ ഫ്രൂട്ട് സലാഡ് ചെറിമോയ

ഒരു പഴത്തില്‍ തന്നെ നിരവധി പഴങ്ങളുടെ രുചി, അതാണ് ചെറിമോയ. പ്രകൃതിയുടെ ഫ്രൂട്ട്‌സലാഡ് എന്നാണ് ഈ പഴത്തിന്റെ വിശേഷണം. മാങ്ങ, ചക്ക,വാഴ, പേരയ്ക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നീ പഴങ്ങളുടെ സമ്മിശ്ര രുചിയാണിതിന്.…

By Harithakeralam
വാഴക്കുലയ്ക്ക് ചുരുട്ട് രോഗം: തോട്ടത്തില്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍

വാഴയ്ക്ക്  കുല വരുന്ന സമയമാണിപ്പോള്‍. നല്ല വില കിട്ടുന്നതിനാല്‍ കര്‍ഷകരെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ രോഗങ്ങള്‍ വലിയ തോതില്‍ വാഴയ്ക്ക് ബാധിക്കുന്നുണ്ട്. ഇവയില്‍ ഏറെ ഗുരുതരമായതാണ്  സിഗാര്‍…

By Harithakeralam
റെഡ് ലേഡി നിറയെ കായ്കളുണ്ടാവാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…

By Harithakeralam
വാഴയില്‍ ഇലപ്പേനും മണ്ഡരിയും: വേനല്‍ക്കാല പരിചരണം ശ്രദ്ധയോടെ

കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…

By Harithakeralam
ഇന്ത്യയുടെ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍: ചക്കയുടെ സ്വര്‍ഗം - പന്റുട്ടിയിലേക്കൊരു മധുരയാത്ര

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…

By Harithakeralam
സ്‌ട്രോക്ക് തടയാനും കരള്‍ സംരക്ഷിക്കാനും ചാമ്പക്ക

ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs