അടുക്കളത്തോട്ടത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ചാരവും തേയിലപ്പൊടിയും

അല്‍പ്പം തേയിലപ്പൊടിയും ചാരവുമുണ്ടെങ്കില്‍ പച്ചക്കറികളും പൂച്ചെടികളും നന്നായി വളരാന്‍ സഹായിക്കുന്ന ലായനി തയാറാക്കാം

By Harithakeralam

ചാരം മികച്ചൊരു ജൈവവളമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. പല തരത്തില്‍ ചാരത്തെ നാം വളമായി ഉപയോഗിക്കുന്നു. ചാരമുപയോഗിച്ച് എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാവുന്നൊരു ജൈവ ലായനിയെക്കുറിച്ചാണിന്ന് വിശദമാക്കുന്നത്. അല്‍പ്പം തേയിലപ്പൊടിയും ചാരവുമുണ്ടെങ്കില്‍ പച്ചക്കറികളും പൂച്ചെടികളും നന്നായി വളരാന്‍ സഹായിക്കുന്ന ലായനി തയാറാക്കാം.

ചാരവും തേയിലപ്പൊടിയും

ധാരാളം നൈട്രജന്‍ അടങ്ങിയ വസ്തുവാണ് തേയിലപ്പൊടി. ഒരു ടേബിള്‍ സ്പൂണ്‍ തേയിലപ്പൊടിയെടുത്ത് ഒരു പാത്രത്തിലിടുക.

ഇതിലേക്ക് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് 24 മണിക്കൂര്‍ അടച്ചു വയ്ക്കുക. പിന്നീട് തുറന്ന് ഈ ലായനിയിലേക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ ചാരം കൂടി ചേര്‍ത്തിളക്കുക. നന്നായി ഇളക്കി കൊടുക്കണം. പച്ചക്കറികള്‍ നന്നായി പൂക്കാന്‍ സഹായിക്കുന്ന ലായനി റെഡിയായി. നിഷ്പ്രയാസം ഒരു ചെലവുമില്ലാതെ വീട്ടില്‍ തന്നെ ഈ ലായനി തയാറാക്കാം.
പ്രയോഗിക്കേണ്ട വിധം


പച്ചമുളക്, വെണ്ട, വഴുതന, പയര്‍, തക്കാളി എന്നിവയെല്ലാം നന്നായി പൂത്ത് കായ് പിടിക്കാന്‍ ഈ ലായനി സഹായിക്കും. അടുക്കളത്തോട്ടത്തില്‍ മാത്രമല്ല പൂന്തോട്ടത്തിലും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. റോസ്, മുല്ല പോലുള്ളവ ഏതു സമയത്തും പൂത്തുലയാനിതു സഹായിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs