പുഴുവില്ലാത്ത മാമ്പഴം വേണോ...? ഉടനെ ചെയ്യണം ഇക്കാര്യങ്ങള്‍

പുഴുവില്ലാതെ മാമ്പഴം ലഭിക്കാന്‍ സ്വീകരിക്കേണ്ട ചില കാര്യങ്ങള്‍.

By Harithakeralam
2023-12-18

കേരളത്തില്‍ മാവ് പൂത്ത് തുടങ്ങുന്ന സമയമാണിപ്പോള്‍. ഇന്ത്യയില്‍ ആദ്യമായി മാമ്പഴമുണ്ടാകുന്നതു നമ്മുടെ പാലക്കാട് മുതലമടയിലാണ്. മാമ്പഴം കൃഷി ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മുതലമട. കാലാവസ്ഥയിലുണ്ടായ മാറ്റം വലിയ രീതിയില്‍ മാമ്പഴ കര്‍ഷകരെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. മാമ്പഴത്തിനുണ്ടാകുന്ന രോഗങ്ങളും കീട ബാധയും വേറെയും. പുഴുവില്ലാതെ മാമ്പഴം ലഭിക്കാന്‍ സ്വീകരിക്കേണ്ട ചില കാര്യങ്ങള്‍.

1. പച്ചക്കറികളില്‍ സാധാരണയായി വേനല്‍ക്കാലത്ത് കണ്ടുവരുന്ന വെള്ളീച്ച, മൈറ്റുകള്‍ എന്നിവ മൂലമൂണ്ടാകുന്ന മഞ്ഞളിപ്പും ഇലചുരുളലും തടയാന്‍ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതമൊ, വേപ്പിന്‍കുരുസത്തോ രണ്ടാഴ്ചയിലൊരിക്കല്‍ ചെടികള്‍ക്ക് തളിക്കുക.

2. കുമിളുകള്‍ മൂലമുണ്ടാകുന്ന ഇലപ്പൊട്ടുരോഗം, വാട്ടരോഗം, വൈറസ് രോഗം എന്നിവക്ക് സ്യൂഡോമോണസ് ഫല്‍റന്‍സ് എന്ന മിത്ര ബാക്ടീരയ ഇടവിട്ടു തളിക്കുന്നത് നല്ലതാണ്. 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിക്കുക.

3. വീടുകളില്‍ നമുക്കുതന്നെ ഉണ്ടാക്കാവുന്ന ഫിഷ് അമിനോ ആസിഡ് ലായനി ചെടികളില്‍ തളിക്കുന്നത് പല കീടങ്ങളേയും നശിപ്പിക്കും.

4. എല്ലാറ്റിനും ഉപരി നമ്മുടെ പരിചരണവും ശ്രദ്ധയുമാണ് പച്ചക്കറിക്കൃഷിയില്‍ രോഗങ്ങളെ ഒഴിവാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മരുന്ന്. ദിവസേന ചെടികളെ സൂഷ്മമായി നിരീക്ഷിക്കുകയും കീടങ്ങളുടെ മുട്ടയും പുഴുക്കളും നശിപ്പിക്കുകയും ചെയ്യാവുന്നതാണ്.

5. 10 കിലോ പച്ചച്ചാണകം, ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോ എല്ലുപൊടി എന്നിവ ഇരട്ടി വെള്ളം ചേര്‍ത്ത് അടച്ചുവയ്ക്കുക. അഞ്ച് ദിവസം കഴിയുമ്പോള്‍ പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച ചട്ടികളിലും ചെടികള്‍ക്ക് ചുറ്റിലും ഒഴിച്ചുകൊടുക്കാവുന്നതാണ്.

Leave a comment

പപ്പായക്കൃഷി ലാഭത്തിലാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ.   പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല്  മാസമാകുമ്പോഴേക്കും  കായ്ച്ചു തുടങ്ങും. മൂപ്പായി…

By Harithakeralam
കേരളത്തെ പഴക്കൂടയാക്കാനൊരുങ്ങി സര്‍ക്കാര്‍: ഫല വൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കും

ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ  വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…

By Harithakeralam
രുചിയിലും വലിപ്പത്തിലും മുന്നില്‍ ദല്‍ഹാരി ചാമ്പ

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…

By Harithakeralam
ചൂടിനെ വെല്ലാന്‍ തണ്ണീര്‍ മത്തന്‍: നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം

പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…

By Harithakeralam
മഴ മാറിയാല്‍ പാഷന്‍ ഫ്രൂട്ട് നടാം

കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…

By Harithakeralam
മാവ് തളിരിട്ടു തുടങ്ങി, നല്ലൊരു മാമ്പഴക്കാലത്തിന് ഇപ്പോഴേ ശ്രദ്ധിക്കണം

വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…

By Harithakeralam
കൊടും ചൂടില്‍ ആപ്പിള്‍ തോട്ടം; വരുമാനം ലക്ഷങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…

By Harithakeralam
ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs