മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അമൃത് പാനിയും പഞ്ചഗവ്യവും

പച്ചച്ചാണകം, ഗോമൂത്രം, ശര്‍ക്കര, പാല്‍, തൈര് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചു തയാറാക്കുന്ന അമൃത് പാനി, പഞ്ചഗവ്യം എന്നിവ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കീടങ്ങളെ തുരത്താനും വിളവ് വര്‍ധിപ്പിക്കാനും ഇവ ഒരേ സമയം സഹായിക്കും.

By Harithakeralam
2023-12-17

രണ്ടു മഹാപ്രളയങ്ങള്‍ കഴിഞ്ഞതോടെ കേരളത്തിലെ മണ്ണിന്റെ ആരോഗ്യം വലിയ തോതില്‍ നഷ്ടമായിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും മണ്ണിലെ പലതരം മൂലകങ്ങളുടെ കുറവ് കാരണം വേണ്ടത്ര വളര്‍ച്ചയില്ലാതെ പോകുന്നു. ജൈവരീതിയില്‍ ഇതിനൊരു പരിഹാരം കാണാനുള്ള മാര്‍ഗമാണിന്നു ചര്‍ച്ച ചെയ്യുന്നത്. പച്ചച്ചാണകം, ഗോമൂത്രം, ശര്‍ക്കര, പാല്‍, തൈര് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചു തയാറാക്കുന്ന അമൃത് പാനി, പഞ്ചഗവ്യം എന്നിവ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കീടങ്ങളെ തുരത്താനും വിളവ് വര്‍ധിപ്പിക്കാനും ഇവ ഒരേ സമയം സഹായിക്കും.

അമൃത്പാനി

ആവശ്യമുള്ള സാധനങ്ങള്‍

1.പച്ച ചാണകം - 1 കിലോഗ്രാം

2.ഗോമൂത്രം - 1 ലിറ്റര്‍

3.ശര്‍ക്കര - 250 ഗ്രാം

4.നെയ്യ് - 25 ഗ്രാം

5.തേന്‍ - 50 ഗ്രാം

6.വെള്ളം - 1 0ലിറ്റര്‍

തയാറാക്കുന്ന വിധം

മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും ഒന്നിച്ച് ചേര്‍ത്ത് ഒരു ദിവസം പുളിപ്പിക്കുക. പ്ലാസ്റ്റിക്/ മണ്‍പാത്രങ്ങളില്‍ മാത്രം തയ്യാറാക്കുക. നന്നായി ഇളക്കിച്ചെര്ത്ത ലായനി അടച്ചു സൂക്ഷിച്ചു വയ്ക്കുക. ഇതില്‍ നിന്നും ഒരു ലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കുകയോ ചെയ്യുക. നല്ലൊരു വളര്‍ച്ച ത്വരകത്തിനു പുറമെ കീടനാശിനിയുമായി ഈ ലായനി പ്രവര്‍ത്തിക്കുന്നു.

പഞ്ചഗവ്യം

ചാണകം , മൂത്രം, പാല്‍ , തൈര് , നെയ്യ് എന്നീ അഞ്ചു വസ്തുക്കള്‍ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്ന ഉത്തമമായ ഒരു ജൈവക്കൂട്ടാണ് പഞ്ചഗവ്യം .

ആവശ്യമുള്ള സാധനങ്ങള്‍

1.പച്ചചാണകം - 5 കിലോഗ്രാം

2.ഗോമൂത്രം - 5 ലിറ്റര്‍

3.പാല്‍ - 3 ലിറ്റര്‍

4.തൈര് - 3 ലിറ്റര്‍

5. നെയ്യ് - 1 കിലോഗ്രാം

തയാറാക്കുന്ന വിധം

ചാണകവും നെയ്യും നന്നായി യോജിപ്പിച്ച് ഒരു ദിവസം വയ്ക്കുക . ഇതിലേക്ക് ഗോമൂത്രം , തൈര് , പാല്‍ എന്നിവ ചേര്‍ത്ത് ഈ മിശ്രിതം പുളിപ്പിക്കുവാനായി വായു കടക്കാതെ ഒരു മന്പാത്രത്തിലോ പ്ലാസ്റ്റിക് പാത്രത്തിലോ 15 ദിവസം സൂക്ഷിച്ചു വയ്ക്കുക . എല്ലാ ദിവസവും ഇളക്കിക്കൊടുക്കെണ്ടാതാണ്. ഇങ്ങനെ പുളിപ്പിചെടുത്ത പഞ്ചഗവ്യം ഏതാണ്ടു 6 മാസത്തോളം സൂക്ഷിച്ചു വയ്ക്കാം. 15 ദിവസങ്ങള്‍ക്ക് ശേഷം ഒരു ലിറ്റര്‍ പഞ്ചഗവ്യം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ നാലില പ്രായം മുതല്‍ ആഴ്ചയിലോരിക്കല്‍ തളിക്കാം. കീടങ്ങളേയും ,കുമിളകളെയും നിയന്ത്രിക്കുന്നതോടൊപ്പം അന്തരീക്ഷ നൈട്രജന്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുകയും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs