ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ലക്‌നൗ. ഇവിടെ നിന്നാണ് ഈയിനം പേരയുടെ ഉത്ഭവം.
പേരു കേട്ടാല്‍ സംശയം തോന്നാം... ദേശീയ പാതയോ ഉത്തര്‍പ്രദേശിലെ സ്ഥലപ്പേരോ ഒക്കെയായി തോന്നാം. എന്നാല്‍ സംഗതി ഒരിനം പേരയ്ക്കയാണ്. ഇന്ത്യയിലെ ഏതുകാലാവസ്ഥയിലും നല്ല വിളവ് തരുന്ന ഒരിനം പേരയാണ് ലക്‌നൗ 49. രുചിയും സൂക്ഷിപ്പ് കാലാവധി കൂടുതലുമായതിനാല്‍ കര്‍ഷകര്‍ക്കും ഏറെ പ്രിയമാണ് ഈയിനം.
ലക്‌നൗ സ്വദേശി
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ലക്‌നൗ. ഇവിടെ നിന്നാണ് ഈയിനം പേരയുടെ ഉത്ഭവം. മിര്‍ട്ടേസി കുടുംബത്തില്‍പ്പെടുന്ന ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ ഫലവൃക്ഷമാണിത്, ഇന്ത്യയിലെ ലഖ്നൗ പ്രദേശത്താണ് ഇത്. ഈ പ്രത്യേക ഇനം എയര്‍ ലെയറിംഗിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. കാലാവസ്ഥയെയും രോഗ കീടങ്ങളെയും പ്രതിരോധിച്ചു ശക്തമായി വളരുന്ന ഇനമാണിത്.
വീട്ടുമുറ്റത്തും പൂന്തോട്ടത്തിലും
മിതമായ വലിപ്പത്തില്‍ മാത്രമാണ് ഈയിനം ചെടി വളരുക. ചെറിയ പൂന്തോട്ടങ്ങള്‍ക്കും വലിയ തോട്ടങ്ങള്‍ക്കും അനുയോജ്യമാണ്. തിളങ്ങുന്ന, കടും പച്ച ഇലകളാണു മറ്റൊരു പ്രത്യേകത. നല്ല ശക്തിയുള്ള കമ്പുകളുണ്ടാകും. കായ്കളുടെ ഭാരം താങ്ങാന്‍ ഇവയ്ക്ക് കഴിയും.
മധുരം കിനിയും പഴം
ഇടത്തരം വലിപ്പവും വൃത്താകൃതിയിലുള്ളതുമാണ് പഴങ്ങള്‍. പഴുത്താല്‍ പച്ചകലര്‍ന്ന മഞ്ഞ തൊലിയാകും. തൊലി കനം കുറഞ്ഞതും ഭക്ഷ്യയോഗ്യവുമാണ്. വെളുത്തു നല്ല മധുരവും സുഗന്ധവുമുള്ളതാണ് അകക്കാമ്പ്. ജ്യൂസുകള്‍, ജാം, ജെല്ലികള്‍ പോലുള്ള ഉത്പന്നങ്ങള്‍ തയാറാക്കാന്‍ ഇവ ഏറെ അനുയോജ്യമാണ്.
നടീല്‍ രീതി
60 X 60 X 60 സെന്റീമീറ്റര്‍ വലിപ്പമുള്ള കുഴിയില്‍ ജൈവവളങ്ങള്‍ നിറച്ച് തൈ നടാം. വേനല്‍ക്കാലത്ത് നല്ല പോലെ നനച്ചു കൊടുക്കണം. കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ഇടയ്ക്ക് ചേര്‍ത്ത് കൊടുക്കണം.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment