വലിയ പരിചരണമൊന്നുമില്ലാതെ നിറയെ കായ് തരുന്ന ലവ്ലോലിക്കയെ നമ്മുടെ വീട്ടുമുറ്റത്തും നടാം. ലൂബ്രിക്ക, റൂബിക്ക എന്നും ചില സ്ഥലങ്ങളില്‍ ഇതിനു പേരുണ്ട്.
നന്നായി പടര്‍ന്ന് ഇലകളോടെ വളരുന്ന മരത്തില്‍ ഇടതൂര്‍ന്ന് കുലകളായി കായ്കള്‍... അലങ്കാരച്ചെടിയായി വളര്‍ത്താവുന്ന ലവ്ലോലിക്കയെ പഴമായി ഉപയോഗിക്കാം. കേരളത്തില്‍ എവിടെയും നന്നായി വളരുന്ന ലവ് ലോലിക്ക അച്ചാറിടാന്‍ ഏറെ നല്ലതാണ്. വലിയ പരിചരണമൊന്നുമില്ലാതെ നിറയെ കായ് തരുന്ന ലവ്ലോലിക്കയെ നമ്മുടെ വീട്ടുമുറ്റത്തും നടാം. ലൂബ്രിക്ക, റൂബിക്ക എന്നും ചില സ്ഥലങ്ങളില്‍ ഇതിനു പേരുണ്ട്.
നടുന്ന രീതി
നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം തൈ നടുന്നത്. വിത്ത് പാകി തൈയുണ്ടാക്കാം, നല്ല തൈകള്‍ നഴ്സറിയില്‍ നിന്നു വാങ്ങാന്‍ ലഭിക്കും. രണ്ടടി സമചതുരത്തില്‍ കുഴി എടുത്ത് അതില്‍ ജൈവ വളമോ ചാണകപ്പൊടിയോ ഇട്ട് കുഴി മൂടുക. ഇതില്‍ വേണം തൈകള്‍ നടാന്‍. രണ്ടാഴ്ച തൈകള്‍ക്ക് തണല്‍ നല്‍കണം. നല്ല പരിചരണം നല്‍കിയാല്‍ രണ്ടാം വര്‍ഷം കായ്ക്കാന്‍ തുടങ്ങും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പൂവിട്ടു കായ് ഉണ്ടാകും. കായ്കള്‍ കൂടുതലുണ്ടാകുമ്പോള്‍ ശിഖരങ്ങള്‍ ചാഞ്ഞ് വരും. ലവ്‌ലോലിക്കായ്ക്ക് ഒരു ചെറിയ നെല്ലിക്കയുടെ വലുപ്പം കാണും. മൂപ്പെത്താത്ത കായ്ക്ക് മഞ്ഞ കലര്‍ന്ന പച്ച നിറമാണ്. നന്നായി വിളഞ്ഞു പഴുത്ത് കഴിയുമ്പോള്‍ കടും ചുവപ്പ് നിറമോ കറുപ്പ് കലര്‍ന്ന പര്‍പ്പിള്‍ നിറമോ ആയിരിക്കും. ഒരു പഴത്തില്‍ രണ്ട് - മൂന്ന് വിത്തുകള്‍ കാണാറുണ്ട്. ദുര്‍ബലമായ ഞെട്ടാണ് ലവ്ലോലിക്കയുടേത്. തൊട്ടാല്‍ മതി എല്ലാം പൊഴിഞ്ഞു വീഴും.
ഔഷധഗുണങ്ങളും
നിരവധി വിഭവങ്ങളും
നിരവധി ഔഷധ ഗുണങ്ങളാണ് ലവ്ലോലിക്കയ്ക്കുള്ളത്. കാത്സ്യം, വിറ്റാമിന്‍ ബി, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പുളിരസമായതിനാല്‍ അച്ചാര്‍, സലാഡ് എന്നിവയുണ്ടാക്കാന്‍ നല്ലതാണ്. ജലാംശം വളരെ കുറവായതിനാല്‍ അച്ചാറിട്ടാല്‍ ലവ്‌ലോലിക്ക ചുങ്ങില്ല. വെറുതെ കഴിക്കാനും ഏറെ നല്ലതാണ്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment