അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലിന് കഴിയുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം ആവശ്യക്കാര്‍ ഏറെയാണിപ്പോള്‍, വെന്ത വെളിച്ചെണ്ണ, ഉരുക്കുവെളിച്ചെണ്ണ എന്നീ പേരുകളിലുമിതറിയപ്പെടുന്നു.
ഈ നൂറ്റാണ്ടിന്റെ വ്യവസായമെന്ന് അറിയപ്പെടുന്നത് എന്താണ്...? ഉത്തരമൊന്നേയുള്ളൂ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍. അതായത് നമ്മുടെ ഉരുക്കു വെളിച്ചെണ്ണ. പണ്ട് അമ്മമാര്‍ തേങ്ങ ചിരകി പാലെടുത്തു ഉരുളിയില്‍ ഒഴിച്ച് അടുപ്പത്ത് വച്ചു തയാറാക്കിയിരുന്ന സാധനം തന്നെ. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലിന് കഴിയുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം ആവശ്യക്കാര്‍ ഏറെയാണിപ്പോള്‍, വെന്ത വെളിച്ചെണ്ണ, ഉരുക്കുവെളിച്ചെണ്ണ എന്നീ പേരുകളിലുമിതറിയപ്പെടുന്നു.
മോണോലോറിന്‍ സമ്പുഷ്ടം
മുലപ്പാലിനോളം പരിശുദ്ധമായ മറ്റൊന്നില്ലെന്നാണ് പറയുക, ഇതിലടങ്ങിയ മോണോലോറിന്‍ എന്ന ഘടകത്താല്‍ വെര്‍ജിന്‍ കോക്കനാട്ട് ഓയിലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അനവധി രോഗങ്ങള്‍ക്കെതിരേ പ്രതിരോധ ശക്തി നല്‍കാന്‍ മോണോലോറിന് കഴിയും. 50 ശതമാനത്തോളമുള്ള ലോറിക് ആസിഡ് (fatty acid) എന്ന കൊഴുപ്പ് അമ്ല (fatty acid) മാണ് ഇതിലുള്ളത്. മധ്യശ്രേണി ശ്യംഖലയിലെ (medium chain fatty acid) ലോറിക് ആസിഡ് (C12) കൂടാതെ, വൈറ്റമിന്‍ - ഇ യും ഇതിലുണ്ട്. ലോറിക് ആസിഡ് മനുഷ്യ ശരീരത്തിലെത്തിയാല്‍ വിഘടിച്ച് മോണോലോറിന്‍ (Monolaurin) എന്ന ഘടകമായി മാറുന്നു ഇതിന് വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ ശരീരകവചം (cell walls) നശിപ്പിക്കാന്‍ ശേഷിയുണ്ട്. ശരീരത്തിനു രോഗപ്രതി രോധശേഷി ലഭിക്കുന്നതിനുള്ള കാരണമിതാണ്. ലോറിക് ആസിഡ് കൂടാതെ മധ്യശ്രേണി ശ്യംഖലയിലുള്ള മിരിസ്റ്റിക് (C14), പാമറ്റിക് (C16), സ്റ്റിയറിക് (C18) എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. എയ്ഡ്സ്, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കു ഹേതുവായ അണുക്കളെ നശിപ്പിച്ച് രോഗപ്രതിരോധശേഷി നല്‍കാനും ട്യൂമര്‍ വളര്‍ച്ച പ്രതിരോധിക്കാനും ചീത്ത കൊളസ്ട്രോള്‍നില കുറയ്ക്കാനും വയറിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാനും സ്ഥിരമായി ഓയില്‍ ഉപയോഗിക്കുന്നതു സഹായിക്കും.
നല്ല കൊളസ്ട്രോള്‍ കൂട്ടും
അല്‍ഷിമേഴ്സിന് കാരണമായ അമൈലോയ്ഡ് പ്ലേക്ക് എന്ന ആവരണത്തിന്റെ കട്ടി കുറയ്ക്കുക വഴി രോഗതീവ്രത കുറയ്ക്കാനും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ സഹായിക്കും. നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നതു വഴി ഹൃദയാരോഗ്യത്തിനും ഉപകരിക്കും. ചൊറി, കരപ്പന്‍, പാടുകള്‍ എന്നി മാറ്റി ചര്‍മ സൗന്ദര്യം വര്‍ധിപ്പിക്കാനും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നല്ലതാണ്. മൗത്ത് ഫ്രഷ്നറായും ആഫ്റ്റര്‍ഷേവ് ലോഷനായും ഉപയോഗിക്കാം. കൊച്ചു കുട്ടികളെ തേച്ചു കുളിപ്പിക്കാനുമേറെ അനുയോജ്യമാണ്.
തേങ്ങയെ മറന്ന മലയാളി
ഗള്‍ഫും റബറും മലയാളിക്ക് സാമ്പത്തികമായി വലിയ നേട്ടമാണ് നല്‍കിയത്. ഇതോടെ തെങ്ങും തേങ്ങയുമെല്ലാം നമ്മള്‍ മറന്നു. കേരളത്തില്‍ ലഭിക്കുന്ന തേങ്ങയില്‍ നിന്നു നല്ല അളവില്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ തയാറാക്കാം. വിദേശ രാജ്യങ്ങളില്‍ വലിയ പ്രിയമാണിപ്പോണിതിന്, ഇതിനാല്‍ കയറ്റുമതിക്കും വലിയ സാധ്യതയുണ്ട്. വിലത്തകര്‍ച്ച മൂലം ദുരിതത്തിലായ നമ്മുടെ കര്‍ഷകര്‍ക്കും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ വിപണി ആശ്വാസമാണ്. ചെറുപ്പക്കാര്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം സ്വയം തൊഴില്‍ കണ്ടെത്തി മികച്ച വരുമാനം നേടാനുള്ള അവസരം കൂടിയാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ വിപണി തുറന്നിടുന്നത്.
1. നേന്ത്രപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…
നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…
രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.
മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…
1. ക്യാപ്സിക്കം
വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. സാങ്കേതിക വിദ്യയും ജോലി സാഹചര്യങ്ങളും മാറിയതോടെ കണ്ണിന് അധ്വാനം കൂടുതലാണ്. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ കണ്ണിന്റെ കാര്യത്തില്‍…
കേരളത്തിലെ മാര്‍ക്കറ്റില്‍ ഒരു തുള്ളി പോലും കീടനാശിനികള്‍ പ്രയോഗിക്കാതെ വില്‍പ്പനയ്ക്കെത്തുന്ന കടച്ചക്കയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം വെള്ളായനി കാര്‍ഷിക കോളേജ് നടത്തിയ പഠനത്തില്‍ കടച്ചക്കയില്‍…
പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. മലബന്ധത്തെ തടയാനും…
© All rights reserved | Powered by Otwo Designs
Leave a comment