പച്ചക്കറികള്‍ക്ക് വികൃത രൂപം ; പരിഹാരം ഇതൊന്നു മാത്രം

നന്നായി വളവും പരിചരണവും നല്‍കിയിട്ടും കാര്യമില്ല, ബോറോണ്‍ ഇല്ലെങ്കില്‍ ഫലവുമില്ല.

By Harithakeralam
2023-11-29

നല്ലപോലെ വളമിട്ട് കീടങ്ങളെ ഓടിച്ചു വളര്‍ത്തിയ പച്ചക്കറിച്ചെടികളില്‍ വികൃത രൂപത്തില്‍ കായ്കളുണ്ടാകുന്നത് പലരും നേരിടുന്ന അവസ്ഥയാണ്.  വെള്ളരി, പാവല്‍, പടവലം, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും പപ്പായ, വാഴ പോലുള്ള പഴങ്ങളിലും എന്തിന് തെങ്ങിലും കവുങ്ങിലും വരെ ഈ പ്രശ്‌നമുണ്ട്. ഇതിനെല്ലാം കാരണം ഒന്നുമാത്രം, ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവ്. എത്രയധികം കറിയുണ്ടാക്കിയാലും ഒന്നോ രണ്ടോ സ്പൂണ്‍ ഉപ്പിട്ടില്ലെങ്കില്‍ രുചിയുണ്ടാകില്ലല്ലോ... അതു പോലെ തന്നെയാണ് ബോറോണിന്റെ കാര്യവും. നന്നായി വളവും പരിചരണവും നല്‍കിയിട്ടും കാര്യമില്ല, ബോറോണ്‍ ഇല്ലെങ്കില്‍ ഫലവുമില്ല.

വികൃത രൂപം, വളര്‍ച്ചാമുരടിപ്പ്

എല്ലായിനം പച്ചക്കറികളിലും പപ്പായ, വാഴ പോലുളള പഴവര്‍ഗങ്ങള്‍ക്കും നിര്‍ബന്ധമായും ബോറോണ്‍ ആവശ്യമാണ്. നമ്മുടെ മണ്ണില്‍ ബോറോണിന്റെ അളവ് കുറവുമാണ്. ബോറാക്‌സ് എന്ന പേരില്‍ ഈ സൂക്ഷ്മ മൂലകം അറിയപ്പെടും. കിലോയ്ക്ക് 100 മുതല്‍ 150 രൂപവരെയാണ് വില. ജൈവവളങ്ങളോടൊപ്പം ഇവ ഇടയ്ക്കിടെ നിര്‍ബന്ധമായും നല്‍കണം.

പ്രയോഗിക്കേണ്ട രീതി

1. പച്ചക്കറികള്‍ക്ക് നട്ട് 10 ദിവസം കഴിഞ്ഞാല്‍ ബോറോക്‌സ് നല്‍കാം. അഞ്ച് ഗ്രാം ബോറോക്‌സ്   അരകിലോ കമ്പോസ്റ്റിലോ ഉണങ്ങിപ്പൊടിഞ്ഞ ചാണകത്തിലോ ചേര്‍ത്ത് തടത്തിലിട്ട് ഇളക്കി കൊടുക്കുക. 15 ദിവസത്തെ ഇടവേളകളില്‍ ഇതാവര്‍ത്തിക്കുക.

2. പപ്പായയ്ക്ക് 10 ഗ്രാം ബോറോക്‌സ് ചാണകപ്പൊടിയോടൊപ്പം ചേര്‍ത്ത് മാസത്തില്‍ ഒരു തവണ നല്‍കുക.

3. തെങ്ങില്‍ വര്‍ഷത്തില്‍ രണ്ടു തവണ നല്‍കാം.  150 ഗ്രാം  നേരിട്ട് തടത്തിലിട്ടു കൊടുത്താല്‍ മതി.  കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും നല്‍കുന്നതാണ് നല്ലത്. കവുങ്ങിന് 50 ഗ്രാമാണിട്ടു കൊടുക്കേണ്ടത്. തേങ്ങയുടെ വലിപ്പം കുറയുക, ആകൃതിയിലുള്ള വ്യത്യാസം, അടയ്ക്കയുടെ തലപ്പ് വിണ്ടു കീറുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ബോറോണിന്റെ അഭാവം മൂലമാണ്.  4. വാഴ നടുമ്പോള്‍ തന്നെ മറ്റു ജൈവവളങ്ങളോടൊപ്പം കുഴിയിലിട്ടു കൊടുക്കാം. ഒരു കുഴിയില്‍ 10 ഗ്രാം എന്ന തോതിലാണ് ചേര്‍ക്കേണ്ടത്. വാഴയുടെ ഇലകള്‍ ചുക്കി ചുളിഞ്ഞു പൊട്ടുന്നതിന് ഇതൊരു പ്രതിവിധിയാണ്. കുലയിലെ എല്ലാ പഴത്തിനും ഒരേ വലിപ്പം ലഭിക്കാനും ബോറോക്‌സ് നല്‍കുന്നതു സഹായിക്കും.

5. രണ്ടു ഗ്രാം ബോറോക്‌സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ചെറുനാരങ്ങയുടെ നീരും രണ്ടു തുള്ളി ഷാംപൂ കൂടി ചേര്‍ത്ത് സ്േ്രപ ചെയ്യുന്നതും നല്ല ഗുണം നല്‍കും.

Leave a comment

വേരുതീനിപ്പുഴുവിനെയും കായ്തുരപ്പനേയും ജൈവരീതിയില്‍ തുരത്താം

വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള  കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…

By Harithakeralam
ചെടികള്‍ക്കും മുട്ട ഹെല്‍ത്തി ഫുഡ് : എഗ്ഗ് അമിനോ ആസിഡ് തയാറാക്കാം

വേനല്‍മഴ നല്ല പോലെ  മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പച്ചക്കറിച്ചെടികള്‍ നിറയെ കായ്കള്‍: പൂന്തോട്ടം പൂത്തുലയും : പഴത്തൊലി മികച്ച വളം

വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…

By Harithakeralam
കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…

By Harithakeralam
ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs