മണ്ണില്‍ മഗ്നീഷ്യമെന്ന ന്യൂട്രിയന്റിന്റെ കുറവാണ് ഇലകള്‍ മഞ്ഞളിക്കാന്‍ കാരണം. മഴ പെയ്ത് മണ്ണിലെ മഗ്നീഷ്യമെല്ലാം ഒലിച്ചു പോയതാണിപ്പോള്‍ ഈ പ്രശ്‌നം രൂക്ഷമാകാന്‍ കാരണം.
ഇലകള്‍ മഞ്ഞളിച്ചു ചെടികള്‍ നശിച്ചു പോകുന്നത് നിലവില്‍ കര്‍ഷകര്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. പച്ചക്കറികള്‍ മുതല്‍ തെങ്ങിനും വാഴയ്ക്കും വരെ ഈ പ്രശ്‌നമുണ്ട്. ഇതൊരു രോഗമാണെന്നു കരുതി നിരവധി പ്രതിവിധികള്‍ ചെയ്തിട്ടുമൊരു ഫലവും ലഭിക്കാതെ ചെടി മുരടിച്ചു നിന്ന് ഉത്പാദനമില്ലാതെ വലിയ നഷ്ടമണ് കര്‍ഷകര്‍ക്കുണ്ടാകുക. മണ്ണില്‍ മഗ്നീഷ്യമെന്ന ന്യൂട്രിയന്റിന്റെ കുറവാണ് ഇലകള്‍ മഞ്ഞളിക്കാന്‍ കാരണം. മഴ പെയ്ത് മണ്ണിലെ മഗ്നീഷ്യമെല്ലാം ഒലിച്ചു പോയതാണിപ്പോള്‍ ഈ പ്രശ്‌നം രൂക്ഷമാകാന്‍ കാരണം.
ചെടികളില്‍ ഉത്പാദനം പക്രിയകള്‍ നടക്കണമെങ്കില്‍ മഗ്നീഷ്യം കൂടിയേ തീരൂ. ബയോകെമിക്കല്‍ പ്രോസസ് വേണ്ട പോലെ നടന്നാല്‍ മാത്രമേ ചെടി വളര്‍ന്നു നല്ല ഉത്പാദനം ലഭിക്കൂ. മഴ പെയ്ത് മണ്ണിലെ മഗ്നീഷ്യം നഷ്ടമായതോടെ ചെടികള്‍ക്കിതു ലഭിക്കാതെയായി, പൊതുവേ നമ്മുടെ മണ്ണില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറവാണ്.
മഗ്നീഷ്യം സള്‍ഫേറ്റ് എന്ന വളം ചേര്‍ത്ത് കൊടുക്കല്‍ മാത്രമാണിത് പരിഹാരം. മീന്‍ അവശിഷ്ടങ്ങള്‍ ഇതില്‍ നിന്നു തയാറാക്കുന്ന വളങ്ങള്‍ എന്നിവയില്‍ മഗ്നീഷ്യം കുറച്ച് അടങ്ങിയിട്ടുണ്ട്. നല്ല ഫലം ലഭിക്കണമെങ്കില്‍ മഗ്നീഷ്യം സള്‍ഫേറ്റ് ചേര്‍ത്ത് കൊടുക്കുക തന്നെയാണ് മാര്‍ഗം. ഓരോ ചെടിക്കും കൃത്യമായ അളവില്‍ മാത്രമേ ഇതു പ്രയോഗിക്കാവൂ.
1. പച്ചക്കറികള്‍ അഞ്ച് ഗ്രാം നല്‍കിയാല്‍ മതി. ജൈവവളങ്ങളോടൊപ്പം ചുവട്ടില്‍ ഇട്ടു നല്‍കാം. കളകളെല്ലാം പറിച്ച് മണ്ണിളക്കി വേണം ഇതു നല്‍കാന്‍.
2. വാഴയ്ക്ക് 100 ഗ്രാം നല്‍കാം. ഇല മഞ്ഞളിപ്പ് ഏറ്റവും രൂക്ഷമായി കാണുന്നതിപ്പോള്‍ വാഴകളിലാണ്. 50 ഗ്രാം വീതം രണ്ടു തവണ നല്‍കുന്നതാണ് നല്ലത്. നേന്ത്രപ്പഴത്തില്‍ മഗ്നീഷ്യം നല്ല പോലെ അടങ്ങിയിട്ടുണ്ട്. ഇതിലൂടെയാണ് മനുഷ്യ ശരീരത്തിലേക്ക് മഗ്നീഷ്യം ലഭിക്കുന്നത്. പഴത്തിലൂടെ നല്ല രീതിയില്‍ നമുക്ക് ലഭിക്കണമെങ്കില്‍ മണ്ണില്‍ ആദ്യം നല്‍കിയേ മതിയാകൂ.
3.ഒരു തെങ്ങിന് ഒരു വര്‍ഷത്തേക്ക് അര കിലോ കൊടുക്കണം. മണ്ണ് പരിശോധന നടത്തിയാല്‍ കേരളത്തിലെ ചില സ്ഥലങ്ങളില്‍ ഒരു കിലോ വരെ നല്‍കാന്‍ നിര്‍ദേശിക്കാറുണ്ട്.
4. വാഴയെപ്പോലെ ഇല മഞ്ഞളിപ്പ് വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന മറ്റൊരു വിളയാണ് കവുങ്ങ്. മലബാര്‍ മേഖലയില്‍ കവുങ്ങില്‍ ഇല മഞ്ഞളിപ്പ് വ്യാപകമാണ്. അരകിലോ ഒരു കവുങ്ങിന് എന്ന രീതിയില്‍ മഗ്നീഷ്യം സള്‍ഫേറ്റ് നല്‍കാം.
5. പച്ചക്കറികള്‍ക്ക് ഇലകളില്‍ തളിച്ചും നല്‍കാം. അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി സ്േ്രപ ചെയ്തു നല്‍കാം. കൃത്യമായ രീതിയില്‍ നല്‍കിയില്ലെങ്കില്‍ ചെടികള്‍ കരിഞ്ഞു പോകാന്‍ കാരണമാകും. ഇതിനാല്‍ ചുവട്ടില്‍ നല്‍കുന്നത് തന്നെയാണ് നല്ലത്.
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും. നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍ നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും…
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
© All rights reserved | Powered by Otwo Designs
Leave a comment