നല്ല വിളവിന് സ്വീകരിക്കേണ്ട പരിചരണ മുറകള്‍

വിത്തിടുന്നതു മുതല്‍ വിളവെടുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ഓരോ ദിവസവും ചെയ്തു തീര്‍ക്കണം. വിഷമില്ലാത്ത നല്ല ഭക്ഷണം ലഭിക്കുന്നതിനൊപ്പം മാനസികമായ ആനന്ദവുമിതു നല്‍കും. അടുക്കളത്തോട്ടത്തില്‍ ഒരാഴ്ച നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

By Harithakeralam
2023-11-26

ശക്തമായ മഴ മാറിയതോടെ അടുക്കളത്തോട്ടം സജീവമാക്കുകയാണ് കൃഷിയെ സ്‌നേഹിക്കുന്നവര്‍. എത്ര ചെറിയ കൃഷിയിടമാണെങ്കിലും കൃത്യമായ പരിചരണം സ്ഥിരമായി നല്‍കിയെങ്കില്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. വിത്തിടുന്നതു മുതല്‍ വിളവെടുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ഓരോ ദിവസവും ചെയ്തു തീര്‍ക്കണം. വിഷമില്ലാത്ത നല്ല ഭക്ഷണം ലഭിക്കുന്നതിനൊപ്പം മാനസികമായ ആനന്ദവുമിതു നല്‍കും. അടുക്കളത്തോട്ടത്തില്‍ ഒരാഴ്ച നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. ആഴ്ചയില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്തണം. എന്നാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. ഗ്രോബാഗ്, ചട്ടി, ചാക്ക് തുടങ്ങിയവയില്‍ കൃഷി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പൊടിഞ്ഞ ജൈവളം, അതായത് ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്‍കാഷ്ടം തുടങ്ങിയവരും പുളിപ്പിച്ച വളങ്ങളുമാണ് നല്‍കേണ്ടത്.  പച്ചച്ചാണകം, ഗോമൂത്രം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് തുടങ്ങിയവ പുളിപ്പിച്ച് നല്‍കുന്നതും നല്ലതാണ്. ഓരോ ആഴ്ചയിലും വളം മാറ്റി നല്‍കണം.  

2. ഒരേ ചട്ടിയില്‍ സ്ഥിരമായി ഒരേ ഇനം നടാന്‍ പാടില്ല, ഇത് ഉത്പാദനം കുറയാനും രോഗ-കീട ബാധയ്ക്കും കാരണമാകും. ഉദാഹരണത്തിന് ഒരു തവണ വെണ്ട വളര്‍ത്തിയ ചട്ടിയില്‍ അടുത്ത തവണ മറ്റൊരു പച്ചക്കറി നടുക.

3. കഞ്ഞിവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് തളിക്കുന്നത് കീടങ്ങളെ തുരത്താന് നല്ലതാണ്. വലിയ അധ്വാനവും ചെലവുമില്ലാതെ ഇക്കാര്യം ചെയ്യാം.  

4. മഞ്ഞക്കെണി പ്രയോഗിക്കുന്നത് പന്തല്‍ വിളകളില്‍ വരുന്ന കീടങ്ങളെ തുരത്താന്‍ സഹായിക്കും.  

5. വേപ്പെണ്ണെയാണ് മറ്റൊരു പോംവഴി. ഇതു  സ്േ്രപ ചെയ്യുന്നതിലൂടെയും കീടങ്ങളെ തുരത്താം.

6. ജൈവകര്‍ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സ്യൂഡോമോണസ്. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും പ്രയോഗിക്കണം. ഇലകളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം. ഇതില്‍ 10 ഗ്രാം ശര്‍ക്കരയോ കുറച്ചു പുളിച്ച തൈരോ ചേര്‍ത്താല്‍ ഏറെ നല്ലതാണ്.  

7. താങ്ങ് കൊടുക്കേണ്ട തൈകള്‍ക്ക് താങ്ങ് കൊടുക്കുകയും , പന്തല്‍ ആവശ്യമുള്ളവയ്ക്ക് അതു നല്‍കുകയും വേണം. എന്നാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. വെയില്‍ ശക്തമായാല്‍ പുതയിട്ടു കൊടുക്കാനും ശ്രദ്ധിക്കണം.  

Leave a comment

തക്കാളിച്ചെടി നിറയെ കായ്കള്‍: മണ്ണിലെ അമ്ലത കുറച്ച് കൃഷി ചെയ്യാം

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…

By Harithakeralam
തക്കാളി ഇലകളില്‍ പൂപ്പല്‍, മുളക് ഇല ചുരുളുന്നു; ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താം

അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…

By Harithakeralam
പച്ചമുളക് നന്നായി കായ്ക്കാന്‍ വളം അടുക്കളയില്‍ നിന്നു തന്നെ

മഴയും വെയിലുമൊന്നും പ്രശ്‌നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്‌നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…

By Harithakeralam
മഴക്കാലത്ത് പച്ചമുളക് നല്ല വിളവ് തരും; ഈ വളങ്ങള്‍ പ്രയോഗിക്കാം

മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്‌നമല്ലാതെ പച്ചമുളക് വളരും.  കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…

By Harithakeralam
മഴയത്തും നല്ല വിളവ്, കൃഷി രീതിയും എളുപ്പം ; പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ വളര്‍ത്താം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…

By Harithakeralam
ശക്തമായ മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.

By Harithakeralam
ശക്തമായ മഴ തുടരുന്നു : ജാതിത്തോട്ടത്തിലും പച്ചക്കറികളിലും പ്രത്യേക ശ്രദ്ധ

കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…

By Harithakeralam
കോവലില്‍ നിന്നും മികച്ച വിളവ്; കനത്ത മഴയ്ക്ക് മുമ്പ് തണ്ട് വെട്ടി പരിപാലിക്കാം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs