ശാരിക, മാലിക, ജ്യോതിക എന്നിവയാണ് വേനല്‍ക്കാലത്ത് നല്ലത്. പടരുന്ന ഇനങ്ങളായ അനശ്വര, കൈരളി, വരുണ്‍, അര്‍ക്ക ഗരിമ, കനകമണി എന്നിവയും കൃഷി ചെയ്യാം.
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍. മഴയും വേനലും മഞ്ഞുമൊന്നും പ്രശ്‌നമല്ലാത്ത പയര്‍ മലയാളികളുടെ ഇഷ്ടഭക്ഷണം കൂടിയാണ്. എന്നാല്‍ ഓരോ കാലാവസ്ഥയിലും നടേണ്ട ഇനങ്ങള്‍ തെരഞ്ഞെടുത്ത് നട്ടില്ലെങ്കില്‍ വിളവ് പ്രശ്‌നമാകും. കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇവയെ പിടികൂടും. മഞ്ഞുകാലത്ത് തുടങ്ങി വേനല്‍ മുഴുവന്‍ പയര്‍ ലഭിക്കാനുളള കൃഷി രീതികള്‍ നോക്കാം.
ഇനങ്ങള്‍
ശാരിക, മാലിക, ജ്യോതിക എന്നിവയാണ് വേനല്‍ക്കാലത്ത് നല്ലത്. പടരുന്ന ഇനങ്ങളായ അനശ്വര, കൈരളി, വരുണ്‍, അര്‍ക്ക ഗരിമ, കനകമണി എന്നിവയും കൃഷി ചെയ്യാം.
നല്ല വിളവിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. 75 മില്ലി വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്ത് ഇതില്‍ വിത്തിട്ടു വച്ച ശേഷം നടുക.
2. കുമ്മായം നല്ല പോലെ ആവശ്യമാണ് പയറിന്, ഒരു സെന്റ് സ്ഥലത്തേക്ക് രണ്ടു കിലോ എന്ന തോതില്‍ കുമ്മായം ചേര്‍ത്ത് രണ്ടാഴ്ചയ്ക്ക് ശേഷം പയര്‍ നടുക. ഗ്രോബാഗിലും ചട്ടിയുമൊക്കെ നടുമ്പോഴും ആവശ്യത്തിന് കുമ്മായം ചേര്‍ക്കണം.
3. പയര്‍ വളര്‍ന്നു തുടങ്ങിയാല്‍ മുഞ്ഞയെത്തും. വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ പ്രയോഗിച്ച് ഇവയെ തുരത്താം. ഒരു ലിറ്റര്‍ പുളിച്ച മോരും ഒരു ലിറ്റര്‍ സോപ്പ് വെള്ളവും ലയിപ്പിച്ചു സ്േ്രപ ചെയ്യാം. ബീവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ സ്േ്രപ ചെയ്യുന്നതും നല്ലതാണ്.
4. ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ് തുടങ്ങിയ വളങ്ങള്‍ രണ്ടാഴ്ച കൂടുമ്പോള്‍ പ്രയോഗിക്കണം.
5. വളളി വീശി വളര്‍ന്നു തുടങ്ങിയാല്‍ തലപ്പ് നുള്ളി കൊടുക്കണം. ധാരാളം പൂക്കളും കായ്കളുമുണ്ടാകാന്‍ ഇതു സഹായിക്കും.
6. ഫിഷ് അമിനോ ആസിഡ് രണ്ടാഴ്ചയിലൊരിക്കല്‍ ഇലകളില്‍ തളിക്കാം.
7. പയര്‍ നട്ട് 15 ദിവസം കഴിഞ്ഞാല്‍ പൊട്ടാഷ് വളം നല്‍കണം. 10 ഗ്രാം പൊട്ടാഷ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചു കൊടുക്കാം.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment