കോവല്‍ നന്നായി കായ്ക്കാന്‍ ചീമക്കൊന്നയും മുരിങ്ങയിലയും

വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വള്ളി വീശി കായ്കള്‍ ലഭിക്കാന്‍ ചില പ്രത്യേക ജൈവവളക്കൂട്ടുകള്‍ നല്‍കിയാല്‍ മതി.

By Harithakeralam
2023-05-08

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവും കീടനിയന്ത്രണവുമൊന്നും നടത്തിയിട്ടില്ലെങ്കിലും കോവല്‍ അത്യാവശ്യം വിളവ് തരും. എന്നാല്‍ നല്ല പോലെ വള്ളി വീശി കായ്കള്‍ ലഭിക്കാന്‍ ചില പ്രത്യേക ജൈവവളക്കൂട്ടുകള്‍ നല്‍കിയാല്‍ മതി. അത്തരമൊരു ജൈവവളക്കൂട്ടാണ് ഇനി പറയുന്നത്.


ചീമക്കൊന്നയും മുരിങ്ങയിലയും

വള്ളി നല്ലപോലെ പടര്‍ന്നു നിറയെ കായ്കളുണ്ടാകാന്‍ നൈട്രജന്‍ അടങ്ങിയ വളങ്ങളാണ് ആവശ്യം. നമ്മുടെ ആവശ്യത്തിനു ചീമക്കൊന്നയില, മുരിങ്ങയില എന്നിവയെടുത്ത് ഒരു പാത്രത്തിലിടുക. ഇത്ര അനുപാതം ഇലയെടുക്കണമെന്നില്ല, നമുക്ക് എത്ര വളം ആവശ്യമാണോ അതിന് അനുസരിച്ച് ഇലകളെടുക്കാം. ഇതിലേക്ക് ആവശ്യത്തിനു കഞ്ഞിവെള്ളമൊഴിക്കുക.

 പുളിച്ച കഞ്ഞിവെള്ളത്തിന്റെ തെളി ഒഴിക്കുന്നതാണ് നല്ലത്. പാത്രത്തിലെ ഇലകള്‍ മുങ്ങിക്കിടക്കാന്‍ പാകത്തിനു വെള്ളമൊഴിക്കണം. ഇലകള്‍ വെള്ളത്തില്‍ കിടക്കുന്നതിനാല്‍ ദുര്‍ഗന്ധമുണ്ടാകും, ഇതൊഴിവാക്കാന്‍ ഒരു പിടി ശര്‍ക്കര പൊടിച്ചിടുക. തുടര്‍ന്നു പാത്രം അടച്ചു വയ്ക്കുക.

ജൈവലായനി
തയാറാക്കാം

മൂന്നു ദിവസം കഴിഞ്ഞു പാത്രം തുറക്കാം. ഇലകള്‍ ഏതാണ്ടെല്ലാം അലിഞ്ഞിരിക്കും. ഒരു ലിറ്റര്‍ ലായനിയില്‍ മൂന്നു ലിറ്റര്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ലായനി ഒഴിച്ചു കൊടുക്കണം. കോവല്‍ നല്ല പോലെ വള്ളി വീശി വളരാനും ധാരാളം കായ്കളുണ്ടാകാനുമിതു സഹായിക്കും.

Leave a comment

വേരുതീനിപ്പുഴുവിനെയും കായ്തുരപ്പനേയും ജൈവരീതിയില്‍ തുരത്താം

വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള  കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…

By Harithakeralam
ചെടികള്‍ക്കും മുട്ട ഹെല്‍ത്തി ഫുഡ് : എഗ്ഗ് അമിനോ ആസിഡ് തയാറാക്കാം

വേനല്‍മഴ നല്ല പോലെ  മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പച്ചക്കറിച്ചെടികള്‍ നിറയെ കായ്കള്‍: പൂന്തോട്ടം പൂത്തുലയും : പഴത്തൊലി മികച്ച വളം

വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…

By Harithakeralam
കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…

By Harithakeralam
ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs