മൊസൈക്ക് രോഗവും തണ്ടുതുരപ്പനും ; വെണ്ടക്കൃഷിയിലെ സ്ഥിരം പ്രശ്‌നക്കാര്‍

മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്‌നം സൃഷ്ടിച്ചു തുടങ്ങും. ഇവയെ തുരത്തി വെണ്ടക്കൃഷിയെങ്ങനെ വിജയിപ്പിക്കാമെന്നു നോക്കാം.

By Harithakeralam
2023-05-13

നല്ല മഴ കിട്ടിയതോടെ വെണ്ടയില്‍ ധാരാളം പൂക്കളും കായ്കളുമെല്ലാം വന്നു തുടങ്ങിയിട്ടുണ്ടാകും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്‌നം സൃഷ്ടിച്ചു തുടങ്ങും. ഇവയെ തുരത്തി വെണ്ടക്കൃഷിയെങ്ങനെ വിജയിപ്പിക്കാമെന്നു നോക്കാം.

1. മൊസേക്ക് രോഗം

ഇല ഞരമ്പുകളിലെ പച്ചപ്പ് നഷ്ടപ്പെട്ടു മഞ്ഞ നിറമാകുന്നു. ഞരമ്പ് തടിക്കുക, കായ്കള്‍ ചെറുതും മഞ്ഞ കലര്‍ന്ന പച്ച നിറത്തിലുമാകുക എന്നിവയാണ്  മൊസേക്ക് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇലതുള്ളന്‍, വെള്ളീച്ച എന്നിവ രോഗവാഹകരാണ്.


1. രോഗം ബാധിച്ച ചെടികളെ ഉടനെ തന്നെ ഉഴുതു നശിപ്പിക്കുക. ഇതു മറ്റു വെണ്ടകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ സഹായിക്കും.
2.  രോഗ വാഹകരായ കീടങ്ങളെ നശിപ്പിക്കുക. അതിനു വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം 23 മില്ലി/1 ലിറ്റര്‍ വെള്ളം എന്ന തോതില്‍ തളിക്കുക. നീം സോപ്പ് 5ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് സ്േ്രപ ചെയ്യുക.
3. രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നും മാത്രം വിത്തുകള്‍ ശേഖരിക്കുക.


2. ഇലചുരുട്ടിപ്പുഴു

ഇളം മഞ്ഞ ചിറകുള്ള തവിട്ടു നിറത്തില്‍ വരകളുള്ള ശലഭത്തിന്റെ പുഴുക്കളാണ്. ഇവ വെണ്ടയുടെ  ഇല ചുരുട്ടി തിന്നു നശിപ്പിക്കും.  

1.  വിളക്കുകെണി വയ്ക്കുക.(വൈകുന്നേരം)
2.  ചുരുട്ടിയ ഇലകള്‍ ശേഖരിച്ചു നശിപ്പിക്കുക.
3.  വേപ്പിന്‍കുരു സത്ത് 5% വീര്യത്തില്‍  തളിക്കുക.
4.  വേപ്പ് അധിഷ്ടിത കീടനാശിനികള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മില്ലിയെന്ന തോതില്‍ തളിക്കുക.
5.  നടുമ്പോള്‍ തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക. 

3. കായും തണ്ടും 
തുരക്കുന്ന പുഴുക്കള്‍

വെളുത്ത മുന്‍ ചിറകുകളില്‍ പച്ച അടയാളമുള്ള ശലഭത്തിന്റെ പുഴുക്കളാണ് കാരണക്കാര്‍. ഇളം തണ്ടുകളിലും കായ്കളിലും തുളച്ചുകയറി ഉള്‍ഭാഗം തിന്നു നശിപ്പിക്കുന്നു.

1. കീടബാധയേറ്റ ഇല,തണ്ട്, കായ്കള്‍ എന്നിവ നശിപ്പിക്കുക.
2.  ബിവേറിയ വാസിയാന മിത്ര കുമിള്‍ 20ഗ്രാം/ ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച ഇടവിട്ട് തളിക്കുക.
3.  വേപ്പ് അധിഷ്ഠിത   കീടനാശിനി 5 മില്ലി/1 ലിറ്റര്‍ എന്ന തോതില്‍ തളിക്കുക.
4. വിളക്കു കെണി വെക്കുക.

4. നിമാവിര

വേരിനെ ആക്രമിച്ചു ചെടിയുടെ ആരോഗ്യമില്ലാതാക്കുന്നുവയാണ് നിമാ വിരകള്‍. 

1.തടത്തില്‍ കമ്യൂണിസ്റ്റ് പച്ച അരിഞ്ഞിട്ട് നനക്കുക.
2.തടത്തില്‍ നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തിളക്കുക.
3.കരിനൊച്ചി/ ഉങ്ങ് ഇവയുടെ ഇലകള്‍ തടത്തില്‍ നിക്ഷേപിക്കുക.

Leave a comment

ഇലകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താം

നല്ല മഴ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്.…

By Harithakeralam
കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ (Black hug) സാന്നിദ്ധ്യം കണ്ടുവരുന്നു. പകല്‍ സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന കീടള്‍ രാത്രി കാലങ്ങളിലാണ്…

By Harithakeralam
മത്തി തല പൂച്ചയ്ക്ക് കൊടുക്കല്ലേ.... കറിവേപ്പിന് വളമാക്കാം

മത്തി വാങ്ങി വീട്ടില്‍ കൊണ്ടു പോകാന്‍ പൊലീസ് സംരക്ഷണം വേണ്ട കാലമാണിന്ന്... അത്ര വിലയാണ്  മത്തി അല്ലെങ്കില്‍ ചാളയെന്ന മലയാളിയുടെ പ്രിയപ്പെട്ട മീനിന്.  എന്നാല്‍ അടുത്തിടെ മത്തിയുടെ വില റോക്കറ്റ്…

By Harithakeralam
മിലിമൂട്ടയേയും ഇലചുരുട്ടിപ്പുഴുവിനെയും തുരത്താന്‍ മിശ്രിത ഇല കീടനാശിനി

ഇലകളും ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവയും ഉപയോഗിച്ചു തയാറാക്കുന്ന കീടനാശിനികള്‍ കൊണ്ടു മിലിമൂട്ട, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങളെ തുരത്താം. പ്രകൃതിക്കും മനുഷ്യനും ഒരു പ്രശ്നവുമുണ്ടാക്കാത്തവയാണ് ഈ…

By Harithakeralam
തക്കാളിയിലെ കീടങ്ങളെ തുരത്താന്‍ ഉലുവ കഷായം

ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി, ഇതിന്റെ വിലയാണെങ്കില്‍ ദിനം തോറും വര്‍ധിക്കുകയും ചെയ്യുന്നു.  തക്കാളി നമ്മുടെ നാട്ടില്‍ നല്ല പോലെ വിളഞ്ഞു കിട്ടാന്‍ പ്രയാസമാണ്. കീടങ്ങളും…

By Harithakeralam
കീടങ്ങളെ അകറ്റാന്‍ വിവിധ സത്തുകള്‍

ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി,…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

മണ്ണെണ്ണ എമല്‍ഷന്‍

നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമല്‍ഷന്‍. 5 ലിറ്റര്‍ മണ്ണെണ്ണ എമല്‍ഷന്‍ തയ്യാറാക്കുന്നതിന് 5 ഗ്രാം ബാര്‍സോപ്പ്,…

By Harithakeralam
പച്ചക്കറികളുടെ ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താം

അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും.ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs