വേനലിലും മഴയത്തും കൈ നിറയെ പയര്‍

പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയര്‍ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയര്‍, കുറ്റിപ്പയര്‍, വന്‍പയര്‍, മമ്പയര്‍, അച്ചിങ്ങാ പയര്‍ തുടങ്ങിയ പല പേരിലും ഇനത്തിലും പയര്‍ അറിയപ്പെടുന്നു

By Harithakeralam
2023-05-14

പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയര്‍ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയര്‍, കുറ്റിപ്പയര്‍, വന്‍പയര്‍, മമ്പയര്‍, അച്ചിങ്ങാ പയര്‍ തുടങ്ങിയ പല പേരിലും ഇനത്തിലും പയര്‍ അറിയപ്പെടുന്നു.  മണ്ണിന്റെ ഫലപുഷ്ടി വര്‍ധിക്കാനും പയര്‍ കൃഷി ചെയ്യുന്നതു സഹായിക്കും.  തെങ്ങിന്‍തോപ്പിലും വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിലും പയര്‍ വിതയ്ക്കാറുണ്ട്. വീട്ടുവളപ്പില്‍ എല്ലാ കാലത്തും പയര്‍ കൃഷി ചെയ്യാം. 

വിത്തൊരുക്കാം നടാം

വിളവെടുത്ത് 30 ദിവസമായ പയര്‍മണി വിത്തിനായി ഉപയോഗിക്കാം. വിത്തു നടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വെള്ളത്തിലിടണം.  മുളപ്പിച്ച് രണ്ടാഴ്ച പ്രായമായ തൈകള്‍ പറിച്ചു മാറ്റി നടാം. പയര്‍ വിത്ത് വെള്ളത്തിലിടുമ്പോള്‍ തന്നെ നടേണ്ട സ്ഥലം ഒരുക്കേണ്ടതാണ്. പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പ് തടത്തില്‍ കുമ്മായം ചേര്‍ത്തു മണ്ണിലെ പുളിരസം മാറ്റുക. നടുന്നതിനു മൂന്ന്-നാല് ദിവസം മുമ്പ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ മണ്ണുമായി നന്നായി യോജിപ്പിച്ച് ദിവസം രണ്ടു നേരം നനയ്ക്കണം. ഇതിനു ശേഷം നടുവിലായി തൈ നടാം. വേനല്‍ക്കാലത്താണെങ്കില്‍ ദിവസവും നനച്ചു കൊടുക്കുക.

വളപ്രയോഗം

ചെടി വള്ളി വീശി തുടങ്ങുമ്പോള്‍ പടരാനുള്ള സൗകര്യമൊരുക്കണം. വളപ്രയോഗം, ജലസേചനം ഇതു രണ്ടും തുടക്കം മുതലേ ശ്രദ്ധിക്കണം. ചെടിയുടെ വളര്‍ച്ചയില്‍ ജൈവവളങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്കും ജലാംശം പിടിച്ചു നിര്‍ത്താനും രാസവളങ്ങള്‍ ആഗിരണം ചെയ്യാനും മണ്ണില്‍ ജൈവവളങ്ങള്‍ സമ്പുഷ്ടമായിരിക്കണം.  ജലസേചനത്തിന്റെ കൂടുതല്‍, കുറവുകള്‍ ചെടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. നല്ല വിളവിന് കൃത്യമായ ജലസേചനം ഉറപ്പുവരുത്തണം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. ജൈവസ്ലറി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുക്കുകയും ജീവാമൃതം 2 ആഴ്ച കൂടുമ്പോള്‍ ചേര്‍ത്തുകൊടുക്കുകയും ചെയ്താല്‍ പയര്‍ വേഗം വളരുന്നതായി കാണാം. ഫിഷ്അമിനോ പയര്‍ ചെടി നന്നായി പൂവിടുന്നതിനും, ചാഴി ശല്യം മാറുന്നതിനും വളരെ നല്ലതാണ്.


രോഗങ്ങളും കീടങ്ങളും

മഴയുള്ളപ്പോഴും നല്ല തണുപ്പുള്ള സമയത്തും പയറിനെ ബാധിക്കുന്ന രോഗമാണ് പൗഡറി മില്‍ ഡ്യു. ഇലകളില്‍ ചെറിയ കുത്തുകള്‍ പോലെ കാണുകയും അതിനെത്തുടര്‍ന്ന് പൗഡറിട്ടതു പോലെ ഫംഗസ് ഇലകളിലും തണ്ടിലും കാണപ്പെടുന്നു. അവസാനം ഇലകള്‍ മഞ്ഞ നിറത്തിലാവുകയും നശിച്ചു പോവുകയും ചെയ്യുന്നു. ഈ രോഗം ബാധിച്ചാല്‍ വിളവ് വളരെ കുറയും. കോപ്പര്‍ ഓക്‌സിക്ലോറൈഡ് രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യുകയാണെങ്കില്‍ ഈ രോഗത്തെ നിയന്ത്രിക്കാം. വിളവെടുപ്പ് സമയം ആകുമ്പോഴാണ് പ്രധാനമായും ചാഴി ശല്യം കണ്ടു തുടങ്ങുന്നത്. തോട്ടത്തിന്റെ വിവിധഭാഗങ്ങളില്‍  മത്തി  തൂക്കിയിടുന്നത് ഒരു പരിധിവരെ ചാഴിയെ അകറ്റും. വേപ്പെണ്ണ എമല്‍ഷന്‍ തളിച്ചു കൊടുത്തും ചാഴിയെയും ഇലചുരുട്ടിപ്പുഴുവിനെയും തുരത്താം. ചിത്ര കീടത്തെ അകറ്റാന്‍ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിക്കുക. കായ് തുരപ്പനെ അകറ്റാന്‍ 100 മില്ലി ഗോമൂത്രം 9 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് അതില്‍ അഞ്ച് ഗ്രാം കായവും, പത്തുഗ്രാം കാന്താരി സത്തും ചേര്‍ത്ത് തളിക്കുക. 

വിളവെടുപ്പ്

പയര്‍ ചെടി സാധാരണയായി 45 - 50 ദിവസത്തിനുള്ളില്‍ പൂവിടും. പെട്ടെന്നു പൂവിടാന്‍ പയറിലെ ഇലകള്‍ 10% മുറിച്ചുനീക്കി അതിനുശേഷം അഞ്ച് ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുക. രോഗപ്രതിരോധ ശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കുക, സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കുക, കൃഷിയിടത്തില്‍ വായു പ്രവാഹം കടന്നു പോകുന്ന സാഹചര്യമുണ്ടാക്കുക, രോഗബാധ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ ഇലകള്‍ നശിപ്പിക്കുക, കൃഷിസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നീ മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ പയര്‍കൃഷി വിജയകരമായി തീരും.

Leave a comment

ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ : മംഗ്നീഷ്യം കുറവ് പരിഹരിക്കാം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
ചൂടുള്ള കാലാവസ്ഥയില്‍ പ്രയോഗിക്കാന്‍ ചില നാട്ടറിവുകള്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
കൈ നിറയെ വിളവ് ലഭിക്കാന്‍ കടപ്പിണ്ണാക്കും ശര്‍ക്കരയും

പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം.   കടലപ്പിണ്ണാക്കും…

By Harithakeralam
വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
വേനല്‍ച്ചൂടില്‍ കീടനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…

By Harithakeralam
പാവയ്ക്ക പൂവിട്ടു തുടങ്ങിയോ : നല്ല പോലെ കായ്കളുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ഉടനെ ചെയ്യുക

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…

By Harithakeralam
ഗ്രോബാഗിലെ വെണ്ടക്കൃഷി

ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട.  ഏതു കാലാവസ്ഥയിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs