നൂതന സാങ്കേതിക തികവോടെ പുതിയ മുഖവുമായി ഹരിതകേരളം ന്യൂസ്

ഹരിതകേരളം ന്യൂസ് ഇനി വായനക്കാരിലേക്കെത്തുന്നതു നൂതന സാങ്കേതിക തികവോടെ പുതിയ രൂപത്തില്‍

By Harithakeralam

ഹരിതകേരളം ന്യൂസ് ഇനി വായനക്കാരിലേക്കെത്തുന്നതു നൂതന സാങ്കേതിക തികവോടെ പുതിയ രൂപത്തില്‍. കാര്‍ഷിക അറിവുകള്‍ പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ 2016ല്‍ ആരംഭിച്ച ഹരിതകേരളം ന്യൂസ് മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കാര്‍ഷിക ഓണ്‍ലൈനാണ്. ലോകം മുഴുവന്‍ നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന കാലമാണിത്, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമുണ്ടാക്കിയ വിപ്ലവും അത്രയ്ക്ക് വലുതാണ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ദിവസേനയുള്ള വാര്‍ത്തകളും മറ്റും ഭൂരിഭാഗം പേരും മനസിലാക്കുന്നത്. ഇതിനോടൊപ്പം ചേര്‍ന്നു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈല്‍ ഫോണിലൂടെ കാര്‍ഷിക മേഖലയിലെ അറിവുകള്‍ സ്വന്തമാക്കാന്‍ ഹരിതകേരളം ന്യൂസ് സഹായിക്കുന്നു.


മൊബൈല്‍ ഫോണില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും  അനായാസം വാര്‍ത്തകള്‍ മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് സൈറ്റിന്റെ ഡിസൈന്‍. മറ്റു വാര്‍ത്തകളിലേക്ക് പോകാനും വീഡിയോകള്‍ കാണാനും വളരെപ്പെട്ടെന്ന് സാധിക്കും. ചോദ്യോത്തരങ്ങള്‍, മാലിന്യസംസ്‌കരണം, ആരോഗ്യം, വിദഗ്ധരുടെ ലേഖനങ്ങള്‍ തുടങ്ങി നിരവധി പുതിയ പംക്തികള്‍ക്കും പ്രാധാന്യം നല്‍കുന്നു.

വിത്തുപ്പെട്ടി എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് സെക്ഷനുകൂടി ഇതിനോടൊപ്പം ഹരിതകേരളം ന്യൂസില്‍ തുടക്കമാവുകയാണ്. നല്ലയിനം വിത്തുകള്‍, വളങ്ങള്‍ , ഗ്രോബാഗുകള്‍, കൃഷി ചെയ്യാനുള്ള മറ്റ് ഉപകരണങ്ങള്‍ എന്നിവ ഓണ്‍ലെന്‍നായി വാങ്ങാനുള്ള സൗകര്യം വിത്തുപ്പെട്ടി എന്ന സെക്ഷനിലുണ്ടാകും. മാധ്യമ- കാര്‍ഷിക മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവരാണ് ഈ ഉദ്യമത്തിന് പിന്നില്‍. പുതിയ രൂപത്തിലെത്തുന്ന ഹരിതകേരളം ന്യൂസിനും ഈ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a comment

ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
മനോജിന്റെ കൃഷിപാഠങ്ങള്‍

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍…

By മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍. എന്നാല്‍ ഉയര്‍ന്ന…

By നൗഫിയ സുലൈമാന്‍
സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും…

By ജിനേഷ് ദേവസ്യ
Leave a comment

© All rights reserved | Powered by Otwo Designs