കേരള കര്‍ഷകന്‍ സ്‌പെഷ്യല്‍ പതിപ്പ് കൃഷി മന്ത്രി പ്രകാശനം ചെയ്തു

ആരോഗ്യ രംഗത്തെ വിദഗ്ധര്‍ എഴുതിയിട്ടുള്ള ലേഖനങ്ങളാണ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

By Harithakeralam
2024-07-03

 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' വിഷയത്തെ ആസ്പദമാക്കി കൃഷിവകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ കേരള കര്‍ഷകന്റെ സ്‌പെഷ്യല്‍ പതിപ്പ് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശീലമാക്കേണ്ട ആഹാരക്രമത്തെക്കുറിച്ചും കാര്‍ഷിക മുറകളെക്കുറിച്ചും പ്രതിപാദിക്കുന്ന പതിപ്പില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ എഴുതിയിട്ടുള്ള ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സെക്രട്ടറിയേറ്റ് അനക്‌സില്‍  നടന്ന ചടങ്ങില്‍ മാസികയുടെ കോപ്പി മന്ത്രി കാര്‍ഷികോത്പാദന കമ്മീഷണര്‍  ഡോ.അശോക് ബിക്ക്  നല്‍കിയാണ് പ്രകാശനം ചെയ്തത്.  

ഇടുക്കി മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം പ്രൊഫ.  ശ്രീകുമാര്‍, തിരുവനന്തപുരം തൈക്കാട് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷന്‍ ഡോ. ബെന്നറ്റ് സൈലം പി, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹരിപ്രിയദേവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a comment

പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കും

തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്‍പൊട്ട് പോകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഞാറ്റുവേലകളില്‍ പ്രധാനമായ തിരുവാതിര ഞാറ്റുവേലക്കാലത്ത്…

By Harithakeralam
കേരള കര്‍ഷകന്‍ സ്‌പെഷ്യല്‍ പതിപ്പ് കൃഷി മന്ത്രി പ്രകാശനം ചെയ്തു

 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' വിഷയത്തെ ആസ്പദമാക്കി കൃഷിവകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ കേരള കര്‍ഷകന്റെ സ്‌പെഷ്യല്‍ പതിപ്പ് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. ജീവിതശൈലി രോഗങ്ങളെ…

By Harithakeralam
തിരുവാതിര ഞാറ്റുവേല : കാര്‍ഷിക മേളക്ക് തുടക്കം

തിരുവനന്തപുരം: തിരുവാതിര ഞാറ്റുവേലയുടെ സമാപനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം പൂജപ്പുര സരസ്വതി മണ്ഡപം മൈതാനത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ…

By Harithakeralam
വന്യജീവി ആക്രമണം: കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട്

അഞ്ചല്‍: വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ 2 കോടിയും RKVY പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപയും വകയിരുത്തി കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികളുമായി കൃഷി വകുപ്പ്…

By Harithakeralam
വയനാടന്‍ റോബസ്റ്റ കാപ്പി ലോക കാപ്പി കോണ്‍ഫറന്‍സില്‍

കല്‍പറ്റ: ഡെന്മാര്‍ക്കിലെ കോപ്പന്‍ഹെഗില്‍ ജൂണ്‍ 27 മുതല്‍ 29 വരെ നടന്ന പ്രസിദ്ധമായ ലോക കോഫി മേളയില്‍ ഇടംപിടിച്ച് വയാടിന്റെ സ്വന്തം റോബസ്റ്റ കാപ്പി. വ്യവസായ വകുപ്പ്, പ്ലാന്റേഷന്‍ വകുപ്പ്, കിന്‍ഫ്ര എന്നീ…

By Harithakeralam
കെപ്‌കോ ഉല്‍പ്പന്നങ്ങള്‍ അതിവേഗം ജനങ്ങളിലേക്ക്

തിരുവനന്തപുരം: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ ചിക്കന്‍, മുട്ട ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സുലഭമാക്കുന്നതിന്റെ ഭാഗമായി മൂന്നു വാഹനങ്ങള്‍ നിരത്തിലിറക്കി.  കെപ്കോയുടെ റെസ്റ്റോറന്റില്‍…

By Harithakeralam
കര്‍ഷക സംവാദം മാര്‍ച്ച് രണ്ടിന്

വകേരള സദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നു. മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷക സംവാദം മാര്‍ച്ച് 2ന്  ആലപ്പുഴ കാംലോട്ട്…

By Harithakeralam
കര്‍ഷക ഉത്പാദക സംഘങ്ങളുടെ 'തരംഗ്' മേളയ്ക്ക് കൊച്ചിയില്‍ തുടക്കം

കൊച്ചി: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്താനും ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ട്, നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ കര്‍ഷക ഉത്പാദക സംഘങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs