വരള്‍ച്ചയെ നന്നായി നേരിടാന്‍ കഴിവുള്ള ഈ ചെടിക്ക് ചൂടുള്ള കാലാവസ്ഥയോട് വലിയ താത്പര്യമാണ്. ഉദ്യാനത്തില്‍ ടെക്കാമ പൂത്താല്‍ പക്ഷികളും പൂമ്പാറ്റകളും തേനീച്ചകളും ധാരാളമെത്തും.
മഴയും വെയിലും ഇനി മഞ്ഞുകാലമാണെങ്കിലും നിറയെ പൂക്കളുണ്ടാകുന്ന ചെടിയാണ് ടെക്കോമ. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും ടെക്കോമയില്‍ നിറയെ പൂക്കളുണ്ടാകും. ചെറിയ മരമായും കുള്ളന്‍ ചെടിയായും ഏതാണ്ടൊരു വള്ളിച്ചെടിയായും ഇതിനെ വളര്‍ത്താം.
വരള്‍ച്ചയെ നന്നായി നേരിടാന്‍ കഴിവുള്ള ഈ ചെടിക്ക് ചൂടുള്ള കാലാവസ്ഥയോട് വലിയ താത്പര്യമാണ്. ഉദ്യാനത്തില്‍ ടെക്കാമ പൂത്താല്‍ പക്ഷികളും പൂമ്പാറ്റകളും തേനീച്ചകളും ധാരാളമെത്തും. പയറുപോലെയുള്ള കായയുടെയുള്ളിലെ വിത്തുകള്‍ പറക്കാനുതകുന്ന ചിറകുകളോടുകൂടിയതാണ്. സുബ്രഹ്‌മണ്യകിരീടം എന്നും പ്രാദേശികമായി ചിലര്‍ ഈ ചെടിയെ വിളിക്കുന്നു. അമേരിക്കയാണ് ഈ സസ്യത്തിന്റെ ജന്മദേശം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിര്‍ജിന്‍ ദ്വീപുകളുടെ ഔദ്യോഗികപുഷ്പവും ബഹാമാസിന്റെ ദേശീയപുഷ്പവും സുബ്രഹ്‌മണ്യകിരീടമാണ്.
ചട്ടിയില്‍ വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണിത്. നേരിട്ട് വെയില്‍ ലഭിക്കുന്ന എവിടെയും നടാം. മഞ്ഞ നിറമുള്ള പൂക്കളുണ്ടാകുന്ന ഇനമാണ് സാധാരണ അധികവും കാണപ്പെടുന്നത്. പിങ്ക്, വെള്ള, മഞ്ഞയും ചുവപ്പും നിറങ്ങളിലുമെല്ലാം ഇവയുണ്ടാകും. ഡ്വാര്‍ഫ് ഇനങ്ങളും ചെറിയ രീതിയില്‍ വള്ളിയായി പടരുന്നവയുമുണ്ട്. ചാണകപ്പൊടി, എല്ല് പൊടി എന്നിവ മാസത്തിലൊരിക്കലിട്ടു കൊടുത്താല്‍ മതി.
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
© All rights reserved | Powered by Otwo Designs
Leave a comment