പച്ചമുളക് കൃഷി ചെയ്യുന്നതിലുമെളുപ്പം നമുക്ക് ബജി മുളക് വളര്‍ത്താം.
നല്ല മഴയുള്ള വൈകുന്നേരം ചായയും ചൂടന്‍ മുളക് ബജിയും കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. റോഡരുകിലെ തട്ടുകടയില്‍ നിന്നും ലഭിക്കുന്ന മുളക് ബജി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാന്‍ നോക്കിയാല്‍ പലപ്പോഴും മുളക് ലഭിക്കല്‍ തടസമാകും. പച്ചമുളക് പോലെ ബജി മുളക് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ വളരെ എളുപ്പത്തില്‍ അടുക്കളത്തോട്ടത്തില്‍ വിളയിക്കാവുന്ന ഒന്നാണിതെന്ന കാര്യം ആരുമത്ര ശ്രദ്ധിക്കാറില്ല. പച്ചമുളക് കൃഷി ചെയ്യുന്നതിലുമെളുപ്പം നമുക്ക് ബജി മുളക് വളര്‍ത്താം.
വിത്ത് പാകിയും നഴ്‌സറികളില്‍ നിന്ന് തൈ വാങ്ങിയും കൃഷി ആരംഭിക്കാം. വിത്ത് പാകുന്നതിനേക്കാള്‍ നല്ലത് തൈകള്‍ വാങ്ങി കൃഷി ചെയ്യുന്നതാണ്. ആഗസ്റ്റ് - സപ്റ്റംബര്‍, ജനുവരി- ഫെബ്രുവരി മാസങ്ങളാണ് കൃഷി ആരംഭിക്കാന്‍ അനുയോജ്യം. തടങ്ങളുണ്ടാക്കി നാലില പ്രായമായ തൈകള്‍ നടാം. ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ടം, എല്ല് പൊടി എന്നിവ തടത്തിലിട്ടു കൊടുക്കണം. സ്യൂഡോമോണസ് ലായനിയില്‍ മുക്കിയ ശേഷം തൈകള്‍ നടാം. സൂര്യപ്രകാശം അത്യാവശ്യം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാന്‍.
ഗ്രോബാഗ് കൃഷിക്കും ഏറെ അനുയോജ്യമാണ് ബജി മുളക്. മണ്ണ്്, ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ടം, കരിയില എന്നിവ ഉപയോഗിച്ച് ഗ്രോബാഗ് തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് എന്നിവ ചേര്‍്ക്കുന്നെങ്കില്‍ നല്ലതാണ്. ടെറസ് കൃഷിക്ക് ഏറെ അനുയോജ്യമാണ് ബജി മുളക്.
സാധാരണ പച്ചമുളകിനെപ്പോലെ വലിയ തോതിലുള്ള കീടങ്ങളും രോഗങ്ങളും ബജി മുളകിനെ ബാധിക്കാറില്ല. വേപ്പെണ്ണ ലായനി തളിച്ച് കൊടുത്തും കീടങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. നല്ല ആരോഗ്യമുളള തൈകളാണെങ്കില്‍ 70 മുളകുകള്‍ വരെ ഒരു മാസം കൊണ്ട് വിളവെടുക്കാനാകും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment