തിരുവാതിര ഞാറ്റുവേലയുടെ സമാപനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം പൂജപ്പുര സരസ്വതി മണ്ഡപം മൈതാനത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വഹിച്ചു.
തിരുവനന്തപുരം: തിരുവാതിര ഞാറ്റുവേലയുടെ സമാപനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം പൂജപ്പുര സരസ്വതി മണ്ഡപം മൈതാനത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വഹിച്ചു. മേളയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ കാര്‍ഷിക ബ്ലോക്കുകളില്‍ നിന്നുമുള്ള കൃഷിക്കൂട്ടങ്ങള്‍, FPO കള്‍ എന്നിവയുടെ സ്റ്റാളുകള്‍, ജില്ലയിലെ ഫാമുകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളും മേളയില്‍ വിപണനത്തിന് എത്തിച്ചിട്ടുണ്ട്.
മേളയില്‍ നാടന്‍ പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളും സന്ദര്‍ശകര്‍ക്ക് വാങ്ങാനുള്ള അവസരമുണ്ട്. വ്യാഴാഴ്ച്ച വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയോടാനുബന്ധിച്ച് ജൂലൈ 2 ന് രാവിലെ 10:30 മുതല്‍ 1 മണിവരെ കാലാവസ്ഥ അനുരൂപ കൃഷി എന്ന വിഷയത്തില്‍ കൃഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവനും, ജൂലൈ 3 ന് രാവിലെ 10:30 മുതല്‍ 1 മണിവരെ പഴം പച്ചക്കറികളിലെ അവശിഷ്ട വിഷയവും ഭക്ഷ്യ സുരക്ഷയും എന്ന വിഷയത്തില്‍ ഡോ.തോമസ് ബിജു മാത്യുവും (റിട്ട. കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍) ക്ലാസുകള്‍ കൈകാര്യം ചെയ്യും.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം 5:30 മുതല്‍ 7 മണി വരെ കലാപരിപാടികളും ഉണ്ടായിരിക്കും. ഉദ്ഘാടനത്തില്‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനൂപ് എം. പി. കൃഷി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘടനത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment