മത്തിയുടെ തല ഉപയോഗിച്ചു തയാറാക്കുന്ന ലായനി കറിവേപ്പ് നല്ല പോലെ വളരാന്‍ സഹായിക്കും
മത്തി വാങ്ങി വീട്ടില്‍ കൊണ്ടു പോകാന്‍ പൊലീസ് സംരക്ഷണം വേണ്ട കാലമാണിന്ന്... അത്ര വിലയാണ് മത്തി അല്ലെങ്കില്‍ ചാളയെന്ന മലയാളിയുടെ പ്രിയപ്പെട്ട മീനിന്. എന്നാല്‍ അടുത്തിടെ മത്തിയുടെ വില റോക്കറ്റ് കണക്കെ കുതിക്കുകയാണ്. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ അവസ്ഥയിലാണിപ്പോള്‍ മത്തി. ഗുണങ്ങള്‍ ഏറെയുള്ള മത്തി നല്ലൊരു ജൈവവളവുമാണ്.
ഉണക്കമത്തി ആദ്യകാലം മുതല്‍ക്കേ തെങ്ങിനും മറ്റും വളമാക്കി ഉപയോഗിക്കാറുണ്ട്. മത്തി കഴുകിയ വെള്ളം പൂച്ചെടികള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം ഒഴിച്ചു കൊടുക്കുന്നതും പതിവാണ്. നല്ല പോലെ പൂക്കളുണ്ടാകാനും കായ് പിടിക്കാനുമിതു സഹായിക്കും. ഇത്തവണ മത്തി തല ഉപയോഗിച്ച് തയാറാക്കാവുന്ന ജൈവവളത്തെക്കുറിച്ചാണു വിശദീകരിക്കുന്നത്.
കറിവേപ്പ് ചെടി ഇലകളുണ്ടാകാതെ മുരടിച്ചു നില്‍ക്കുമെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. എത്ര തന്നെ വളപ്രയോഗം നടത്തിയാലും കറിവേപ്പില്‍ നല്ല പോലെ ഇലകളുണ്ടാകാന്‍ പ്രയാസമാണ്. ഇതിനൊരു പരിഹാരം മത്തി തല പ്രയോഗം നടത്തിയാല്‍ ലഭിക്കും. വീട്ടില്‍ ഭക്ഷണം പാകാം ചെയ്യാന്‍ മത്തി വൃത്തിയാക്കിയ ശേഷമുണ്ടാകുന്ന തലയടക്കമുള്ള അവശിഷ്ടങ്ങള്‍ കുറച്ചു ശര്‍ക്കര കൂടിയിട്ട് അഞ്ചോ-ആറോ ദിവസം എടുത്തുവയ്ക്കുക. പിന്നീട് ഇവ തുറന്നു കുറച്ചെടുത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കറിവേപ്പ് ചെടിയുടെ ചുവട്ടിലൊളിച്ചു കൊടുക്കുക. ശേഷം കുറച്ച് മണ്ണ് വിതറുക, ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ കറിവേപ്പ് നന്നായി വളര്‍ന്ന് ഇലകളുണ്ടാകും.
മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയാണിപ്പോള്‍ കേരളത്തില്‍. പലയിടത്തും ഒറ്റപ്പെട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷമാകെ മൂടിക്കെട്ടിയ അവസ്ഥയിലാണ്. ന്യൂനമര്‍ദം കാരണമാണ് ഈ അവസ്ഥയെങ്കിലും കര്‍ഷകര്‍ക്ക്…
ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പച്ചമുളകും പയറും. നമ്മുടെ ഭക്ഷണ സംസ്‌കാരത്തില്‍ ഈ രണ്ടിനങ്ങള്‍ക്കും വലിയ സ്ഥാനമുണ്ടു താനും. രോഗങ്ങളും കീടങ്ങളും വലിയ തോതില്‍ ആക്രമിക്കുന്ന ചെടികളാണ് ഇവ…
ശക്തമായ മഴ മാറി വെയിലും കുറച്ചു മഞ്ഞും കൂടിയുള്ള കാലാവസ്ഥയാണിപ്പോള്‍. കൃഷിക്ക് ഏറെ അനുയോജ്യമായ സമയമാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഇക്കാലത്ത്…
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം നമ്മുടെ മണ്ണില്‍ നിന്ന് പല മൂലകങ്ങളും ഇല്ലാതാവുകയോ അളവില്‍ കുറവ് വരുകയോ ചെയ്തിട്ടുണ്ട്. ഇതിനാല്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും കൃഷി ചെയ്യുമ്പോള്‍ വേണ്ട രീതിയിലുള്ള…
കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
© All rights reserved | Powered by Otwo Designs
Leave a comment